Tag: സ്റ്റോറി

ഹരിനന്ദനം.17 [Ibrahim] 235

ഹരിനന്ദനം.17 Author :Ibrahim   ഓടിപ്പിടച്ചുകൊണ്ടാണ് കൃഷ്ണ വന്നത്.. നന്ദൻ കാറിൽ ചാരി നിൽപ്പുണ്ട്. ഒരു ബ്ലാക് ഷർട്ട്‌ ഇൻ ചെയ്താണ് ഇട്ടിരിക്കുന്നത് ലൈറ്റ് ബ്ലൂ ജീനും.. ഒരു കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു കൊണ്ടുള്ള ആ നിർത്തത്തിൽ തന്നെ വല്ലാത്തൊരു ഭംഗി തോന്നി… പക്ഷെ അവന്റെ നോട്ടം മുഴുവനും ഡോറിൽ ക്കാണ്… നന്ദേട്ടാ പോകാം എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ നിന്ന് വന്ന കിതപ്പ് മറച്ചു പിടിക്കാനായില്ല അവൾക്ക്…. ഹരിതയുടെ ഒരുക്കങ്ങൾ ഇതുവരെ കഴിഞ്ഞില്ലേ നന്ദേട്ടാ ഒരിത്തിരി […]

ഹരിനന്ദനം.16 [Ibrahim] 197

ഹരിനന്ദനം.16 Author :Ibrahim   ഭക്ഷണം കഴിഞ്ഞു ഹരിയും നന്ദനും റൂമിൽ ആയിരുന്നു.. ഹരി കടുത്ത ആലോചനയിൽ ആയിരുന്നു. നന്ദന് അതോട്ടും ഇഷ്ടം ആയിരുന്നില്ല.. ഡീ നീ എന്താ ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കുന്നത്.. ദേ ഒരെണ്ണം അങ്ങ് പൊട്ടിച്ചു തന്നാൽ ഉണ്ടല്ലോ.. ആഹാ ഓണായല്ലോ..   നന്ദൻ അവളെ മടിയിൽ ഇരുത്തി.. എന്താണ് എന്റെ പെണ്ണിന് പറ്റിയത്. ഞാൻ എന്തൊക്കെ പ്രദീക്ഷിച്ചാണ് വന്നതെന്നറിയോ.. ഇതിപ്പോ ഒരു കിസ്സ് പോലുമില്ല.. അതും പറഞ്ഞു കൊണ്ടവൻ അവളുടെ […]

ഹരിനന്ദനം.15 [Ibrahim] 176

ഹരിനന്ദനം.15 Author :Ibrahim   കിച്ചു പോയിട്ട് കുറെ സമയമായിട്ടും കാണാതെ വന്നപ്പോൾ അവരെല്ലാവരും ചായ കുടിക്കാൻ തുടങ്ങി. അച്ഛൻ വരുന്നത് കാത്തിരുന്ന ഹരി ഇന്ന് അതൊന്നും കാത്തിരിക്കാൻ ക്ഷമ കാണിച്ചില്ല… കാരണം മറ്റൊന്നുമല്ല നല്ല മൊരിഞ്ഞ പഴം പൊരി ഉണ്ടാക്കിയിട്ടുണ്ട് അർച്ചന… മാവ് ഉണ്ടാക്കിയതൊക്കെ അമ്മയാണ്. പഴം നുറുക്കി ഇട്ടത് ഹരി യും…അർച്ചന അതൊന്നു പൊരിച്ചു കോരുക മാത്രമാണ് ചെയ്തത്…. അത് ഉണ്ടാക്കിയപ്പോൾ തുടങ്ങിയതാണ് ഹരി ചായ കുടിക്കാം എന്നും പറഞ്ഞു കൊണ്ട്. കിച്ചു വരട്ടെ […]

