ശിവപാർവതി [മാലാഖയുടെ കാമുകൻ] 1857

 

അവൾ ചിരിച്ചു.. 

 

ഞാനും… 

 

“ആരാണ് ആ ഭാഗ്യവതി?” 

 

അവൾ വിടാനുള്ള ഭാവം ഇല്ല… 

 

“ഭാഗ്യവതി ഒക്കെ ആണ്.. എന്നാലും ആരുടെയോ ഭാര്യാ ആണ് ഇപ്പോൾ…..” 

 

ഞാൻ അവളെ നോക്കി അത് പറഞ്ഞപ്പോൾ അവളുടെ ചിരി മഞ്ഞു.. 

 

“ഓഹോ.. ആരാ തേച്ചത്?” 

 

“രണ്ടുപേരും തേച്ചൊന്നും ഇല്ല.. അങ്ങനെ ഒരു സാഹചര്യം ആയിരുന്നു… സമയം പോലെ പറഞ്ഞു തരാം…” 

 

“ഓ.. എനിക്ക് അതൊക്കെ കേൾക്കാൻ ഇഷ്ടമാണ്….” 

 

“അല്ല..? ഭാവതിക്ക് ആരും ഇല്ലേ അങ്ങനെ?” 

 

ചോദിച്ചു കഴിഞ്ഞപ്പോൾ വേണ്ട എന്ന് തോന്നി.. 

 

“ഉണ്ട്….ചെറുപ്പം മുതൽക്ക് ഒരാൾ ഉണ്ട്…” 

 

അവൾ തെല്ലു നാണത്തോടെ പറഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു നിരാശ വന്നു… 

 

“രണ്ടും കൂടി ഇവിടെ നിന്ന് കൊഞ്ചിക്കൊ.. ബാക്കി ഉള്ളവളുടെ നടു ഒടിഞ്ഞു….” 

 

അശരീരി പോലെ ഈ ശബ്ദം കെട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.. ആനി.. എളിക്ക് കൈ കുത്തി കപട ദേഷ്യത്തോടെ അവൾ ഞങ്ങളെ നോക്കി നിൽക്കുന്നു.. 

 

“നീ എവിടെ ആയിരുന്നു?” 

 

ഞാൻ അവളോട് തിരക്കി… 

 

“ധാ.. ഈ സുന്ദരികുട്ടിക്ക് കുറച്ചു ഡ്രസ്സ് എടുക്കാൻ പോയതാണ്….” 

 

അവൾ പാർവതിയെ ചേർത്ത് പിടിച്ചു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.