ഹരിനന്ദനം.12 [Ibrahim] 229

Views : 9939

പുറത്തു കടന്നപ്പോൾ അച്ഛൻ അവൾക്കുള്ള ചായയും ആയിട് കാത്തു നിൽക്കുന്നുണ്ടായിരുന്നു.

ഇപ്പോൾ കുടിച്ചില്ലെങ്കിലും അവളെടുത്തു കുടിച്ചോളും. മോൾ ഇത് കുടിച്ചിട് ദോശ ഉണ്ടാക്കിക്കോ അച്ഛൻ മാവ് വാങ്ങി അടുക്കളയിൽ വെച്ചിട്ടുണ്ട് പറഞ്ഞു. പിന്നെ ചായ ക്ക് കൂട്ടാൻ ബിസ്ക്കറ്റും ഉണ്ട് ..

 

അവൾ ചായ കുടി കഴിഞ്ഞു ദോശ ചുടാൻ തുടങ്ങി. ആദ്യത്തെ ദോശ എടുക്കുമ്പോൾ പാനിൽ ഉള്ള കറുത്ത കോട്ടിങ് കൂടി ഇളകി വരുമെന്ന് തോന്നിപ്പോയി.പിന്നെ അടുത്തത് കുറച്ചു കഴിഞ്ഞു ഒഴിച്ചത് കൊണ്ട് വേഗം ഇളക്കി എടുക്കാൻ കഴിഞ്ഞു.

നന്ദൻ അടുക്കളയിൽ വന്നു നോക്കിയപ്പോൾ ദോശ ചുടുന്ന തിരക്കിലാണ്..

മാവ് ഒരുപാട് ഗ്യാസിൽ വീണ് അപ്പം പോലെ ആയിട്ടുണ്ട്..

എന്തായാലും ഇനി ചുടൽ നിർത്തിയെക്ക്..

നമുക്ക് തിന്നാനുള്ളത് ഇതുണ്ട് പറഞ്ഞു ഗ്യാസിൽ വീണ മാവ് കാണിച്ചു കൊടുത്തു..

അവൾ മുഖം ചുളിച്ചു കൊണ്ട് പ്ലേറ്റ് എടുത്തു കൊണ്ട് വെച്ചു. കറി പാത്രത്തിൽ എടുത്തു..

ഇതെന്താ ചട്നി യൊ..

ചമ്മന്തി മതിയായിരുന്നു

ഹല്ല നീ ഇത് കടുക് വറുത്തില്ലേ..

ഹാ എന്തൊക്കെ അറിയണം അത് ചമ്മന്തി തന്നെയ ചമ്മന്തി കടുക് ഒന്നും വറുത്തു ഇടാറില്ലല്ലോ..

എന്നിട്ട് ഇതെന്താ ഇങ്ങനെ വെള്ളം പോലെ എന്ന് പറഞ്ഞു കൊണ്ട് അവൻ തവി എടുത്തു ഒഴിച്ച് കൊണ്ട് ചോദിച്ചു..

ഹും കുറ്റം പറയാൻ മാത്രം അറിയാം. എത്ര നേരായി ഇതുവരെ നന്ദൻ ഒന്ന് ഇങ്ങോട്ട് തിരിഞ്ഞു നോക്കിയോ ഞാൻ പോകുവാ വേണേൽ എന്തെങ്കിലും കാട്ട് പറഞ്ഞു കൊണ്ടവൾ പിണങ്ങി പോകാൻ തുടങ്ങി.

അയ്യോ പിണങ്ങല്ലേ പിണങ്ങാൻ പറഞ്ഞതല്ല അത് പറഞ്ഞു കൊണ്ട് അവൻ അവളെ കൂട്ടി പിടിച്ചു..

പിന്നെ പിണങ്ങി പോകാൻ ഇത് ചോറും കറി യും വെച്ചുള്ള കളി അല്ല ജീവിതം ആണ്..

എന്നിട്ടും മുഖം അങ്ങ് തെളിഞ്ഞില്ല..

എനിക്ക് വയ്യ നന്ദൻ ഇതൊന്നും എന്ന് പറഞ്ഞു കൊണ്ട് ചിണുങ്ങാൻ തുടങ്ങി..

വന്നേ നമുക്ക് ചായ കുടിക്കാം ചിലപ്പോൾ വിശന്നിട്ടാവും. ഞാൻ നോക്കുന്നുണ്ട് പറ്റിയ ഒരാളെ കിട്ടിയാൽ എന്റെ ഹരികുട്ടൻ ഫുൾ ഫ്രീ..
അത് കേട്ടപ്പോൾ അവൾക് സന്തോഷം തോന്നി. അമ്മക്ക് ഉള്ളത് എടുത്തു വെച്ചിട്ട് അച്ഛനും അവരും കഴിച്ചു..
നന്ദൻ ഓഫീസിൽ പോകാൻ ഒരുങ്ങി. കൂടെ ചെന്നപ്പോൾ ആണ് മുറ്റത്തെ കാട് കണ്ടത്. അമ്മ കണ്ടാൽ..

ഒരു കാട് പോലും ഇല്ലാതെ തന്നെ എപ്പോഴും അടിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഇതൊക്കെ കണ്ടാൽ ചിലപ്പോൾ അറ്റാക്ക് തന്നെ വരും.

ചൂലെടുത്തു കൊണ്ട് വന്നു അടിക്കാൻ തുടങ്ങിയപ്പോൾ നടു വളയുന്നില്ല നന്നായി ഒന്ന് കുനിഞ്ഞപ്പോൾ വേദന യും തുടങ്ങി..

ഹോ ഇത് പറ്റുന്ന പണി അല്ല പറഞ്ഞു കൊണ്ടവൾ മുറ്റം അടിക്കുന്നത് നിർത്തി..

Recent Stories

The Author

Ibrahim

13 Comments

  1. ബാക്കി എന്നു വരും

  2. Baakki evide bro

    1. ഇബ്രാഹിം

      അയച്ചിട്ടുണ്ട്

      1. Innu varuvuoo

      2. 48 മണിക്കൂർ കഴിഞ്ഞു

  3. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി

  4. Super

  5. നിധീഷ്

    അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… 😂😂😂😂അപാരം… 🙏🙏🙏🙏

  6. സൂര്യൻ

    എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦😃

  7. ♥️♥️♥️

  8. 😆😆😆😆 keep going.hariyudae vishaeshagal ariyam kathirikkunnu

  9. കൊള്ളാം 😂❤️

  10. ❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com