ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

അവളുടെ സ്കൂട്ടി അവിടെ കിടക്കുന്നുണ്ട്… 

 

ഞാൻ ചെന്നപ്പോൾ അവൾ ശിവ ഭഗവാന്റെ മുൻപിൽ നിന്ന് പ്രാർത്ഥിക്കുകയായിരുന്നു.. കൈ കൂപ്പി നിൽക്കുന്ന ദേവി… 

 

ഒരു നിമിഷം പുഞ്ചിരി വിടർന്നുവെങ്കിലും എനിക്ക് പേടി തോന്നി.. 

 

“ശ്രീ?” 

 

ഞാൻ പേടിയോടെ വിളിച്ചു.. 

 

“ഏട്ടാ.. ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ ഏട്ടൻ ചെയ്യുമോ?” 

 

ആചോദ്യം എന്നെ ശരിക്കും തളർത്തി.. ചരിത്രം അവർത്തിക്കുകയാണോ? 

അന്ന് അവൾ പറഞ്ഞ കാര്യം ഇനി അവളെ വിളിക്കരുത് എന്നാണ്.. ഇന്ന് ഇനി നാളെ കല്യാണം നടക്കില്ല എന്നാണോ? 

 

എനിക്ക് ശരിക്കും മുഖം വിളറി.. കാലുകൾ വിറച്ചു.. 

 

“ഡീ നീ? എന്താ…?” 

 

ഞാൻ പേടിയോടെ ചോദിച്ചു.. 

 

“ആദ്യം ചെയ്യുമോ ഇല്ലയോ എന്ന് പറ… “ 

 

ഇത് പണി ആണ് എന്ന് ഞാൻ ഉറപ്പിച്ചു.. എന്തും നേരിടുക തന്നെ… 

 

“ചെയ്യാം.. യു നോ ഇറ്റ്.. പറ…” 

 

ഞാൻ അവളുടെ മുഖത്തു നോക്കി പറഞ്ഞു.. 

 

“ശിവ ഭഗവാൻ ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു…” 

 

അവൾ മെല്ലെ പറഞ്ഞു.. 

 

എന്റെ ശവം കാണാൻ ആണോ എന്തോ.. ഞാൻ ആലോചിച്ചു അവളുടെ മുഖത്തു നിർവികാരം ആയി നോക്കി.. 

 

“എനിക്ക് ഏട്ടനെ തരാം.. എന്നാൽ ഒരു കാര്യം ചെയ്യണം എന്ന് പറഞ്ഞു…” 

 

“എന്ത്?” 

 

എന്റെ സ്വരം പതറിയിരുന്നു…

 

അവൾ ബാഗ് തുറന്നു ഒരു പട്ടിന്റെ കൊച്ചു തുണികെട്ട് എടുത്തു.. അത് തുറന്നു.. 

 

ഒരു താലി… അവൾ അതെടുത്തു എനിക്ക് നീട്ടി.. 

 

“ഇത് ഇവിടെ വച്ച് വേറെ ആരും കാണാതെ എന്റെ കഴുത്തിൽ കെട്ടണം.. ആരും കാണാതെ എടുത്തു കൊണ്ടുവന്നതാണ്.. നാളെ ഇത് തന്നെ ആണ് ഏട്ടൻ കെട്ടാൻ പോകുന്നതും..”

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.