ഹരിനന്ദനം.3 [Ibrahim] 123

Views : 5526

 

കണ്ണുകൾ നീട്ടി എഴുതിയിട്ടുണ്ട്. ഐ ബ്രോസ് ഒക്കെ ത്രെഡ് ചെയ്തു പെൻസിൽ വെച്ചു വരച്ചു ഭംഗി കൂട്ടിയിട്ടുണ്ട്. പച്ച നിറത്തിലുള്ള ഐ ഷാഡോ ഇട്ട് അതിന് മുകളിൽ എന്തോ മിനിങ്ങുന്നത് ഒക്കെ തേച്ചു വെച്ചിട്ടുണ്ട് അതെന്താ എന്ന് ഹരിക്ക് മനസിലായില്ല. ലൈറ്റ് റോസ് ലിപ്സ്റ്റിക് ഇട്ടിട്ടു ചുണ്ടിന് ശരിക്കും റോസ് കളർ ആണോ എന്ന് പോലും സംശയം തോന്നിപ്പോയി

“”എന്നാലും ഈ മഞ്ഞക്ക് ഒക്കെ ഇത്രയും ഭംഗി ഉണ്ടെന്ന് ഞാൻ അറിഞ്ഞില്ലല്ലോ….

 

അല്ലെങ്കിലും നിനക്ക് എന്താ അറിയാ

ആകെ അറിയുന്നത് കോളർ ഉള്ള ഒരു ടി ഷർട്ടും ജീൻസും വലിച്ചു കേറ്റാൻ അല്ലാതെ..

അപ്പോഴേക്കും കാതിൽ എന്തോ ഒന്ന് കുടുക്കി ഇട്ടിരുന്നു.

“””കാത് കുത്തിയില്ലേൽ എന്താ ഇമ്മാതിരി സാധനം ഒക്കെ വിപണിയിൽ ഉള്ളത് കൊണ്ട് രക്ഷപെട്ടു അല്ലെ ഡി “‘”

 

മ്മ്മ്
അല്ലെങ്കിലും നിന്റെ അമ്മയ്ക്കും അച്ഛനും എന്റെ കുറ്റവും കുറവും കണ്ടു പിടിക്കാൻ അല്ലാതെ വേറെ എന്തിനെലും അറിയോ…

അതും പറഞ്ഞു കൊണ്ടവൾ കെറുവിച്ചു..

 

എന്തയാലും ഇന്നത്തോടെ നിന്റെ കാര്യത്തിൽ തീരുമാനം ആകും. എന്നെ ഇങ്ങനെ ഒരുക്കിയത് കൊണ്ട് ഇനി നിനക്ക് വരുന്ന ഓർഡർ ഒന്നും അവർ ആരും മിസ്സ്‌ ചെയ്യാൻ സമ്മതിക്കില്ല പ്രത്യേകിച്ച് എന്റെ അമ്മ..

കണ്ണുകൾ വിടർത്തി കൊണ്ട് ശരിക്കും എന്ന് ചോദിച്ചു മേഘ. ഹരി കണ്ണുകൾ രണ്ടും അടച്ചു കൊണ്ട് പുഞ്ചിരിച്ചു..

കഴുത്തിൽ ഒരു നെക്‌ലേസ് കയ്യിൽ രണ്ടു വളകൾ ഒരു കയ്യിൽ അരയിൽ ഹിപ് ചെയിൻ കൊള്ളാലോ

മറ്റേ കയ്യിൽ എന്റെ ആസ്ഥാന പട്ട വാച്ചിനെ കെട്ടാൻ ഒരുങ്ങിയപ്പോൾ അവൾ കണ്ണുരുട്ടി കാണിച്ചു. പിന്നെ ഒരു കൈ ചെയിൻ കെട്ടി തന്നു. അത് പക്ഷെ വേറെ ഒരു കുഞ്ഞു ബോക്സിൽ നിന്നാണ്..

“””ഇതെന്റെ ഹരി കുട്ടന്. കല്യാണം കഴിഞ്ഞു പോയാലും ഈ മേഘ യെ മറക്കാതിരിക്കാൻ. അല്ലെങ്കിൽ വേണ്ടിടത്തും വേണ്ടതിടത്തും ഒക്കെ നിന്റെ പേര് വലിച്ചിഴച്ചതിനുള്ള കുറ്റബോധത്തിന് “””അതും പറഞ്ഞു കൊണ്ടവൾ ഹരിയുടെ കവിളിൽ ഉമ്മ വെച്ചു..

 

ശേ ലിപ്സ്റ്റിക് ഒക്കെയും കളഞ്ഞല്ലോ ഡി ന്നും പറഞ്ഞു കൊണ്ട് അവൾ ദേഷ്യത്തിൽ നോക്കി..

അവളുടെ കവിളിൽ ഹരിയുടെ ചുണ്ട് ശരിക്കും പതിഞ്ഞിട്ടുണ്ട്.”” ആഹ് സാരമില്ല ഇനി നിന്നെ കെട്ടാൻ പോകുന്നവന് ആരും കാണാതെ ഒരു കിസ്സ് കൊടുത്താലും അതിന്റെ അടയാളം ഒന്നും അവന്റെ മുഖത്ത് കാണില്ല പറഞ്ഞു കൊണ്ട് അവൾ ടിഷ്യ എടുത്തു മുഖം തുടക്കാൻ തുടങ്ങി..

തുടരും

 

Recent Stories

The Author

Ibrahim

5 Comments

  1. കൊള്ളാം ❤️
    പേജ് കുറച്ച് കൂട്ടിയാൽ നന്നായിരുന്നു🤞

  2. സൂര്യൻ

    ഇത് എന്താ ഇങ്ങനെ

    1. ഇബ്രാഹിം

      എങ്ങനെ

  3. Page valare kuravan bro vayichu thudangumbilekum theernupokunnu

    1. ഇബ്രാഹിം

      Page kootan shramikkam

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com