ഹരിനന്ദനം.14 [Ibrahim] 252

ഹരിനന്ദനം.14 Author :Ibrahim   ഹരിനന്ദനം.14 വാ പോകാം അതും പറഞ്ഞു കൊണ്ടാണ് അർച്ചന കിച്ചുവിന്റെ അടുത്ത് എത്തിയത് തന്നെ.. പോകാനോ എങ്ങോട്ട് ഹാ നന്ദനത്തിലേക്ക് പോകണ്ടേ അമ്മയെ കാണാൻ അവളുടെ സംസാരം കേട്ടപ്പോൾ നന്ദന്റ കണ്ണുകൾ മിഴിഞ്ഞു വന്നു.. നന്ദനത്തിലേക്കോ ഇപ്പോഴോ നീ നടക്കുന്ന കാര്യം വല്ലതും പറയെന്റെ അർച്ചന…   നടക്കേണ്ട കാറിൽ പോയാൽ മതി. വന്നേ പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി. എടീ വണ്ടിന്റെ […]

ഹരിനന്ദനം.13 [Ibrahim] 201

ഹരിനന്ദനം.13 Author :Ibrahim     ചോറ് എന്തായാലും വെക്കണം. അമ്മയെ നോക്കാൻ നിക്കുന്ന ചേച്ചി യോട് അടുക്കളയിൽ ഒന്ന് സഹായിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ വല്ലാത്ത ഒരു നോട്ടം ആണ് നോക്കിയത്. വല്ലാത്ത ഒരു പെണ്ണുംപിള്ള തന്നെ എന്നെ ഒന്ന് സഹായിച്ചു എന്ന് വിചാരിച്ചു വള ഒന്നും ഊരി പോവില്ലല്ലോ അല്ലെങ്കിലും എനിക്ക് ഒറ്റക്ക് വിഴുങ്ങാൻ അല്ലല്ലോ.. ഹും. എന്തായാലും ചോറും കറി യും വെക്കണം അവരെ കൊതിപ്പിച്ചു തിന്നണം അവൾ മനസ്സിൽ വിചാരിച്ചു. അരി […]

ഹരിനന്ദനം.12 [Ibrahim] 229

ഹരിനന്ദനം.12 Author :Ibrahim       കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്.. ഡാ.. നന്ദൻ ഞെട്ടി നീയെന്താ ഈ എഴുതി കൂട്ടുന്നത്. അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ. അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി.. […]

ഹരിനന്ദനം.11[Ibrahim] 201

ഹരിനന്ദനം 11 Author : Ibrahim ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി.. അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്. വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു. എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു.. നിനക്കെന്തിന്റെ […]

ഹരിനന്ദനം.10 [Ibrahim] 238

ഹരിനന്ദനം 10 Author : Ibrahim നന്ദന് ഓഫീസിൽ ഇരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല മനസാകെ അസ്വസ്ഥത നിറഞ്ഞു നിന്നു…. ഇന്നലെ സന്തോഷം കൊണ്ടായിരുന്നുവെങ്കിൽ ഇന്ന് സങ്കടം കൊണ്ടാണ് ഇരിക്കാൻ കഴിയാത്തത്. ഓരോ ദിവസവും മാറി മാറി വരുന്നു ദുഃഖവും സന്തോഷവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ പോലെ… ഇന്നലെ തന്നെ എല്ലാവരും ശ്രദ്ധിച്ചത് കൊണ്ട് തന്നെ ഇന്നു തന്റെ മനസ് കൈ വിട്ടു പോകാതിരിക്കാൻ അവൻ വളരെ അധികം ശ്രദ്ധിച്ചു..   … രാവിലെ അമ്മ വിളിച്ചപ്പോൾ ആണ് […]

ഹരിനന്ദനം.9 [Ibrahim] 193

ഹരിനന്ദനം 9 Author : Ibrahim അമ്മയുടെ വാക്കുകൾ എല്ലാവർക്കും ഒരേ പോലെ വിഷമം ഉണ്ടാക്കി. അപ്പോൾ തന്നെ മുകളിൽ കയറി പോയി. നന്ദൻ പുറത്തേക്കും കിച്ചു റൂമിലേക്ക് പോയി. അർച്ചന അച്ഛനും അമ്മയ്ക്കും ഉള്ള ചായ ഇട്ടു കൊടുത് അവളും റൂമിലേക്ക് പോയി.   നന്ദൻ വരുമ്പോൾ രാത്രി ആയിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കുന്നുണ്ട് ഹരി മാത്രമില്ല. അവൻ ഹരി എവിടെ എന്ന് ചോദിച്ചപ്പോൾ ഹരിയോ അതാരാ ഡാ എന്നായിരുന്നു അമ്മയുടെ ചോദ്യം.. എന്റെ ഭാര്യ […]

