ജാനകി.19 [Ibrahim] 196

Views : 8079

സ്ലീവ് ലെസ് ടോപ്പും ഒരു ജീനും എടുത്തിട്ടു. സിമ്പിൾ ആയിട്ട് കുറച്ചു മേക്കപ്പ് ഒക്കെ ഇട്ടു.

അപ്പോഴേക്കും ഫുഡ് എത്തി ഫുഡ് കഴിച്ചു പാത്രങ്ങൾ ഒക്കെ ഞങ്ങൾ രണ്ടാളും കൂടി കഴുകി വെച്ചു. ഡ്രൈവറേ വിളിച്ചു ഞങ്ങൾ രണ്ടാളും കൂടി പോയി..

 

ഫ്രഷ് മാർട്ടിൽ പോയി ആവശ്യം ഉള്ളതൊക്കെ വാങ്ങി. ഞാൻ ട്രോള്ളിയും ഉന്തി നടന്നതല്ലാതെ ഒന്നും എടുത്തില്ല. സാധനം നോക്കി വാങ്ങാനുള്ള കഴിവൊക്കെ എവിടെയോ പോയി.

ശ്രീ ആണ് മുഴുവനും നോക്കി വാങ്ങിയത്.

ഓരോന്നിന്റെയും ഡേറ്റ് ഉം പ്രൈസും നോക്കി എടുത്തു വെച്ചു.

സാധനം എടുക്കുമ്പോഴൊക്കെ ആരോ ഞങ്ങളെ ശ്രദ്ധിക്കുന്നത് പോലെ തോന്നി..

ആരൊക്കയോ നോക്കുന്നുണ്ട്. അത് പിന്നെ അങ്ങനെ ആണല്ലോ..

പക്ഷെ അതിൽ പരിചയം ഉള്ള ഒരാള് ഉണ്ടെന്ന് തോന്നി. പക്ഷെ ആരാണ് എന്ന് മനസിലായില്ല..

പർച്ചെസിങ് ഒക്കെ കഴിഞ്ഞു വീട്ടിലേക്കാണ് പോയത് അമ്മയെ കാണാൻ. അമ്മ പ്രദീക്ഷിക്കാത്തതായത് കൊണ്ട് തന്നെ അമ്മക്ക് സന്തോഷം ആയി. എന്നെ കാണാതെ നല്ല വിഷമം ഉണ്ടെന്നത് മനസിലായി എനിക്ക് കാരണം കണ്ടപ്പോൾ തന്നെ പറഞ്ഞു ഒരാഴ്ച കഴിഞ്ഞാണ് മോളെ കാണാൻ കഴിയൂ വിചാരിച്ചു എന്തായാലും അമ്മയെ കാണാൻ വന്നല്ലോ എന്ന് പറഞ്ഞു കണ്ണ് തുടച്ചു.

 

“””ശ്രീ മോൾക്ക് ബിരിയാണി അല്ലെ ഇഷ്ടം നമുക്ക് ബിരിയാണി ഉണ്ടാക്കാം എന്ന് അമ്മ പറഞ്ഞു…””””

 

“”””അങ്ങനെ ഒന്നും ഇല്ലമ്മ എനിക്ക് എന്തായാലും കുഴപ്പമില്ല “”‘”പറഞ്ഞു ശ്രീ.

“”””അങ്ങനെ ഒക്കെ ഉണ്ട് അമ്മ എനിക്ക് ബിരിയാണി വേണം അതുകൊണ്ട് നമുക്ക് എല്ലാർക്കും കൂടി ബിരിയാണി ഉണ്ടാക്കാം. പച്ചക്കറി എന്തെങ്കിലും വേണമെങ്കിൽ ഞങ്ങൾ വാങ്ങിയത് എടുക്കാം മല്ലി ചപ്പ് ഒക്കെ നല്ല ഫ്രഷ് ആയിട്ടുള്ളത് ശ്രീ വാങ്ങിയിട്ടുണ്ട് അതും എടുക്കാം ബിരിയാണി നല്ല ഉഷാർ ആയിക്കോട്ടെ..”””

അതും പറഞ്ഞു കൊണ്ട് ഞങ്ങൾ ബിരിയാണി ഉണ്ടാക്കാൻ തുടങ്ങി..

