ജാനകി. 21 [Ibrahim] 143

Views : 9628

“”എന്തോ പ്രശ്നം ഉണ്ട്. ഇനി കമ്പനിയിൽ വല്ല പ്രശ്നവും ആയിരിക്കുമോ””

“”ഏയ്‌ അങ്ങനെ ആവുമ്പോൾ കരയുമോ.
ഒരിക്കലുമില്ല. അച്ഛൻ പലപ്പോഴും പറയറുണ്ടല്ലോ പ്രശ്നങ്ങൾ വരും നേരിടാൻ ആണ് പഠിക്കേണ്ടത്. ഉയർച്ചയും താഴ്ചയും ബിസിനെസ്സിൽ സാധാരണമാണ് “”എന്നൊക്കെ..

ഇനി പെട്ടെന്ന് തന്നെ തിരിച്ചു പോകാൻ പറഞ്ഞിട്ടുണ്ടോ അതിനായിരിക്കുമോ കരഞ്ഞത്. ഓർക്കുമ്പോൾ തല പൊളിയുന്നത് പോലെ തോന്നി…

 

അങ്ങനെ ഓർത്തു നടന്നപ്പോൾ ഞാൻ ആരെയോ ഇടിച്ചു. നോക്കിയപ്പോൾ ശ്രീ ആണ്.

“” എന്താ ജാനി കേട്യോൻ വന്നപ്പോൾ കണ്ണ് കാണാതായോ “‘.എന്ന് ചോദിച്ചു.

“” അതല്ല ശ്രീ എന്തോ പ്രശ്നം ഉണ്ട് നീയൊന്ന് പോയി ഏട്ടനോട് ചോദിക്ക് “‘

“”ഞാനോ ആദിയോടോ അതൊക്കെ നീ തന്നെ ചോദിക്കുന്നതല്ലേ നല്ലത് “”(ശ്രീ )

അതല്ല എന്തോ ഉണ്ട് ശ്രീ പറഞ്ഞു ഞാൻ കരയാൻ തുടങ്ങി..

“‘അയ്യേ നീ കരയേണ്ട ഞാൻ ചോദിച്ചു നോക്കാം “‘ അതും പറഞ്ഞു കൊണ്ട് ശ്രീ പോയി…..

 

ആദി.

….

പരിചയം ഇല്ലാത്ത നമ്പറിൽ നിന്നുള്ള കാൾ എന്നെ ആകെ ആടിയുലച്ചു…

കേട്ടത് സത്യം ആവല്ലേ വിചാരിച്ചു ഞാൻ കുറച്ചു സമയം തരിച്ചു നിന്നുപോയി.

അപ്പോഴാണ് ജാനി വന്നത്. അവൾ എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്. സത്യം അറിയണം അതിനു ശേഷം ആരോടെങ്കിലും ഒന്ന് പറയണം. അച്ഛനോട് പറഞ്ഞാലോ അതുവേണ്ട വേറെ ആരോടാ എന്റെ ദുഃഖം ഒന്ന് പങ്കു വെക്കുക.

 

ആരോടെങ്കിലും ഒന്ന് പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ ഞാൻ ഹൃദയം പൊട്ടി മരിച്ചു പോയാലോ എന്നൊക്കെ ആലോചിച്ചു നിൽകുമ്പോൾ ആണ് ആരോ വിളിച്ചത്. നേരത്തെ വന്ന വിവരത്തിൽ കൂടുതൽ അവർക്കും ഒന്നും പറയാനില്ലായിരുന്നു.

കേട്ടത് വിശ്വസിക്കാൻ വയ്യാതെ നിൽകുമ്പോൾ ആയിരുന്നു ശ്രീജ അടുത്ത് വന്നു എന്താ ആദി പ്രശ്നം എന്ന് ചോദിച്ചത്..

അവളോട്‌ ഞാൻ കാര്യം പറഞ്ഞപ്പോൾ ജാനി മറഞ്ഞു നിൽക്കുന്നത് കണ്ടില്ലായിരുന്നു. വലിയൊരു അലർച്ചയോടെ അവള് കുഴഞ്ഞു വീണപ്പോൾ അമ്മയും അച്ഛനും ഉമ്മറത്തേക്ക് ഓടി വന്നു എന്ത് ചെയ്യണം എന്ന് പോലും അറിയാതെ ഞാനും ശ്രീജയും തരിച്ചു നിന്നുപോയി…

 

അമ്മ വെള്ളം എടുത്തു ജാനിയുടെ മുഖത്തൊക്കെ തളിക്കുന്നുണ്ട്. എടാ വണ്ടി എടുക്കേഡാ എന്നൊക്കെ അച്ഛൻ പറയുന്നുണ്ട്.

ജാനി അപ്പോഴേക്കും എഴുന്നേറ്റു. പിന്നെ അമ്മയെ കെട്ടിപ്പിടിച്ചു ഭയങ്കര കരച്ചിൽ..

ഞാൻ ശ്രീജയേ നോക്കി. എന്തായാലും എല്ലാവരും അറിയും.
അവള് മെല്ലെ അവരുടെ അടുത്തേക്ക് പോയിരുന്നു..

എന്താ മോളെ ജാനിമോൾക്ക് എന്താ പറ്റിയത് എന്റെ മോളുടെ സങ്കടം കണ്ടിട്ട് എനിക്ക് സഹിക്കാൻ ആവുന്നില്ല എന്ന് പറഞ്ഞു..

ഈശ്വരാ ഞാൻ എങ്ങനെ അത് ഓർത്തപ്പോൾ തന്നെ എന്റെ കണ്ണിൽ വെള്ളം നിറഞ്ഞു (ശ്രീ)..

Recent Stories

The Author

Ibrahim

8 Comments

  1. Super

  2. ❤❤❤❤

  3. ഇഷ്ടപ്പെട്ടു ഒരുപാട് ❤️

  4. നന്നായിട്ടുണ്ട്. Waiting for next part….

  5. Veendum sad aakenallo

  6. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം അല്ലെ??

  7. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം കഴിക്കുമായിരിക്കും അല്ലെ?

    1. Angane avanne vazhi ollu pakshe athu matram vendayirunnu 🥺😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com