ഹരിനന്ദനം.8 [Ibrahim] 192

ഹരിനന്ദനം 8 Author : Ibrahim   കൃഷ്ണ ഞൊണ്ടിക്കൊണ്ട് വരുന്നത് കണ്ടിട്ട് അവളുടെ അച്ഛൻ ആണ് ചോദിച്ചത് ഈ പാതിരക്കു നീ എന്താ കക്കാൻ പോയതാണോ എന്ന്.. അപ്പോഴേക്കും അമ്മ യും അടുത്തേക്ക് വന്നു. അയ്യോ എന്റെ മോൾക്ക് എന്തുപറ്റി എന്ന് ചോദിച്ചു കൊണ്ട് കൈ പിടിച്ചു… അയ്യോ എന്ന് പറഞ്ഞു കൊണ്ട് അവൾ കൈ വലിച്ചു.എന്നാലും അവളെന്തൊരു അടിയാണ് അടിച്ചത്. ഇനിയിപ്പോൾ ഞാൻ ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ആണോ എന്നൊരു സംശയം കാരണം അമ്മാതിരി […]

ഹരിനന്ദനം.7 [Ibrahim] 134

ഹരിനന്ദനം 7 Author : Ibrahim     രാത്രിയായപ്പോൾ ആണ് നന്ദൻ വീട്ടിലെത്തിയത്. വീട്ടിൽ നടന്ന സംഭവങ്ങൾ എന്തൊക്കെയാണെന്ന് അറിയാതെ അവനു വല്ലാത്ത അസ്വസ്ഥത ആയിരുന്നു. നേരത്തെ വീട്ടിൽ കയറുന്ന സ്വഭാവം ഇല്ലായിരുന്നു കല്യാണം കഴിഞ്ഞ സമയത്ത് അങ്ങനെ കയറുമ്പോൾ അമ്മ എന്തെങ്കിലുമൊക്കെ കൊള്ളിച്ചു പറയുമെന്ന് അവനറിയാമായിരുന്നു… അതുകൊണ്ട് കൂട്ടുകാരുടെ കൂടെ കുറച്ച് സമയം ചെലവഴിച്ച് അവൻ വീട്ടിൽ കയറി. വീട് അതുപോലെ തന്നെ ഇരിക്കുന്നത് കണ്ട് അവനൊന്നു നിശ്വസിച്ചു. കാരണം ഒരു ദിവസം കൊണ്ട് […]

ഹരിനന്ദനം.6 [Ibrahim] 152

ഹരിനന്ദനം 6 Author : Ibrahim   ഹരി അടുക്കളയിൽ എത്തിയപ്പോൾ അമ്മയും അർച്ചനയും അടുക്കളയിൽ ഉണ്ടായിരുന്നു. അമ്മ അവളെ കണ്ട പാടെ അടിമുടി ഒന്ന് നോക്കി. “””നീയെന്താ കുളിക്ക ചെയ്യാതെ ആണോ അടുക്കളയിലേക്ക് വന്നത്”””   എനിക്ക് കുളിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നിയില്ല അതുകൊണ്ട് ഞാൻ കുളിച്ചില്ല വളരെ കൂളായിട്ട് ഹരി പറഞ്ഞത് കേട്ട് അവർക്ക് വിറഞ്ഞു കയറി…   “” ഇവിടെ കാര്യമുണ്ടോ കാര്യം ഇല്ലയോ എന്ന് നോക്കിയിട്ടല്ല എന്തായാലും കുളിക്കണം നിർബന്ധമാണ്. ഭക്ഷണകാര്യത്തിൽ […]

