ശിവപാർവതി [മാലാഖയുടെ കാമുകൻ] 1852

സ്നേഹത്തോടെ ഒരു കഥ സമർപ്പിക്കുന്നു…. 

 

ശിവപാർവതി

Shivaparvathi | Author : Malakhayude Kaamukan

 

ഞായർ രാവിലെ 7.. 

 

വല്ലാത്തൊരു സ്വപ്നം ആണ് എന്നെ ഉണർത്തിയത്.. പാഞ്ഞു പോകുന്ന ബൈക്ക്.. വഴിയിലേക്ക് ഓടി വരുന്ന പശുക്കുട്ടി… 

 

അതിനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്ന ബൈക്ക് നിയന്ത്രണം വിട്ടു കാട്ടിലേക്ക് കയറുന്നു.. ഒരു വെട്ടി നിർത്തിയ മരത്തിന്റെ കുറ്റിയിൽ ഇടിച്ചു നിന്ന ബൈക്കിൽ നിന്നും ഞാൻ തെറിച്ചു പൊങ്ങി ഒരു പാറക്കെട്ടിലേക്ക് വീഴുന്നു… 

 

“അമ്മെ…..!” 

 

അലറി കൊണ്ടാണ് ഞാൻ ചാടി എണീറ്റത്… 

 

സ്വപ്നം ആണെന്ന് മനസിലാക്കാൻ കുറച്ചു നിമിഷങ്ങൾ എടുത്തു.. 

ഈ സ്വപ്നം ഞാൻ കുറെ നാളായി കാണുന്നു… 

 

ഫോണിന്റെ റിങ്ങിങ് ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്.. 

ഇന്ന് ഞായർ ആണ്. 7:30 വരെ എങ്കിലും കിടക്കാം എന്ന് കരുതിയത് ആയിരുന്നു. 

പള്ളിയിൽ പോകണം എന്ന് ഇന്നലെ അമ്മ പറഞ്ഞിരുന്നു.. 

 

9 മണിക്കാണ് പള്ളി.. 

 

ഫോൺ എടുത്തു..

 

 സ്‌ക്രീനിൽ അതിമനോഹരമായ ഇളം നീല കണ്ണുകളും സ്വർണ നിറമുള്ള മുടിയും ഉള്ളൊരു സുന്ദരിയുടെ മുഖം തെളിഞ്ഞു.. 

 

മിഷേൽ കാളിങ്… 

 

മിഷേൽ എന്റെ കൂട്ടുകാരി ആണ്. ബാംഗ്ലൂരിൽ പഠിക്കുമ്പോൾ എന്റെ ഒപ്പം പഠിച്ച ഒരു ഓസ്‌ട്രേലിയൻ ബ്ലോണ്ട് ഗേൾ.. 

 

വർഷങ്ങൾ കഴിഞ്ഞിട്ടും ആ സൗഹൃദം ഇന്നും നിലനിൽക്കുന്നു.. 

അവൾ തന്നെ ആണ് പഠന ശേഷം എന്നെ ഓസ്‌ട്രേലിയയിൽ കൊണ്ട് പോയത്.. 

അവിടെ ഒരു ബാങ്കിൽ ജോലി ചെയ്ത ഞാൻ പത്തു വർഷം കഴിഞ്ഞു തിരിച്ചു വരികയായിരുന്നു.. 

 

ഇപ്പോൾ വന്നിട്ടു ഒരു വർഷം ആകുന്നു.. 

 

നാട്ടിൽ ഒരു നാഷണൽ ബാങ്കിൽ ലോൺ ഓഫീസർ ആയി ജോലി ചെയ്യുന്നു.. 

വെറുതെ ഇരിക്കാൻ ഇഷ്ടമല്ലാഞ്ഞിട്ടാണ്.. 

 

മിഷേൽ ഞാനും ആയി പങ്കു വെക്കാത്ത ഒരു രഹസ്യവും ഇല്ല.. 

അവളെ മലയാളം വരെ ഞാൻ പഠിപ്പിച്ചു.. 

 

പൊതുവെ മലയാളികളുടെ സ്വഭാവം ആണല്ലോ മറ്റു രാജ്യക്കാരെ മലയാളം പഠിപ്പിക്കുക എന്നത്.. 

അവൾ ഇപ്പോൾ അത്യാവശ്യം മലയാളം പറയും.. 

 

സൗഹൃദത്തിന്റെ ഗ്രീക്ക്  ദേവത ആയ ഫിലോത്തീസ് എന്നെ വേണ്ടുവോളം അനുഗ്രഹിച്ചിട്ടുണ്ട്.. 

ധാരാളം സുഹൃത്തുക്കൾ ഉള്ളൊരു ആളാണ് ഞാൻ… അതല്ലേ ഏറ്റവും വലിയ അനുഗ്രഹം? 

 

ഞാൻ ഫോൺ എടുത്തു.. 

 

“എടാ പൊട്ടാ.. എണീറ്റില്ലേ?” 

 

വല്ലാത്തൊരു മലയാളത്തിൽ അവൾ എന്നോട് ചോദിച്ചു.. 

 

“ഇല്ലേടീ പ്രാന്തി….” 

 

എന്ന് ഞാനും മറുപടി കൊടുത്തു.. 

 

അവളോട് സംസാരിച്ച ശേഷം ഞാൻ ഫോൺ വച്ച് എണീറ്റു… 

രാവിലെ എണീറ്റാൽ ആദ്യം ചെയ്യുന്ന കാര്യം നിലക്കണ്ണാടിയുടെ മുൻപിൽ നിൽക്കുക എന്നതാണ്.. 

