ഹരിനന്ദനം.16 [Ibrahim] 197

Views : 8709

നന്ദേട്ടൻ അവൾക്കു സാരി ഉടുത്തു കൊടുക്കുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല..

അങ്ങേര് എന്താ വല്ല സാരി ഉടുപ്പിക്കൽ മത്സരത്തിനും പോയിരുന്നോ..

റോസ് കളർ ആയിരുന്നു എല്ലാവർക്കും വേണ്ടത്. പക്ഷെ അത് ഗായു എനിക്ക് വേണ്ടി മാത്രം സെലക്ട്‌ ചെയ്തതാ പറഞ്ഞു കൊണ്ട് അത് കയ്യിലാക്കി..

എല്ലാവരും എടുത്തു കഴിഞ്ഞു ഒഴിവാക്കി വിട്ട ഒരു കറുപ്പ് സാരി ആണ് ഹരി ക്ക് കിട്ടിയത്..

പക്ഷെ അതിനൊരു റെഡ് കളർ ഫുൾ സ്ലീവ് ബ്ലൗസ് അവൾ എങ്ങനെ ഒപ്പിച്ചു എന്നാ മനസിലാവാത്തത്..

നല്ല ഭംഗി എനിക്ക് തന്നെ തോന്നി. അതുകൊണ്ട് എന്തയാലും എല്ലാവർക്കും ഇഷ്ടം ആകും..

ഞാൻ ഇനി എന്ത് ഇടും ഇതൊക്കെ ആലോചിച്ചാണ് അവൾ വാതിൽ തുറന്നു അകത്തേക്ക് കയറിയത്..

നല്ല ഡ്രസ്സ്‌ ഒക്കെയും മഞ്ഞൾ കല്യാണം മൈലാഞ്ചി കല്യാണം തുടങ്ങി എല്ലാത്തിനും ഇട്ട് കഴുകുക പോലും ചെയ്യാതെ വെച്ചതാണ്..

ഇനി ഇപ്പൊ ആകെ ഉള്ളത് അന്ന് ഇട്ട ജീൻസും ടോപ്പും ആണ്. അത് മാച്ച് അല്ല എന്ന് എല്ലാവരും പറഞ്ഞത് കൊണ്ട് തന്നെ അത് പിന്നെ ഇട്ടിട്ടില്ല..

 

 

അതും ഇട്ട് പോയാൽ എല്ലാവരും പച്ചക്ക് തിന്നും എന്ന് അവൾക്കറിയാമായിരുന്നു അതുകൊണ്ട് അവൾ അമ്മയുടെ ഒരു സാരി ഉടുക്കാൻ തുടങ്ങിയതും നന്ദൻ ഹോൺ മുഴക്കിയിരുന്നു..

ഇനി സാരി ഉടുക്കൽ നടക്കില്ല എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ ആ ഡ്രസ്സ്‌ തന്നെ എടുത്തിട്ടു . സാരിക്ക് മാച്ച് ആയിട്ടാണ് മുടി കെട്ടിയിരുന്നത് അത് മാറ്റി കെട്ടാൻ പോലും സമയം ഇല്ലാത്ത കൊണ്ട് അവൾ വേഗത്തിൽ ഇറങ്ങി. അല്ലെങ്കിൽ സമയം വൈകിയതിന്റെ ഫുൾ ക്രെഡിറ്റും രണ്ടും കൂടി അവളുടെ തലയിൽ വെച്ചു കൊടുക്കുമെന്നവൾക്ക് ഉറപ്പായിരുന്നു…

 

തുടരും

 

Recent Stories

The Author

Ibrahim

4 Comments

  1. നിധീഷ്

    വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…

  2. സൂര്യൻ

    👍

  3. ♥️♥️👍

  4. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com