ഹരിനന്ദനം.13 [Ibrahim] 200

Views : 8782

അതൊന്നും വേണ്ട എനിക്ക് എനിക്ക് ഒന്ന് ബാത്‌റൂമിൽ പോണം പറഞ്ഞു. അതിനെന്താ ഞാൻ കൊണ്ടോകാലോ പറഞ്ഞു കൊണ്ടവൾ വേഗം അമ്മയെ താങ്ങി ബാത്‌റൂമിൽ എത്തിച്ചു. അമ്മ അവളെ തന്നെ നോക്കുന്നുണ്ടായിരുന്നു.

ബാത്‌റൂമിന്റെ പുറത്ത് നിന്നു അവൾ. ഒറ്റ വിളിക്ക് തന്നെ അവൾ അകത്തെത്തിയപ്പോൾ അത്ഭുതം തോന്നി അവർക്ക്. കാരണം മറ്റൊന്നും അല്ല ഹോം നേഴ്സ് എന്ന പേരിൽ നിൽക്കുന്നവൾ കുറച്ചു നേരം കൂടി ഇരുന്നിട്ട് വന്നാൽ മതി പറയും. കുറച്ചു കൂടി ഉണ്ടെങ്കിൽ അപ്പോൾ തന്നെ പോകണ്ടല്ലോ എന്ന്…

തന്റെ അമ്മക്ക് ഇതുപോലെ കാല് പൊട്ടിയപ്പോൾ ഒരു ഹോ നേഴ്സ് നെ നിർത്തിയിരുന്നു. താൻ കാണാൻ പോയാൽ പോലും അമ്മയെ നോക്കാൻ അനുവദിച്ചിരുന്നില്ല. ഞാൻ ചെയ്തോളാം ചേച്ചി പറഞ്ഞു കൊണ്ട് നോക്കും..

ഞങ്ങൾ പോലും അമ്മക്ക് ഉണ്ടാക്കി കൊടുക്കണം വിചാരിച്ചു നാളെ ആവട്ടെ പറഞ്ഞു മാറ്റി വെക്കുന്നത് അവൾ ഓരോന്നും ചോദിച്ചു മനസിലാക്കി ചെയ്തു കൊടുത്തിരുന്നു അതൊക്കെ ഓർത്തിട്ടാണ് ആരുടെ മുന്നിലും തല കുനിക്കേണ്ടല്ലോ എന്നൊക്കെ വിചാരിച്ചു ഒരുത്തിയെ നിർത്തിയത്. അതിലും ഭേദം ഇവിടെ ഉള്ളതാണ് എന്ന് തോന്നിപ്പോയി. കിടന്നു പോയാൽ അവിടെ ഇട്ടു ചവിട്ടില്ല എന്ന് അവർക്ക് ഉറപ്പായിരുന്നു..

 

അമ്മയെ ബെഡിൽ ചാരി ഇരുത്തി അമ്മക്ക് കഴിക്കാൻ എടുക്കാമെന്ന് പറഞ്ഞു കൊണ്ട് വേഗത്തിൽ എടുത്തു വന്നു.
ഇതുവരെ കഴിച്ചതിൽ ഏറ്റവും രുചി ഉള്ള ആഹാരം ആയി തോന്നി അവർക്ക്.

പിന്നെ ഹരി ക്ക് ഒരു തിടുക്കാമായിരുന്നു അമ്മക്ക് എന്തെങ്കിലും ഒക്കെ ഉണ്ടാക്കി കൊടുക്കാൻ.

ചിലപ്പോൾ മുഴുവൻ സമയവും ബാത്‌റൂമിൽ ആയാലോ വിചാരിച്ചു പരീക്ഷണങ്ങൾക്ക് തുനിഞ്ഞില്ല.

വൈകിട്ടു ന്യൂഡിൽസ് ഉണ്ടാകാൻ തുടങ്ങി..

ന്യൂഡിൽസ് പോലും ഉണ്ടാക്കാൻ അറിയാത്ത ആളാണോ എന്ന് ചോദിക്കണ്ട അങ്ങനെത്തെ ആളാണ്.ഓംലറ്റ് ഉണ്ടാക്കി ചോറു തിന്നാറുണ്ടായിരുന്നു അമ്മ തിടുക്കത്തിൽ എവിടെലും പോകുമ്പോൾ കറി വെക്കാൻ സമയം കിട്ടാതെ വരുമ്പോൾ..

