“പെണ്ണിനെ ശരിക്ക് കണ്ടോ…”
ആനി എന്റെ ചെവിയിൽ പറഞ്ഞു… എന്റെ ഓർമകൾ കുറെ നാളുകൾ മുൻപിലേക്ക് പോയി..
ആദ്യമായി പഴയ ആ വീട്ടിൽ വന്ന കാര്യം… ഞാൻ അതോർത്തു ആനിയെ നോക്കി പുഞ്ചിരിച്ചു.. ഒരു മാസം കഴിഞ്ഞാൽ നല്ലൊരു തീയതി ഉണ്ടെന്നു പറഞ്ഞു..
ഇവളുടെ വീട്ടിൽ വച്ച് ഹിന്ദു ആചാര പ്രകാരം കല്യാണം.. വൈകുന്നേരം റിസപ്ഷൻ ഞങ്ങൾ നടത്തും.. അതങ്ങനെ തീരുമാനം ആയി..
**
ഞാനും പാർവതിയും ഇടക്ക് മലമുകളിലേ ശിവന്റെ അടുത്ത് പോയി ഇരിക്കുമായിരുന്നു..
അവൾ എന്റെ മടിയിൽ ഇരിക്കുന്നതും കുറുമ്പ് കാണിക്കുന്നതും എനിക്കൊത്തിരി ഇഷ്ട്ടം ആണ്..
ഒരു വീട്ടിൽ താമസിച്ചിട്ട് പോലും ഞങ്ങൾ ഇതുവരെ ചുംബനങ്ങൾ അല്ലാതെ വേറെ ഒന്നും ചെയ്തില്ല..
എല്ലാം കല്യാണം കഴിഞ്ഞു മതി എന്നൊരു ചിന്ത രണ്ടുപേർക്കും ഉണ്ടായിരുന്നു..
എന്നാൽ ഇടക്ക് അവളുടെ ചെഞ്ചുണ്ടുകൾ വായിലാക്കി അവളുടെ നിയന്ത്രണം കളയുന്നത് എനിക്കൊരു രസം ഉള്ള കാര്യം ആയിരുന്നു…
ഡ്രസ്സ് എടുക്കാൻ കോട്ടയം പുളിമൂട്ടിൽ സിൽക്‌സിൽ ആണ് പോയത്..
ആദ്യം അവൾക്കുള്ള ചുവന്ന കാഞ്ചീപുരം പട്ടുസാരി എടുത്തു..
അത് ട്രയൽ നോക്കിയപ്പോൾ അവിടെ ഉള്ള എല്ലാവരുടെയും കണ്ണ് പർവതിയിൽ ആയിരുന്നു..
തീക്കനൽ പോലെ…
എനിക്ക് ക്രീം കളർ ഷർട്ടും മുണ്ടും… റിസപ്ഷന് ഇടാൻ അവൾക്ക് കരിം നീല ഗൗണും എനിക്ക് കറുത്ത സ്യുട്..
കല്യാണ തലേ ദിവസം അവൾ എന്നെ വിളിച്ചു..
“ഏട്ടൻ വേഗം ഒന്ന് അമ്പലത്തിൽ വരണം.. എനിക്ക് ഉടനെ കാണണം..”
അത് കേട്ടപ്പോൾ എനിക്ക് വിറക്കാൻ തുടങ്ങി..
പണ്ട് ഇങ്ങനെയൊരു കാണൽ ആണ് അവളെ അങ്ങ് ഓസ്‌ട്രേലിയ വരെ എത്തിച്ചത്..
ദൈവമേ എന്ന് വിളിച്ചു ഞാൻ ബന്ധുക്കളുടെ ഇടയിൽ നിന്നും മുങ്ങി ബൈക്ക് എടുത്തു വേഗം അങ്ങോട്ടു ചെന്നു..
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്