അയാൾ എന്നെ നോക്കി…
“ഇവൾ പറഞ്ഞത് പോലെ.. ഒരു കുഴപ്പവും ഇല്ല…”
ഞാൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു..
എന്നാലും അവരുടെ മുഖത്തു ഒരു സംശയം നിന്നിരുന്നു.. എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്നായിരിക്കണം..
“പാർവതിയുടെ ഡാൻസ് ഞാൻ കണ്ടതാണ്.. നല്ല കഴിവുള്ള കുട്ടി ആണ്.. ആ കഴിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ ഞങ്ങൾ ഒന്ന് ചെറുതായി സഹായിക്കുന്നു എന്ന് മാത്രം.. അല്ലാതെ ഇതിൽ വേറെ ഒരു ഉദ്ദേശവും ഇല്ലാട്ടോ…”
ഞാൻ അത് കൂടി പറഞ്ഞപ്പോൾ അവളുടെ അമ്മ നെഞ്ചത്ത് കൈവച്ചു
“കൃഷ്ണാ.. നീ കാത്തു…”
എന്ന് പറഞ്ഞു…
ആരും എതിര് പറഞ്ഞില്ല.. കാര്യങ്ങൾ വളരെ വേഗം ആയിരുന്നു.. ബിൽഡിംഗ് എടുത്തു അതൊക്കെ പെയിന്റിംഗ് ചെയ്തു ലൈസൻസ് അടക്കം എടുത്തു പരസ്യം വരെ കൊടുത്തത് ആനി ആണ്..
അവൾക്ക് പാർവതിയെ നന്നായി ബോധിച്ചിരുന്നു.. അവർ തമ്മിൽ ഇപ്പോൾ നല്ല കൂട്ടും ആണ്..
ഡാൻസ് സ്കൂളിന്റെ പേര്
“ ശിവപാർവതി..” എന്നായിരുന്നു.. അവൾ തന്നെ ഇട്ട പേരാണോ അതോ ആരോ പറഞ്ഞതാണോ എന്ന് അറിയില്ല.
ഞാൻ ഇതുവരെ അവളോട് ഒന്നും സംസാരിച്ചിട്ടില്ല എന്നതും സത്യം ആണ്.. അവളുടെ അടുത്ത് പോയി സംസാരിക്കാനുള്ള ധൈര്യം എനിക്ക് ഇല്ലായിരുന്നു.. ഉദ്ഘടനത്തിന്റെ രണ്ടു ദിവസം മുൻപേ ഞാൻ ഒന്ന് അവിടെ കാണാൻ ചെന്നു..
ആരെയും കണ്ടില്ല.. ഡോർ തുറന്നു കിടന്നിരുന്നത് കൊണ്ട് അകത്തു കയറി..
ചിലങ്കയുടെ ശബ്ദം കേട്ടാണ് തിരിഞ്ഞത്.. അവൾ എന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.. ഒരു മഞ്ഞ ചുരിദാർ ആണ് വേഷം..
ഷാൾ അരക്ക് ചുറ്റി കാലിൽ ചിലങ്ക കെട്ടി അവൾ പ്രാക്ടീസ് ചെയ്യുകയായിരുന്നു എന്ന് എനിക്ക് തോന്നി.. നന്നായി വിയർത്തിട്ടുണ്ടായിരുന്നു..
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്