ഹരിനന്ദനം.12 [Ibrahim] 229

Views : 9939

ആ കിച്ചു ഏട്ടൻ വന്നിരുന്നേൽ അടിപ്പിക്കായിരുന്നു. ഇതിപ്പോ അച്ഛൻ മാത്രമേ ഉള്ളൂ അച്ചനെ കൊണ്ട് മുറ്റം അടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ..

ഏയ്‌ അവരുടെ ഒന്നും ചിലവിൽ അല്ലല്ലോ ജീവിക്കുന്നത്. പിന്നെ അമ്മ..

അമ്മ എന്തായാലും ആ കാലും വെച്ചു വന്നു നോക്കുക ഒന്നുല്ല അതുകൊണ്ട് ആ പ്രശ്നവുമില്ല..

അകത്തേക്ക് ഒന്ന് നോക്കിയപ്പോൾ ആശാൻ ഉണ്ട് ഡ്രസ്സ്‌ ഒക്കെ മാറി വരുന്നുണ്ട്..

ശേ എവിടെ പോകുകയാവും.

അവളെ നോക്കി ഒന്ന് ചിരിച്ചു കൊടുത്തിട്ട് അദ്ദേഹം പോയി…

ഒരു പണിക്കും പോകാത്ത ആളാണ് ഇപ്പോൾ എവിടെ പോയതാവും ആലോചനയിലാണ് ഹരി..

ആഹ് ചിലപ്പോൾ കഴിക്കാൻ വല്ലതും വാങ്ങാൻ പോയതാവും. അപ്പോൾ അത് കഴിച്ചിട്ട് നൈസ് ആയിട്ട് പറയാം മുറ്റം അടിക്കാൻ സഹായിക്കാൻ

ശോ എന്റെ ഒരു കാര്യം.

ഒരു മണിക്കൂർ കാത്തു നിന്നിട്ടും അച്ഛൻ വന്നില്ല. പണി എടുപ്പിക്കും വിചാരിച്ചു മനഃപൂർവം പോയതാ അവൾ ഉറപ്പിച്ചു…

 

ഒരേക്കർ മുറ്റം ഉണ്ട്. എന്തിനാ ഇത്രയും വലിയ മുറ്റമൊക്കെ…

ഇവരെ ഒക്കെ വല്ല ഫ്ലാറ്റിലും കൊണ്ട് പോയി നിർത്തണം. എന്നാലേ മനസിലാവൂ മുറ്റം ഇല്ലാത്ത വീടുകളും ഉണ്ടാവുമെന്ന്…

മനസ്സില്ലാ മനസോടെ മുറ്റം അടിക്കാൻ തുടങ്ങിയപ്പോൾ ആണ് കൃഷ്ണ വേണി അവിടെ നിന്ന് നോക്കി ചിരിക്കുന്നത് കണ്ടത്..

അവളെ നോക്കി ചൂല് കൊണ്ട് വീശി കാണിച്ചു. ചൂല് കൊണ്ട് തന്നെ മാടി വിളിച്ചു..

എന്തേ എന്ന് ചോദിച്ചു കൊണ്ടാണ് അവൾ അടുത്തേക്ക് വന്നത് തന്നെ..

അതേയ് നീ എന്നെ ഒന്ന് സഹായിക്കുമോ ഇവിടെ ഒക്കെ തൂത്തു വൃത്തി ആക്കാൻ..

മ്മ് ആ തള്ളക്ക് നല്ല പണി കിട്ടി അല്ലെ.

നന്നായെ ഉള്ളൂ..

ആ ഡീ ഞാനും അങ്ങനെ തന്നെ ആണ് വിചാരിച്ചത് പക്ഷെ മുട്ടൻ പണി കിട്ടിയത് എനിക്കാണ്..

അല്ലെങ്കിൽ ഞാനും നന്ദനും എവിടെ ഒക്കെ പോകാൻ പ്ലാൻ ചെയ്തതാ ഒക്കെ വെള്ളത്തിലായി….

ഓ അവളുടെ ഒരു പോക്ക് നിനക്ക് അങ്ങനെ തന്നെ വേണമെടീ ഒരു മനുഷ്യൻ എന്ന പരിഗണന പോലും ചിന്തിക്കാതെ നീയെന്നെ അടിച്ചു പഞ്ചറാക്കിയില്ലേ.

ഹാ അത് ഞാൻ ആള് മാറി അപ്പോഴേ നിന്നോട് ഹരി പറയാൻ തുടങ്ങി.

ആള് മാറി ഒന്നുമല്ല നിനക്ക് നലോണം അറിയായിരുന്നു ഞാൻ ആണെന്ന് എന്നിട്ടും നീയെന്നെ പഞ്ഞി കിട്ടു. ഇപ്പോഴും അത് മാറിയിട്ടില്ല. നടക്കുമ്പോൾ മുടന്തുണ്ട്.

Recent Stories

The Author

Ibrahim

13 Comments

  1. ബാക്കി എന്നു വരും

  2. Baakki evide bro

    1. ഇബ്രാഹിം

      അയച്ചിട്ടുണ്ട്

      1. Innu varuvuoo

      2. 48 മണിക്കൂർ കഴിഞ്ഞു

  3. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി

  4. Super

  5. നിധീഷ്

    അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… 😂😂😂😂അപാരം… 🙏🙏🙏🙏

  6. സൂര്യൻ

    എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦😃

  7. ♥️♥️♥️

  8. 😆😆😆😆 keep going.hariyudae vishaeshagal ariyam kathirikkunnu

  9. കൊള്ളാം 😂❤️

  10. ❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com