പറയാതെ പോയത് [Ibrahim] 72

പറയാതെ പോയത് Author : Ibrahim     വൃന്ദ….. അയാൾ നീട്ടി വിളിച്ചു.. ഒരു കയ്യിൽ അയാൾക്കുള്ള ചായയും മറു കയ്യിൽ മകളുടെ വാട്ടർ ബോട്ടിലുമായി അവൾ ഓടി എത്തി. ചായ അയാൾക്ക് നേരെ നീട്ടി ബോട്ടിൽ മകളുടെ ബാഗിൽ വെച്ചു കൊടുത്തു… നിക്ക് മോളെ അമ്മ കറി പാത്രം എടുത്തിട്ടില്ല… ഈ അമ്മ ഇതൊക്കെ ഒന്ന് നേരത്തിനു എടുത്തു വെച്ചൂടെ അത് പറഞ്ഞ കേൾക്കില്ല.. മകൾ ഈർഷ്യയോടെ പറഞ്ഞു. ദിവസവും ഉള്ളത് ആയത് കൊണ്ട് […]

ഹരിനന്ദനം.5 146

ഹരിനന്ദനം 5 Author : Ibrahim     മണ്ഡപത്തിൽ നന്ദന്റ അടുത്തിരിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി അവളെ പൊതിഞ്ഞിരുന്നു. താലി കെട്ടുന്നതും സിന്ദൂരം തൊടുന്നതും കയ്യിൽ കൈ ചേർത്ത് വെക്കുന്നതും കൈ പിടിച്ചു കൊണ്ട് അഗ്നിക്ക് വലം വെക്കുന്നതും ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല ഏതോ ഒരു ലോകത്തായിരുന്നു എന്ന് വേണമെങ്കിൽ പറയാം. നന്ദൻ അവളെ തന്നെ നോക്കി ഇരിക്കുകയാണെന്ന് വേണേൽ പറയാം. കൂട്ടത്തിൽ ആരെങ്കിലും തന്നെ മാത്രമായ് ശ്രദ്ധിക്കുന്നുണ്ടോ എന്നും നോക്കുന്നുണ്ട്. ചടങ്ങുകളൊക്ക കഴിഞ്ഞു അവരുടെ […]

ഹരിനന്ദനം.3 [Ibrahim] 123

ഹരിനന്ദനം 3 Author : Ibrahim     ഹരി ഒരു കസേര വലിച്ചു കൊണ്ട് അവരുടെ അടുത്തായി ഇരിക്കാൻ ഒരുങ്ങിയതും യാത്ര പോലും പറയാതെ അവർ അങ്ങ് ഇറങ്ങി പോയി…   ശോ കഷ്ടായി എന്നും പറഞ്ഞു കൊണ്ട് അവൾ പലഹാരങ്ങൾ കഴിക്കാൻ തുടങ്ങി… “”എന്ത് പണിയാ മോളെ കാണിച്ചതെന്ന് “” അച്ഛൻ ചോദിച്ചപ്പോഴേക്കും കയ്യിലൊരു വടിയുമായിട്ട് “”നിങ്ങൾ അങ്ങോട്ട് മാറി നില്ക്കു മനുഷ്യ ഇങ്ങനെ ഒന്നും അല്ല അവളോട്‌ ചോദിക്കേണ്ടതെന്നും”” പറഞ്ഞു കൊണ്ട് ഗംഗ […]

ഹരിനന്ദനം.2 [Ibrahim] 128

ഹരിനന്ദനം 2 Author : Ibrahim   നന്ദനത്തിലും കല്യാണ ആലോചനകൾ നടക്കുകയാണ്. സുഭദ്രയുടെയും ബാലന്റെയും രണ്ടു മക്കളിൽ ഇളയവനായ നന്ദ കുമാറിന്.. മൂത്ത മകൻ കൃഷ്ണകുമാർ എന്ന കിച്ചു. കിച്ചു വിന്റെ വിവാഹം കഴിഞ്ഞതാണ് ഭാര്യ അർച്ചന. അർച്ചന നാലു മാസം ഗർഭിണിയാണ്.. “”എന്റെ കൃഷ്ണ “”എന്ന് വിളിക്കുമ്പോൾ കുറുമ്പോടെ അമ്മ എന്നെ വിളിച്ചോ എന്നും ചോദിച്ചു കൊണ്ട് കിച്ചു ഓടി വരും. അമ്മ കൃഷ്ണനെ വിളിക്കുന്നത് കേട്ടാൽ ഒക്കെയും അവൻ കളിയാക്കി കൊണ്ട് വരും […]

