അവൾ എവിടെ ആണ് ജോലി എന്നൊക്കെ ചോദിച്ചു..
“ഹി ഈസ് മൈ ഫിയാൻസെ….”
എന്ന് പറഞ്ഞു പാർവതി ഉടനെ എന്റെ കൈ കോർത്തു പിടിച്ചു…
“കുശുമ്പി പാറു…”
ആനി അവളെ കളിയാക്കി ചിരിച്ചു കൊണ്ട് ഒരു പിച്ച് വച്ച് കൊടുത്തു… എനിക്കും ചിരി വന്നു..
“നീ ഇതിനെ കൊണ്ട് വെള്ളം കുടിക്കും മോനെ..”
എന്ന അർത്ഥത്തിൽ തരുണി ഒന്ന് ചിരിച്ചിട്ട് പോയി…
കുറെ നേരം പലപല വർത്തമാനം പറഞ്ഞു ഇരുന്നെങ്കിലും കുറച്ചു കഴിഞ്ഞു എല്ലാവരും ഉറക്കം ആയി.
ഇടക്ക് ഉണർന്നെങ്കിലും വളരെ നീണ്ട യാത്ര…
ശരിക്കും നീണ്ട വിമാന യാത്ര വിരസം ആണ്..
“ലേഡീസ് ആൻഡ് ജന്റിൽമെൻ ദിസ് ഈസ് യുവർ ക്യാപ്റ്റൻ സ്പീക്കിങ്.. വി ഹാവ് ജസ്റ്റ് ക്ലിയർഡ് ടു ലാൻഡ് അറ്റ് സിഡ്നി ഇന്റർനാഷണൽ എയർപോർട്ട്…”
ഈ അന്നൗൺസ്‌മെന്റ് ആണ് ഞങ്ങളെ ഉണർത്തിയത്… സീറ്റ് ബെൽറ്റ് മുറുക്കി ഒന്ന് റെഡി ആയി ഇരുന്നു..
ഹോസ്റ്റസ് നേരത്തെ കൊണ്ടുവന്ന വെറ്റ് ടിഷ്യു എടുത്തു മുഖം തുടച്ചു…
വിമാനം റൺ വായിൽ ഇറങ്ങി കുറച്ചു ദൂരം ഓടി വന്നു നിന്നു.. ഞങ്ങൾ പുറത്തിറങ്ങി…
ഇവിടെ നല്ല തണുപ്പ് ഉണ്ട്.. വൈകുന്നേരം ആകുന്നു..
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കുറച്ചു സമയം ആയി.
പുറത്തു അളിയൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു..
ഗ്ലാഡ്‌സൺ എന്നാണ് പുള്ളിയുടെ പേര്.
ഒരു സുന്ദരൻ ആണ്. ആനിക്ക് ഇവനെ ഇഷ്ട്ടം ആയിരുന്നു. ഞാൻ ആണ് മുൻകൈ എടുത്തു ഈ കല്യാണം നടത്തിയത്.
നല്ല ചെക്കൻ ആണ്. ഇന്ന് എല്ലാവരും ഇവരുടെ വീട്ടിൽ കൂടാം എന്ന് വച്ചു.. പാർവതി വല്ലാതെ ക്ഷീണിച്ചു. നല്ല തലവേദന ഉണ്ടെന്നു പറഞ്ഞു..
എല്ലാവരും അവൻ കൊണ്ടുവന്ന വണ്ടിയിൽ കയറി..
Superb…
??
??
Soooooper ?
Happyy… ??
ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
❣️❣️❣️❣️❣️❣️❣️
Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
❤❤❤❤❤❤❤
❤
You are the best
???
ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്