ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

 

പാപ്പയോടും അമ്മയോടും അവളുടെ അച്ഛൻ അമ്മ അവരോടും യാത്ര പറഞ്ഞു ഞങ്ങൾ അകത്തേക്ക് ചെന്നു.. 

 

ഒരു വർഷം കഴിഞ്ഞു വരുമ്പോൾ കല്യാണം നടത്താൻ ആണ് പ്ലാൻ.. 

 

ചെക്കിങ് എല്ലാം കഴിഞ്ഞു വിമാനത്തിൽ കയറി… 

 

ചിറകുകൾ വിരിച്ചു റൺവേയിൽ നിന്നും ഞങ്ങളെയും വഹിച്ചു ആ വിമാനം ആകാശത്തേക്ക് കുതിച്ചു ഉയർന്നു… 

 

“അവിടെ എത്തിയിട്ട് വേണം എനിക്കൊരു ഡുക്കാട്ടി ഡയാവൽ വാങ്ങാൻ…” 

 

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു.. 

 

അവൾ എന്നെ കലിപ്പിച്ചു നോക്കി… 

 

“തല്ക്കാലം ഓടിക്കാൻ ഞാൻ മൂന്ന് ചക്രം ഉള്ള വല്ലതും തരാം… ഇനി ബൈക്ക് എന്ന് എങ്ങാനും പറഞ്ഞാൽ കൊല്ലും ഞാൻ… “ 

 

“എന്നാൽ നിന്നെ ഓടിക്കാം…?!” 

 

“പോടാ… നിന്നെ ഞാൻ ഇന്ന് കൊല്ലും… “ 

 

അവൾ എന്റെ തോളിൽ കടിച്ചു.. എനിക്ക് ചിരി വന്നു… ആനി ഇതൊക്കെ കേട്ടില്ല എന്ന ഭാവത്തിൽ ഇരിക്കുന്നുണ്ടായിരുന്നു… 

 

അവൾ എന്റെ കൈവിരലുകളിൽ അവളുടെ കൈവിരലുകൾ കൊരുത്തു വച്ചിരിക്കുകയായിരുന്നു… ഇനി നിന്നെ ആർക്കും വിട്ടു കൊടുക്കില്ല എന്ന ഭാവത്തോടെ…. 

 

വിമാനം ഓസ്‌ട്രേലിയയിലെ വൻ നഗരം ആയ സിഡ്നി ലക്ഷം ആക്കി കുതിച്ചു കൊണ്ടിരുന്നു…. 

 

പ്രണയത്തിന്റെ പുതിയ മേച്ചിൽപുറങ്ങളിലേക്ക്….. 

 

വിമാനം സിഡ്നി ലക്‌ഷ്യം ആക്കി കുതിച്ചു കൊണ്ടിരുന്നു.. 

 

ഞങ്ങൾ മൂന്ന് പേരുടെയും തമാശകൾ കളികൾ എല്ലാം അടുത്തിരുന്ന ഒരു സായിപ്പും അങ്ങേരുടെ പെണ്ണും നോക്കി ചിരിക്കുന്നുണ്ടായിരുന്നു.. 

 

ഞാൻ ഒരു സുന്ദരി എയർ ഹോസ്റ്റസിനോട് സംസാരിച്ചു.. അവൾ എനിക്ക് രണ്ടു മൂന്ന് പ്രാവശ്യം ഹെയ്‌നിക്കെൻ ബിയർ കൊണ്ടുവന്നു തന്നു.. 

 

പാർവതി അത് നോക്കി ഇരിക്കുന്നുണ്ടായിരുന്നു.. 

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.