ഹരിനന്ദനം [Ibrahim] 119

ഹരിനന്ദനം Author : Ibrahim     രാവിലെ തന്നെ ഫാൻ ഓഫാക്കിയത് അറിഞ്ഞിട്ടാണ് ഹരി ഉറക്കത്തിൽ നിന്ന് ഉണർന്നത്… കണ്ണ് തുറക്കാതെ തന്നെ ആരാ ഫാൻ ഓഫാക്കിയതെന്ന് ചോദിച്ചു കൊണ്ട് അലറി… “” അലറി വിളിക്കേണ്ട നിന്റെ അമ്മ തന്നെയ “”” ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു കൈ രണ്ടും എളിയിൽ കുത്തി തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടവൾ അമ്മേ എന്ന് വിളിച്ചു വീണ്ടും അലറി…   അലറി വിളിക്കേണ്ട […]

ജാനകി.25 (Last Part) [Ibrahim] 243

ജാനകി.25 Author :Ibrahim [ Previous Part ]   ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വക ഫോട്ടോ എടുക്കലായിരുന്നു… ചാഞ്ഞും ചരിഞ്ഞും നിന്ന് ഫോട്ടോ ക്ക് പോസ് ചെയ്തു ഞാൻ ആയിരിക്കും കൂടുതൽ ക്ഷീണിച്ചത്. അടുത്ത് കണ്ട കസേരയിൽ കയറി ഇരുന്നപ്പോൾ ഏട്ടൻ അടുത്ത് വന്നിട്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചു.. കാലിലൊക്കെ നീര് വന്നിട്ടിട്ടുണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു പക്ഷെ അതൊന്നും ഏട്ടനോട് പറഞ്ഞില്ല. പറഞ്ഞാൽ ഏട്ടന് വിഷമം ആവും മാത്രമല്ല ബാക്കി […]

ജാനകി.24 [Ibrahim] 168

Author :Ibrahim [ Previous Part ]   രണ്ടു ദിവസം കഴിഞ്ഞു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അനിലിന്റെ കാര്യം ആദിയേട്ടൻ എല്ലാവരോടും ആയിട്ട് അവതിരിപ്പിച്ചത്. ശ്രീ ക്ക് മാത്രം ആണ് കാര്യങ്ങൾ ഒന്നും തന്നെ അറിയാത്തതെങ്കിലും എല്ലാവരോടും സമ്മതം ചോദിക്കുന്നത് പോലെ ആയിരുന്നു ഏട്ടന്റെ ചോദ്യം.. അനിയും ഞങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ. അവനെ വീൽ ചെയറിൽ ഇരുത്തിയാൽ ഇരിക്കാനൊക്ക അവന് കഴിയും…   “” എന്റെ മോന്റെ […]

ജാനകി.23 [Ibrahim] 165

ജാനകി.23 Author :Ibrahim [ Previous Part ]   എന്നെയും നോക്കുന്നത് ശ്രീ ആണ് ഏറ്റെടുത്തത്. ഏത് നേരത്തും ക്ഷീണവും തളർച്ചയും. ആദിയേട്ടന്റെ കാര്യം പോലും നോക്കാൻ പലപ്പോഴും എനിക്ക് പറ്റാറുണ്ടായിരുന്നില്ല..ഞാൻ അത് പറഞ്ഞു വിഷമിക്കുമ്പോൾ “”എന്താ ജാനി ഇത് ഈ സമയത്തു ഇങ്ങനെ ഉള്ള വിഷമങ്ങൾ ഒന്നും പാടില്ലാട്ടോ””” എന്നും പറഞ്ഞു ശാസിക്കും.. അമ്മ കുറച്ചു ഓക്കേ ആയിട്ടുണ്ട് അത് വലിയൊരു ആശ്വാസം ആയിരുന്നു… രാവിലെ ഏട്ടനു ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ ആയിരുന്നു എനിക്ക് […]

