ജാനകി.24 [Ibrahim] 167

Views : 14772

Author :Ibrahim

[ Previous Part ]

 

രണ്ടു ദിവസം കഴിഞ്ഞു എല്ലാവരും കൂടി ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു അനിലിന്റെ കാര്യം ആദിയേട്ടൻ എല്ലാവരോടും ആയിട്ട് അവതിരിപ്പിച്ചത്. ശ്രീ ക്ക് മാത്രം ആണ് കാര്യങ്ങൾ ഒന്നും തന്നെ അറിയാത്തതെങ്കിലും എല്ലാവരോടും സമ്മതം ചോദിക്കുന്നത് പോലെ ആയിരുന്നു ഏട്ടന്റെ ചോദ്യം..

അനിയും ഞങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ. അവനെ വീൽ ചെയറിൽ ഇരുത്തിയാൽ ഇരിക്കാനൊക്ക അവന് കഴിയും…

 

“” എന്റെ മോന്റെ ഭാര്യ ആയിട്ട് ഒരിക്കൽ ഈ പടി കടന്നു വന്നതാണ് എന്റെ മോള്. അവളെ അവന്റെ ഭാര്യയായിട്ട് തന്നെ കാണാൻ ആയിരുന്നു എന്റെ ആഗ്രഹം “”. അനിക്ക് ചോറ് വാരി കൊടുക്കുന്നതിനിടയിൽ അമ്മ പറഞ്ഞു നിർത്തി..

ശ്രീ കഴിക്കൽ നിർത്തി അമ്മയുടെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്നു…

“” പ്രസവിച്ചില്ലേലും എന്റെ പെറ്റമ്മയായിട്ടാണ് ഞാൻ കാണുന്നത് അപ്പോൾ അമ്മ പ്രസവിച്ച മകനെ ഞാൻ എങ്ങനെ ഭർത്താവിന്റെ സ്ഥാനത്തു കാണുന്നത് . പിന്നെ അന്ന് സംഭവിച്ചത് അമ്മയുടെ മകന്റെ അത്ര വിശ്വസിക്കാൻ പറ്റിയ ഒരാളെയും ഞാൻ അന്ന് കണ്ടില്ല അതുകൊണ്ടാണ്.

അല്ലെങ്കിൽ തന്നെ മരിച്ചു പോയ എന്റെ അമ്മ ഒരുപാട് പ്രാവശ്യം പറഞ്ഞപ്പോൾ അനിയുടെ ഭാര്യ ആയിട്ട് തിരിച്ചു വരാൻ എനിക്കതിനു താല്പര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണ് തിരികെ വരാതിരുന്നത്

പിന്നെ എനിക്ക് ഇവിടെ തന്നെ നില്കാൻ ആണ് ഇഷ്ടം പക്ഷെ എനിക്കൊരു വിവാഹത്തിന് നിങ്ങൾ താല്പര്യപ്പെടുന്നുണ്ടെങ്കിൽ എനിക്ക് അതിനു സമ്മതക്കുറവില്ല “”” ഇത്രയും പറഞ്ഞു കൊണ്ട് അവൾ വീണ്ടും കഴിക്കാൻ ഇരുന്നു..

മനസ്സിൽ അവൾക്ക് തരിമ്പ് പോലും ഒരു പ്രശ്നവുമില്ലെന്ന് എല്ലാവർക്കും മനസിലായി..

അനിലിന്റെ വീട്ടിൽ ഉള്ളവർക്ക് കല്യാണത്തിന് സമ്മതം ആയിരുന്നു. പക്ഷെ വിദ്യാഭാസം ഉള്ള മകൻ വെറുമൊരു ഡ്രൈവർ ആയി ഒതുങ്ങി പോയതിന്റെ വിഷമം അവർക്കുണ്ടായിരുന്നു. അതിനുള്ള തീരുമാനം നമുക്ക് ഉണ്ടാക്കാം എന്നും പറഞ്ഞു കൊണ്ടാണ് ഏട്ടൻ ആ വീട് വിട്ടത്…

തീരുമാനങ്ങൾ വളരെ പെട്ടെന്ന് ആയിരുന്നു. രണ്ടാഴ്ച ക്ക് ശേഷം കല്യാണം നടത്താൻ തീരുമാനം ആയി..

വിവാഹം കഴിഞ്ഞു ഗൾഫിൽ ഉള്ള ബിസിനസ്‌ അനിലിനെ ഏല്പിക്കാൻ ആണ് എല്ലാവരുടെയും തീരുമാനം. അത് പക്ഷെ അവനോട് പറഞ്ഞിട്ടില്ല.. കല്യാണം കഴിഞ്ഞാൽ ഏട്ടൻ എന്നെയും കൊണ്ട് അങ്ങോട്ട് പോകുമ്പോൾ അവരെയും ഹണി മൂണിന് അങ്ങോട്ട് കൂട്ടാം എന്നാണ് തീരുമാനം. അവന് കാര്യങ്ങൾ ഒക്കെ ഇഷ്ടപ്പെട്ടാൽ മാത്രമേ കാര്യങ്ങൾ അവനെ ഏല്പിക്കുകയുള്ളൂ. അല്ലാതെ നിർബന്ധം പിടിക്കില്ല.

 

രാവിലെ തന്നെ പുറത്ത് പോകാൻ ഒരുങ്ങുകയാണ്. അനിലും ശ്രീ യും ഇതുവരെ മനസ് തുറന്നു സംസാരിച്ചിട്ടില്ല. അതുകൊണ്ട് അവരെ ഒന്ന് സംസാരിപ്പിക്കാൻ കൊണ്ട് പോകുകയാണ് ഞാൻ..

എനിക്ക് വേറെ ലക്ഷ്യം ഉണ്ട്. അവനെ കൊണ്ട് ചിലവ് ചെയ്യിപ്പിക്കണം. ഉപ്പിലിട്ടത് വാങ്ങിപ്പിക്കണം.

ഇവിടെ ആരും എനിക്ക് അതൊന്നും തരുന്നില്ല.

Recent Stories

The Author

Ibrahim

13 Comments

  1. ❤❤❤❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

  2. 🥰🥰

    1. ഇബ്രാഹിം

      🥰🥰

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    ❤️❤️

    1. ഇബ്രാഹിം

      ♥️♥️

  4. നന്നായിരുന്നു

    1. ഇബ്രാഹിം

      താങ്ക്സ് 😊

  5. ❤❤❤👍🏻👍🏻👍🏻

    1. ഇബ്രാഹിം

      😄👍

  6. Rajeev (കുന്നംകുളം)

    എങ്ങനെ ആയിരിക്കും അവസാനം 🤔🤔

    1. Rajeev (കുന്നംകുളം)

      ഇതിന് ഒരു അവസാനം ഉണ്ടാവുമോ.. I doubt

      1. ഇബ്രാഹിം

        അവസാനം ഉണ്ടാവും 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com