എന്തായാലും വെള്ളം കുറച്ചു കുറച്ചു ഒഴിച്ച് വെള്ളം കൂടിപ്പോയി. പിന്നെ അതൊക്കെ വറ്റിച്ചെടുത്തു. അമ്മ എങ്ങാനും വന്നു നോക്കിയാൽ കഴിഞ്ഞേനെ കഥ. വെറും രണ്ടു മിനിറ്റ് പറയുന്ന ന്യൂഡിൽസ് ഉണ്ടാകാൻ ഹരി എടുത്തത് അര മണിക്കൂർ അപ്പോൾ മനസിലായില്ലേ ഹരി യുടെ അമ്മ അടുക്കളയിൽ കയറ്റാത്ത കാരണം…

 

അമ്മയെ അവൾ ഹാളിൽ കൊണ്ട് പോയി ഇരുത്തി. രണ്ടു ദിവസം ആയിട്ട് റൂമിൽ തന്നെ ആയിരുന്നത് കൊണ്ട് തന്നെ അവർക്ക് അത് നിഷേധിക്കാൻ കഴിയുമായിരുന്നില്ല..

നന്ദൻ കയറി വന്നപ്പോൾ കാണുന്നത് ന്യൂഡിൽസ് തിന്നുന്ന അമ്മയെയും ഹരി യെയും ആണ്. അമ്മ പേരിന് മാത്രമേ കഴിക്കുന്നുള്ളൂ ഹരിയുടെ പ്ലേറ്റിൽ ആണ് മുഴുവനും ഉള്ളത്.

എനിക്കും വേണമെന്ന് പറഞ്ഞു കൊണ്ടാണ് നന്ദൻ അകത്തേക്ക് കയറി യത്..

ഇന്നാ അമ്മക്ക് വേണ്ട മോൻ തിന്നോ പറഞ്ഞു കൊണ്ട് അമ്മയുടെ പ്ലേറ്റ് നന്ദന് നേർക്ക് നീട്ടി. അമ്മയുടെ മാറ്റവും മോൻ വിളിയും നന്ദന് നന്നായി ഇഷ്ടപ്പെട്ടു..

കുറച്ചു കഴിഞ്ഞു അച്ഛനും കയറി വന്നു. കയ്യിലുള്ള കവർ ഹരി യെ ഏല്പിച്ചു.

എന്താ അച്ഛാ എന്നും ചോദിച്ചു കൊണ്ട് അവൾ അത് അഴിക്കാൻ തുടങ്ങി. നല്ല മണം വരുന്നുണ്ടായിരുന്നു..

അത് പഴം പൊരി ആണ് പിന്നെ പാലും ഉണ്ട്.

അവൾ പഴം പൊരി എടുത്തു മാറ്റി പാലെടുത്തു അച്ഛന്റെ നേർക്ക് നീട്ടി എന്നാ അച്ഛൻ ചായ ഇടാവോ ചോദിച്ചു കൊണ്ട്.

എല്ലാവരും അവളെ നോക്കിയപ്പോൾ ഞാൻ ചായ ഇട്ടാൽ കൊള്ളൂല അതും പറഞ്ഞു കൊണ്ടവൾ തല താഴ്ത്തി.

അതിന് ആരും ഒന്നും പറഞ്ഞില്ലല്ലോ അച്ഛൻ ചായ ഇട്ടോളാം പറഞ്ഞു കൊണ്ട് എഴുന്നേറ്റു. അത് വേണ്ട ഞാൻ ഇട്ടോളാം പറഞ്ഞു കൊണ്ട് നന്ദൻ അവളെയും കൂട്ടി അടുക്കളയിലേക്ക് പോയി..

 

 

നന്ദൻ ഉണ്ടാക്കിയ ചായ അടിപൊളി ആയിരുന്നു..
ഇങ്ങനെ ഒക്കെ ഇവർക്കു ഉണ്ടാകാൻ അറിയുമെങ്കിൽ എന്തിനാ എന്നെ ബുദ്ധിമുട്ടിക്കുന്നത് എന്നൊരു സംശയം ഹരിയുടെ മനസ്സിൽ ഉണ്ടായിരുന്നു.അമ്മ ഒരു മടിയും ഇല്ലാതെ അവരുടെ കൂടെ ചായ കുടിച്ചു.

പ്രത്യേകം ഒന്നും പറയാനില്ലെങ്കിലും എല്ലാരും എന്തൊക്കയൊ പറഞ്ഞു കൊണ്ട് ആ സായാഹ്നം മികവുറ്റതാക്കി…

Recent Stories

The Author

Ibrahim

6 Comments

  1. സൂര്യൻ

    👍

  2. ❤️❤️❤️santhushtta kudumbam.onnayirikkattae

  3. ❤❤❤❤❤

  4. Super

  5. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com