ജാനകി.22 [Ibrahim] 162

ജാനകി.21 Author :Ibrahim [ Previous Part ] അനിയെ വീട്ടിൽ കൊണ്ടു വന്നിട്ട് ആറുമാസം ആയിക്കാണും. ഇതുവരെ അവന്റ ശരീരത്തിൽ ഒരു ചലനം ഉണ്ടെന്ന് ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. കാരണം ഞങ്ങൾ ആരും അത് കണ്ടിട്ടില്ല… അന്ന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും തളർന്നു പോയിരുന്നു. അച്ഛനു പോലും എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാത്ത പോലെ. ശ്രീ ആണ് ആദിഏട്ടനോട് പോയി ഒന്ന് അന്വേഷിക്കുന്നതല്ലേ നല്ലത് ചോദിച്ചത്. കാരണം മറ്റൊന്നും ആയിരുന്നില്ല അത്രയും മോശമായിരുന്നു അവിടെ […]

ജാനകി. 21 [Ibrahim] 143

ജാനകി.21 Author :Ibrahim [ Previous Part ] ജാനീ തുറക്കല്ലേ പറഞ്ഞു കൊണ്ട് ശ്രീ ഓടി വന്നു. “ഹാ ഇത് ഏട്ടൻ ആണ് എനിക്കറിയാം ” “അവൻ ആണെങ്കിലോ ജാനി ആ രാജീവ്‌ ” നീ രാവിലെ അവനെ അടിച്ചതിന് പകരം വീട്ടാൻ ”   ഹേയ് അവനൊന്നും ആവില്ല ആണെങ്കിൽ അവൻ ബോധം ഇല്ലാതെ താഴെ കിടക്കുന്നത് കണ്ടേനെ. അവനിങ്ങനെ അ ള്ളി പിടിച്ചു കയറാനൊന്നും അറിയില്ല. അവന് ആകെ അറിയാവുന്നത് പെണ്ണുങ്ങളുടെ കയ്യിൽ […]

ജാനകി.20 [Ibrahim] 180

ജാനകി.20 Author :Ibrahim [ Previous Part ]     ഉറക്കം വരാതെ കിടക്കുമ്പോളാണ് ശ്രീ ചോദിക്കുന്നത് ജാനി ഉറങ്ങിയില്ലേ എന്ന്. ഇല്ലന്ന് പറഞ്ഞു ഞാൻ ലൈറ്റ് ഇട്ടു. രാജീവ്‌ ന്റെ കാര്യം പറയാൻ പറ്റിയ സമയം ആണെന്ന് തോന്നിയെനിക്ക്. “” രാജീവിനെ കണ്ടായിരുന്നു ശ്രീ ഇന്ന് “” “”ഇല്ലാലോ നീ എവിടെന്നാ അവനെ കണ്ടത് “” അവനുണ്ടായിരുന്ന് തിയേറ്ററിൽ നിന്നെ കല്യാണം കഴിക്കാൻ അവന് താല്പര്യം ഉണ്ടെന്ന് പറഞ്ഞു.. ഞാൻ അത് പറഞ്ഞപ്പോൾ ശ്രീയുടെ […]

ജാനകി.19 [Ibrahim] 197

ജാനകി.18 Author :Ibrahim [ Previous Part ]   ഗുഡ് മോർണിംഗ് എന്ന് പറഞ്ഞു കൊണ്ട് ശ്രീ വന്നപ്പോൾ ആണ് ഞാൻ കണ്ണ് തുറന്നതു തന്നെ. കണ്ണ് തിരുമ്മി കൊണ്ട് തിരിച്ചു വിഷ് ചെയ്തു. എനിക്ക് നേരെ ചായ നീട്ടിയപ്പോൾ ആഹാ എന്ന് പറഞ്ഞു കൊണ്ടാണ് ഞാൻ ചായ വാങ്ങി കുടിച്ചത്.. കുറെ നാളുകൾക്ക് ശേഷം ആണ് ഇത്രയും നേരം ഉറങ്ങുന്നത്. അല്ലെങ്കിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഒരായിരം കാര്യങ്ങൾ മനസ്സിലുണ്ടാവും അതുകൊണ്ട് തന്നെ നേരത്തെ എഴുന്നേറ്റു […]