ഹരിനന്ദനം.13 [Ibrahim] 200

Views : 8782

ഇന്ന് തന്നെ തിരിച്ചു പോണം.അമ്മയുടെ കയ്യിൽ നിന്ന് എന്തൊക്കെ കിട്ടിയാലും പോണം..

അർച്ചനയോട് പറയാൻ ചെന്നപ്പോൾ ആണ് അവൾ കാര്യമായി ആലോചിച്ചു കൂട്ടുന്നത് കണ്ടത്…

ഡീ എന്ന് വിളിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിച്ചപ്പോൾ അവൾ ഞെട്ടി ആണ് നോക്കിയത്…

അവളുടെ ഞെട്ടൽ കണ്ടപ്പോൾ പറയാൻ വന്ന കാര്യം തന്നെ കിച്ചു മറന്നു പോയിരുന്നു..

നീ എന്താ ഇങ്ങനെ ഞെട്ടുന്നത് നീ ഞെട്ടിയാൽ എന്റെ കുഞ്ഞും ഞെട്ടി പോകില്ലേ..

വയറിൽ കൈ ചേർത്ത് കൊണ്ട് കിച്ചു അത് പറയുമ്പോൾ അവൾ ആ കൈ എടുത്തു മാറ്റി.

എന്താ എന്നുള്ള അർത്ഥതിൽ അവളെ നോക്കിയപ്പോൾ അമ്മക്ക് എന്താ പറ്റിയതെന്ന് ചോദിച്ചു.

കണ്ണുകൾ ചുവന്നു വരുന്നുണ്ടായിരുന്നു. ദേഷ്യവും സങ്കടവും ഒരുമിച്ചു വരുമ്പോൾ അവൾ അങ്ങനെ ആണ്.

ഹാ ഒന്നുല്ലേ ഞാൻ പറയ അതും പറഞ്ഞു കൊണ്ട് അവളെ തന്റെ തോളിലേക്ക് ചേർത്ത് പിടിച്ചു.

നീ ഇങ്ങനെ ടെൻഷൻ ആവല്ലേ. ടെൻഷൻ ആവാതിരിക്കാൻ ആണ് പറയാതിരുന്നത്. അത് ഒരുകണക്കിന് നന്നായെ ഉള്ളൂ. അറിഞ്ഞാൽ നീ ഓടി കിതച്ചു കൊണ്ട് അവിടെ എത്തും അമ്മ പഴയ അമ്മ തന്നെ ആയിരിക്കും പക്ഷെ ഇപ്പോൾ അമ്മ ശരിക്കും മാറി. ഹരി യോടുള്ള എല്ലാ ദേഷ്യവും മാറി. നന്ദൻ പറയുന്നത് കേൾക്കണം നമ്മുടെ കുറവ് അല്ലാതെ അവിടെ അത്രയും സന്തോഷം ആണെന്ന്.

 

മ്മ് ഹരി യുടെ മുഖം കണ്ടപ്പോൾ എനിക്കും അത് തോന്നി. പിന്നെ എനിക്ക് അമ്മയെ കാണണം ഏട്ടാ..

അയ്യോ ഈ അവസ്ഥയിൽ അങ്ങോട്ട് കൊണ്ട് പോകുകയാണ് എന്ന് നിന്റെ അച്ഛൻ എങ്ങാനും അറിഞ്ഞാൽ എന്റെ കാര്യം ആയിരിക്കും കഷ്ടം ആകുന്നത് അതുകൊണ്ട് തത്കാലം നീ ഇവിടെ നില്ക്കു ഞാൻ പോയി അമ്മയുടെ കൂടെ രണ്ടു ദിവസം നിന്നിട്ട് വരാം..

അപ്പോൾ എനിക്ക് അമ്മയെ കാണാൻ കൊതി ഇല്ലേ ഏട്ടാ അത് ചോദിച്ചപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു..

അയ്യേ കരയല്ലേ.

നീ വിഷമിക്കുന്നത് കാണാൻ കഴിയാഞ്ഞിട്ട് അല്ലെ ഞാൻ ഇവിടെ നിൽക്കുന്നത് എന്നിട്ടും നീ കരഞ്ഞാൽ….

 

ഇല്ല ഞാൻ കരയുന്നില്ല അതും പറഞ്ഞു കൊണ്ടവൾ കണ്ണുകൾ തുടച്ചു. അച്ഛനോട് ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം ഏട്ടൻ എന്നെയും കൂട്ടി പോയാൽ മാത്രം മതി..

അതും പറഞ്ഞുകൊണ്ടവൾ അമ്മയുടെ അടുത്തേക്ക് ആണ് പോയത്. അവൾ ചോദിച്ചാൽ അച്ഛൻ വിടില്ല എന്നവൾക്കറിയാം അമ്മ പറഞ്ഞു സമ്മതിപ്പിക്കും..

അമ്മേ എത്ര ദിവസായി കിച്ചു ഏട്ടൻ ഇവിടെ തന്നെ നിൽക്കുന്നു

 

അതിനെന്താ അവന്റെ കൂടെ വീടല്ലേ ഇത്.

അതേ എന്നാലും അമ്മയെ ഒന്ന് കണ്ട് വരാൻ പറയുക ആയിരുന്നു ഞാൻ.

മ്മ് നല്ല കാര്യം ആണ് അവൻ പോയി അമ്മയെ കണ്ട് വരട്ടെ.

ഹാ വരട്ടെ അതാ ഞാനും പറഞ്ഞത് നമുക്ക് പോയി അമ്മയുടെ കൂടെ രണ്ടു ദിവസം നിന്നിട്ട് വരാമെന്നു.

 

എങ്ങനെ…

 

പ്ലീസ് അമ്മേ ഞാൻ കൂടി പൊയ്ക്കോട്ടെ കിച്ചു ഏട്ടൻ ഇല്ലാതെ എനിക്ക് പറ്റില്ല അതുകൊണ്ട….

Recent Stories

The Author

Ibrahim

6 Comments

  1. സൂര്യൻ

    👍

  2. ❤️❤️❤️santhushtta kudumbam.onnayirikkattae

  3. ❤❤❤❤❤

  4. Super

  5. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com