 

ഈ ജിമ്മിൽ ഒക്കെ സ്ഥിരം പോകുന്ന ആണുങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന കാര്യം ആണ് അത്.. 

 

ഇവിടെ ഒക്കെ ജിമ്മിൽ പോകുന്നു എന്നൊക്കെ പറഞ്ഞാൽ വലിയ കാര്യം ആണ്.. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ അതൊരു ദിനചര്യ ആണ്.. 

നമ്മൾ കൂടുതലും അരി ആഹാരം കഴിച്ചു വയറു ചാടി നടക്കുമ്പോൾ അവരുടെ വയറൊക്കെ സിക്സ് പാക്ക് ആയിരിക്കും.. 

 

ആഹ്ഹ അതൊക്കെ പോട്ടെ.. 

 

ഞാൻ എന്റെ നെഞ്ചിൽ അടിച്ച ടാറ്റൂ ഒന്ന് വായിച്ച നോക്കി.. 

“Love is powerful. It can bring the gods to their knees…”

 

പ്രണയം അതി ശക്തം ആണ്.. ദേവന്മാരെപോലും മുട്ടുകുത്തിക്കാനുള്ള ശക്തി അതിനുണ്ട്.. 

 

ശരിയാണ്.. ഗ്രീക്കിലെ ദേവത ആയ ആഫ്രോഡൈറ്റിയെ എനിക്ക് ഓര്മ വന്നു.. 

അതി സുന്ദരി.. മരണം ഇല്ലാത്തവൾ.. സൗന്ദര്യത്തിന്റെയും വികാരങ്ങളുടെയും പ്രണയത്തിന്റെയും ദേവത.. 

 

ആരെയും വശീകരിക്കാൻ തക്ക സൗന്ദര്യവും കഴിവും ഉള്ളവൾ..

 

ഭർത്താവ് ഉണ്ടായിരുന്നെങ്കിലും അവളുടെ അടക്കാൻ ആകാത്ത വികാരം അവളെ പുരുഷന്മാരിലേക്ക് അടുപ്പിച്ചിരുന്നു.. 

അങ്ങിനെ ആണ് അവൾ ഗ്രീക്ക് ഗോഡ് ഓഫ് വാർ ആയ.. അതിശക്തൻ ആയിരുന്ന എരീസിനെ കാണുന്നത്.. 

 

ആരെയും പേടി ഇല്ലാത്തവൻ അന്ന് അവളുടെ ഭംഗിയുടെ മുൻപിലും ലാസ്യ ഭാവത്തിന്റെ മുന്നിലും മുട്ടുകുത്തി… 

 

ആഫ്രോഡൈറ്റി ഇതാണ് എന്റെ ശരിക്കും ഉള്ള പ്രണയം എന്ന് മനസിലാക്കി അവനെ ചേർത്ത് പിടിച്ചു.. രഹസ്യമായി… 

അതിൽ രണ്ടു കുട്ടികളും ഉണ്ടായി.. 

 

എന്നാൽ ഒരു ദിവസം ഇവളുടെ ഭർത്താവ് ഇവരെ കിടപ്പറയിൽ വച്ച് ഒരു മാന്ദ്രിക വല ഇട്ടു പിടിച്ചു.. 

 

അതിനു ശേഷം അവരെ ഒളിമ്പിയൻ പർവതത്തിന്റെ മുകളിൽ വിചാരണക്ക് കൊണ്ടുപോയി… കുറെ നാളുകൾക്കു ശേഷം അവരെ വല തുറന്നു വിട്ടു എന്നാണ് കഥ… 

 

അപ്പോൾ പറഞ്ഞു വന്നത്.. പ്രണയത്തിന് മുൻപിൽ ദേവത എന്നോ ദേവൻ എന്നോ ഇല്ല.. അവർ മുട്ടുകുത്തി പോകും… 

 

അതിശക്തൻ ആയ തോർ ഓഡിന്സൻ വരെ ഒരു സാധാരണ പെണ്ണിനെ പ്രേമിച്ചു പോയില്ലേ? 

 

അതാണ് പ്രേമം.. എന്നാൽ ഈ പറയുന്ന എനിക്ക് ഇതുവരെ പ്രേമം ഉണ്ടായോ എന്ന് ചോദിച്ചാൽ ജീവിതത്തിൽ എന്തിനോടെങ്കിലും പ്രേമം തോന്നാത്തവർ മനുഷ്യർ അല്ല എന്നാണ് എന്റെ അഭിപ്രായം… 

 

ആദ്യ പ്രണയം എമ്മ വാട്സൺ ആയിരുന്നു.. ഹാരി പോട്ടറിലെ നായിക.. 

 

പിന്നെ അത് ആഞ്‌ജലീന ജോളി ആയി മാറി… പിന്നെ നമ്മുടെ സ്വന്തം സുമലത..

314 Comments

  1. Superb…

  2. Happyy… ??

  3. ബ്രോ പാർവതി അവനെ വിട്ട് പോയപ്പോ വല്ലാത്തൊരു നീറ്റലായിരുന്നു.
    ❣️❣️❣️❣️❣️❣️❣️

  4. ༒☬SULTHAN☬༒

    Mk ഏട്ടാ എത്ര വട്ടം വായിച്ചു എന്നറിയില്ല ഒരുപാട് ഇഷ്ടായി. ഓരോ വാക്കുകളും ഹൃദയത്തിൽ ഉണ്ട്.
    ❤❤❤❤❤❤❤

  5. You are the best

  6. കാർത്തിക് ശങ്കർ

    ബ്രോ എന്താ നിയോഗം ഡിലീറ്റ് ചെയ്തത്. എനിക്ക് അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല. പ്ലീസ്

Comments are closed.