ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

 

“നീ ഓസ്‌ട്രേലിയക്ക് തിരിച്ചു പോകണം.. വീട് പണി ബാക്കി നടത്തണം…” 

 

എന്റെ വാക്കുകൾ അവളുടെ പുഞ്ചിരി കെടുത്തി.. 

 

“ഏട്ടനെ വിട്ടു ഞാൻ പോകില്ല….” 

 

“പോണം മോളെ.. ഞാൻ അതിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്യുന്നുണ്ട്…” 

 

അവൾ എന്നെ നോക്കി.. ചുണ്ടുകൾ വിറച്ചു.. കണ്ണുകൾ നനഞ്ഞു.. അവൾ മാറി ഇരുന്നു എന്നെ നോക്കി.. 

 

“ഒഴിവാക്കുകയാണോ എന്നെ?” 

 

എനിക്ക് ചിരി വന്നു.. 

 

“നിന്നെ ഒഴിവാക്കി അലീഷയെ അങ്ങ് കെട്ടിയാലോ?” 

 

ഞാൻ ഒരു കള്ളച്ചിരിയോടെ ചോദിച്ചു.. 

 

“കൊല്ലും ഞാൻ.. രണ്ടിനെയും. എന്നിട്ടു ഇവിടുന്നു ചാടി ചാകും…” 

 

കണ്ണുനീർ ഒഴുകി കൊണ്ടിരിക്കുന്നു.. 

 

“നിനക്ക് എവിടുന്നാ പെണ്ണെ ഇത്ര കണ്ണീർ ?” 

 

“എന്നാലും എന്നോട് പോണം എന്ന് പറഞ്ഞില്ലേ?” 

 

“അത് പോകണം.. അതിൽ ഒരു മാറ്റവും ഇല്ല…!” 

 

“എനിക്ക് വയ്യ ഇനിയും കാണാതെ ഇരിക്കാൻ.. ഒരു വർഷം നൂറു വർഷം പോലെ ആണ് പോയത്…” 

 

അതിനു നീ ഒറ്റക്കാണ് പോകുന്നതെന്ന് ആര് പറഞ്ഞു?” 

 

“ങേ? പിന്നെ?” 

 

അവൾ വീണ്ടും അടുത്ത് വന്നിരുന്നു.. എന്നെ ആകാംഷയോടെ നോക്കി.. 

 

“നിന്റെ ഭാവി വരന്റെ ഒപ്പം ആണ് നീ പോകുന്നത്…!” 

 

“ശരിക്കും?” 

 

അവൾ എണീറ്റ് നിന്ന് എനിക്ക് അഭിമുഖം ആയി നിന്ന് എന്റെ മടിയിൽ ഇരുന്നു.. 

 

എന്നിട്ടു രണ്ടു കൈകളും എന്റെ കഴുത്തിൽ കൂടി ഇട്ടു.. 

 

“മ്മ്മ്.. ഒരുമിച്ചു പോകാം… “

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.