ഹരിനന്ദനം.16 [Ibrahim] 197

Views : 8699

അവൾ നിന്ന് പല്ല് കടിച്ചു..

ഒരു ചായ ഇട്ടു കുടിക്കാൻ മടിച്ചിട്ടാണ് ഞാൻ ഇത്രയും നേരത്തെ കെട്ടി ഒരുങ്ങി വന്നത്. വേഗം പോയാൽ അവിടെ ഉള്ള ചായ തീരുന്ന മുമ്പ് എത്താലോ വിചാരിച്ചു. ഇതിപ്പോ ചായ പോയിട്ട് ഇവരൊക്കെ ഉണർന്നു റെഡി ആയി പോകുമ്പോഴേക്കും ചോറും തീർന്നു പോകുമെന്ന് ഉറപ്പായി..

 

പുതിയ സാരി ആണ് അതും ഉടുത്തു ഞാൻ എങ്ങനെ അതും ഓർത്താണ് അടുക്കളയിൽ എത്തിയത് തന്നെ..

മുന്താണി എടുത്തു എളിയിൽ കുത്തി പാലെടുത്തു ഗ്യാസിൽ വെച്ചു..

നല്ല വൃത്തി ആക്കി ഇട്ടിട്ടുണ്ട് അടുക്കള

രാവിലെ വേഗം എണീറ്റ് പോകാനായിരിക്കും അവളോർത്തു. എന്തായാലും അടുക്കളയിൽ കയറാതിരിക്കില്ലലോ അതുകൊണ്ട് കുറച്ചു പണി കൊടുത്തേക്കാം..

 

തിളച്ച പാലു മറ്റൊരു പാത്രത്തിൽ ഒഴിച്ച് വേറെ പാത്രത്തിൽ കുറച്ചു പാലെടുത്തു ചായ ഉണ്ടാക്കാൻ തുടങ്ങി..

ആ ചായ ഒന്നിൽ കൂടി ഒഴിച്ചപ്പോൾ കിച്ചണിൽ ഉള്ള വൃത്തിയുടെ കാര്യത്തിൽ ഏകദേശം തീരുമാനം ആയി..

ഒന്ന് രണ്ടു ഗ്ലാസ്‌ എടുത്തു ചായ അതിൽ ഒഴിച്ച് വേറെ ഗ്ലാസ്‌ എടുത്തു ഒഴിച്ച് അവരുടെ അടുത്തേക്ക് നടന്നു…

എന്തായാലും ഇതൊക്കെ കഴുകി വെച്ചിട്ട് നമ്മൾ അവിടെ എത്തുമ്പോൾ ഒരു സമയം ആകും. എന്റെ അമ്മയുടെയും നിന്റെ അമ്മയുടെയും പെർഫോമൻസ് ഒക്കെ എനിക്ക് ഒന്ന് കാണണം

അതും ആലോചിച്ചു കൊണ്ടാണ് അവൾ ചായയും കൊണ്ട് അവരുടെ റൂമിലേക്ക് പോയത്..

 

 

 

 

ചായയും ആയി ചെന്നപ്പോൾ കൃഷ്ണ കണ്ടത് ഹരി യെ കഷ്ടപ്പെട്ടു ഉണർത്തുന്ന നന്ദനെ ആണ്. അവൾ അകത്തേക്ക് കടന്നപ്പോൾ തന്നെ കണ്ടു ഒരു കുഞ്ഞി ബനിയനും അതിനേക്കാൾ കുഞ്ഞു ഒരു ട്രൗസറും ഇട്ട് കൊണ്ടാണ് അവൾ നന്ദന്റ തോളിൽ ചാഞ്ഞിരിക്കുന്നത് കണ്ടിട്ട് കൃഷ്ണ അവളെ ആകെ ഒന്ന് നോക്കി..

നന്ദൻ അവളെ കൊഞ്ചിക്കുകയാണ്…

വേഗം കുളിച്ചു വായോ കല്യാണത്തിന് പോകണ്ടേ എന്നൊക്കെ പറയുന്നുണ്ട്.. നന്ദനെയും കെട്ടിപ്പിടിച്ചു കൊണ്ട് ഇവിടെ ഇരുന്നാൽ മതീന്ന് പറഞ്ഞു കൊണ്ട് അവൾ ഒന്നും കൂടി അവനോട് ചേർന്ന് ഇരുന്നു..

അതേയ് ഇന്നാണ് കല്യാണം അല്ലാതെ അടുത്ത ആഴ്ച അല്ല..

ഇവൾക്ക് അറിയില്ലേലും നന്ദേട്ടന്റെ കുഞ്ഞമ്മയുടെ മകളുടെ കല്യാണം അല്ലെ നന്ദേട്ടൻ എങ്കിലും അതൊന്ന് ഓർക്കണ്ടേ..

കൃഷ്ണ യുടെ ശബ്ദം കേട്ട് ഹരി ഞെട്ടി അവളെ നോക്കി.. അവളാണെങ്കിൽ ഹരി യെ നോക്കി നിൽക്കുകയാണ്. ഹരി ക്ക് ആകെ എന്തോ പോലെ തോന്നി..

നന്ദൻ ആ ഷീറ്റ് ഒന്ന് ഇങ്ങോട്ട് വലിച്ചിട്ടേ പറഞ്ഞു അവൾ..

അവൻ വേഗം ഷീറ്റ് എടുത്തു അവളുടെ കാലിൽ ഇട്ടു കൊടുത്തു. കൃഷ്ണ യുടെ കയ്യിൽ നിന്ന് ചായ വാങ്ങി അവൻ ഹരി ക്ക് കൊടുത്തു..

ചായ കുടിച്ചു കഴിയുന്നത് വരെ കൃഷ്ണ ആ റൂമിൽ തന്നെ ആയിരുന്നു അവൾ ചുറ്റും നോക്കിക്കൊണ്ടിരിക്കുകയാണ്. ഹരി ക്ക് അത് വല്ലാത്ത ഈർഷ്യ ഉണ്ടാക്കി….

നന്ദൻ ചായ കുടിച്ചു ഹരി യുടെ ഗ്ലാസ്‌ കൂടി വാങ്ങി കൃഷ്ണ യുടെ കയ്യിൽ കൊടുത്തു.

അവൾ അവനെ തന്നെ നോക്കി നിന്നു കാര്യം എന്താ എന്നറിയാതെ….

 

നീ ഈ ഗ്ലാസ്‌ കൂടി ഒന്ന് കഴുകി വെച്ചേക്ക്

അടുക്കള ഞാനും ഇവളും കൂടി അത്രയും വൃത്തി ആക്കി ഇട്ടത് രാവിലെ ഒരു പണിയും ഉണ്ടാവില്ലല്ലോ എന്നോർത്താണ്..

ഇനി ഈ ഗ്ലാസ്‌ ആയിട്ട് അവിടെ വെക്കണ്ടല്ലോ വിചാരിച്ചാണ്..

Recent Stories

The Author

Ibrahim

4 Comments

  1. നിധീഷ്

    വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…

  2. സൂര്യൻ

    👍

  3. ♥️♥️👍

  4. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com