 

ഞാനും അമ്മയുo ഓരോന്ന് സംസാരിക്കുന്നുണ്ടെങ്കിലും ശ്രീ ഒന്നും മിണ്ടുന്നില്ല. ഇടക്ക് ഞാൻ എന്തെങ്കിലും ചോദിച്ച തന്നെ ഒരു മൂളലിലോ ഒന്നോ രണ്ടോ വാക്കിലോ ഒതുക്കും…

ഭക്ഷണം കഴിച്ചു കഴിഞ്ഞു അമ്മ ഞാൻ ഒറ്റക്കുള്ളപ്പോൾ ചോദിച്ചു “”‘”എന്താ മോളെ ശ്രീ മോൾക്ക് ഒരു സന്തോഷമൊന്നും ഇല്ലാത്തത് പഴയ പ്രസരിപ്പോക്കെ എവിടെ പോയി എന്ന്.””””

വളരെ ചുരുക്കി ഞാൻ ശ്രീ അനുഭവിച്ച കഥകൾ ഒക്കെ പറഞ്ഞു കൊടുത്തു. അനി മറ്റൊരു പെണ്ണിനെ കണ്ടു പിടിച്ചില്ലായിരുന്നുവെങ്കിൽ നമുക്ക് ശ്രീ മോളെ തന്നെ ഇങ്ങോട്ട് കൊണ്ട് വരാമായിരുന്നു അല്ലെ മോളെ ന്ന് ചോദിച്ചു…

ഏയ്‌ അതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ അമ്മേ ന്ന് പറഞ്ഞു ഞാൻ..

അതെനിക്കറിയാം എന്നാലും അതിന്റ ഇപ്പോഴുള്ള അവസ്ഥ കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ഞാൻ നോക്കുമായിരുന്നു എന്റെ സ്വന്തം മോളായിട്ട് ഈ അവസ്ഥ ഒക്കെ ഞാൻ ഒരാഴ്ച കൊണ്ടു മാറ്റിയെടുക്കുമായിരുന്നു..

അതുപിന്നെ ഈ ജാനി മോൾക്ക്‌ അറിയുന്നത് പോലെ എന്റെ അമ്മയെ വേറെ ആർക്കാ അറിയുന്നത്. പിന്നെ ഇന്നലെ എന്റെ കയ്യിൽ കിട്ടിയിട്ടേ ഉള്ളൂ അപ്പോഴേക്കും ചെറിയ ചില മാറ്റങ്ങൾ ഒക്കെയുണ്ട് ഞാൻ നോക്കിക്കോളും അവളെ അതുപോരെ..

മതി എന്റെ മോളെക്കൊണ്ട് പറ്റും അമ്മക്ക് സങ്കടം ആയിരുന്നു മോള് പോയപ്പോൾ പക്ഷെ ഇപ്പോൾ അതില്ലാട്ടോ മോളാണ് വേണ്ടത് കൂടപ്പിറപ്പ് കൂടെ ഉണ്ടെങ്കിൽ ഒരു സങ്കടവും അതിനു വരില്ല. ഒരു സഹതാപത്തോട് കൂടിയാണ് നോക്കുന്നത് എന്നുള്ള തോന്നലും ഉണ്ടാവില്ല..

ഞാനും ശ്രീ യും അവിടെ നിന്നിറങ്ങാൻ തുടങ്ങി.

“”””അമ്മയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഞാൻ അമ്മയോട് പോലും ഒരുപാട് തെറ്റുകൾ ചെയ്തിട്ടുണ്ട് എന്നോട് പൊറുക്കണമെന്ന് പറഞ്ഞു..””’

Recent Stories

The Author

Ibrahim

16 Comments

  1. ♥♥♥♥

  2. Waiting for next part

  3. Nice

  4. Poli❤️❤️

  5. Puthiya twist kollaam
    Munpathekaal manoharamaayittundu

    1. ഇബ്രാഹിം

      🤩

  6. കൊള്ളാം

    1. ഇബ്രാഹിം

      നന്ദി 😁

  7. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💜💜

    1. ഇബ്രാഹിം

      ♥️♥️

  8. 💕💕💕

    1. ഇബ്രാഹിം

      ♥️♥️♥️

  9. നന്നായിട്ടുണ്ട്. 💗💗💗

    1. ഇബ്രാഹിം

      😄👍

      1. Next part bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com