ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

“ഇപ്പൊ ഞാൻ ഒന്ന് തൊട്ടപ്പോൾ നിന്റെ ദേഹം അടുപ്പിന്റെ അടുത്ത് ഇരുന്ന പാത്രം പോലെ ചൂടായില്ലേ? അതിൽ കൂടുതൽ ചൂട് ആക്കും.. അത് തന്നെ..” 

 

ഞാൻ ചിരിയോടെ പറഞ്ഞു.. പെണ്ണിന് ചിരി ആണ്.. 

 

“അത് പിന്നെ… ഏട്ടൻ കഴുത്തിൽ ഉമ്മ വച്ചപ്പോൾ.. ഞങ്ങൾ പെണ്ണുങ്ങളുടെ ഒരു വീക്ക്നെസ് ആണ് ഏട്ടാ കഴുത്തിലെ ഉമ്മ…” 

 

അവൾ തെല്ലു നാണത്തോടെ പറഞ്ഞു.. 

 

“ഇവിടെയോ?” 

 

ഞാൻ അവളുടെ ബനിയന്റെ അടിയിൽ കൂടി വിരൽ കയറ്റി അവളുടെ പൊക്കിളിൽ തൊട്ടു.. 

 

ഒരു നിമിഷം അവളുടെ കണ്ണുകൾ കൂമ്പി പോയി എങ്കിലും അവൾ ചാടി എണീറ്റ് മുടിയിൽ കെട്ടിയ ടവൽ അഴിച്ചു എന്റെ നേരെ എറിഞ്ഞു.. 

 

“പോടാ കള്ള കാമുക…” അവൾ വാതിലിന്റെ അടുത്ത് പോയി നിന്നു ചിരിച്ചു.. 

 

ഞാൻ ടവൽ മണത്തു നോക്കി.. 

 

“എന്തൊരു മണം ആണെടീ നിന്റെ ടവൽ….” 

 

അത് കൂടി ആയപ്പോൾ അവൾ ഓടി വന്നു അതും പിടിച്ചു പറിച്ചു ഓടി.. പിടിക്കാൻ നോക്കി എങ്കിലും എനിക്ക് അവളെ കിട്ടിയില്ല… 

 

*** 

 

വൈകുന്നേരം കുക്കിംഗ് മൊത്തം ആനിയും പാർവതിയും ആയിരുന്നു.. ഇനി മുതൽ അങ്ങനെ മതി എന്ന് അവർ തന്നെ തീരുമാനിച്ചു.. 

 

എനിക്കും അളിയനും ഇതിൽ ഇടപെടേണ്ട ആവശ്യം ഇല്ലാത്തതു കൊണ്ട് ഞങ്ങൾ രണ്ടു പെഗ് അടിച്ചു.. 

 

പാർവതിക്ക് ഞാൻ കുറച്ചു കുടിക്കുന്നതിൽ ഒരു പരാതിയും ഇല്ല.. 

 

അതിന്റെ മണം ഇഷ്ടമാണ് പോലും. എന്നാൽ തൊടില്ല.. 

 

ഭക്ഷണം ഒക്കെ കഴിഞ്ഞു ഞാൻ മുകളിൽ ചെന്നു.. അവൾ എന്തോ ആലോചിച്ചു അവിടെ ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു… 

 

“എന്താ ഇത്ര ആലോചന…?” 

 

ഞാൻ അവളുടെ അടുത്ത് ചെന്നു ഇരുന്നു… അവൾ എന്റെ തോളിലേക്ക് തല ചായിച്ചു… 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.