ഹരിനന്ദനം.6 [Ibrahim] 152

Views : 7415

ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേട്ടപ്പോൾ ആണ് നന്ദൻ ഉറക്കം ഉണർന്നത്…

ഒരു ചായ ഒക്കെ കൊണ്ട് വന്നു ഉണർത്തേണ്ട എന്നെ….

ഓർത്തു കൊണ്ട് നന്ദൻ നെടു വീർപ്പിട്ടു.

അപ്പോഴേക്കും ഹരി കുളി കഴിഞ്ഞു പുറത്തെത്തി. തന്റെ പാന്റും ബനിയനും

ഇവളിത് എന്തോന്ന്….ഇന്നലെ തന്നെ അമ്മയുടെ വായിലിരിക്കുന്നത് മുഴുവനും ഞാൻ കേൾക്കേണ്ടതായിരുന്നു അമ്മക്ക് ഇത് പോലെ ഉള്ള ഡ്രസ്സ്‌ ഒന്നും ഇഷ്ടമില്ല എനിക്ക് ഇഷ്ടം ആണ് ഒരേ പോലുള്ള ഡ്രസ്സ്‌ ഇട്ടു കൊണ്ട് കടൽ തീരത്തൊക്കെ നടക്കുന്നത് ഒരുപാട് സ്വപ്നം കണ്ടതാണ്. അതൊക്കെ ഓർത്തു ചിരിച്ചു കൊണ്ടിരിക്കുമ്പോളാണ് “””എടാ നന്ദ “””എന്നുള്ള ഉറക്കെയുള്ള വിളി കേൾക്കുന്നത്..

 

 

 

ഉറക്കെയുള്ള വിളി കേട്ട് വേഗം തട്ടിപ്പിടഞ്ഞു എഴുന്നേറ്റു താഴേക്ക് പോകാൻ തുടങ്ങുമ്പോൾ അമ്മ മുകളിലേക്ക് കയറി വന്നു കൊണ്ടാണ് വിളിക്കുന്നത് മനസ്സിലായി അപ്പോഴേക്കും അമ്മ അവന്റെ അടുത്തെത്തിയിരുന്നു…

എന്താ അമ്മയെ കാര്യം..

എടാ നിന്റെ ഭാര്യയ്ക്ക് വസ്ത്രങ്ങളൊന്നും ഇല്ലാഞ്ഞിട്ടാണോ നിന്റെ ഡ്രസ്സ് ഇട്ടു നടക്കുന്നത്… ഇന്നലെ അവള്ഇട്ടു അത് പോട്ടെ രാത്രി അല്ലേ വിചാരിച്ചു. പക്ഷെ ഇന്ന് അതൊക്കെ ഇട്ടു പുറത്തേക്കിറങ്ങി നാട്ടുകാര് കണ്ടാൽ എന്ത് വിചാരിക്കും.
.
അവൾക്ക് ഒരു മടിയുമില്ലാതെ അത്ഇട്ടുകൊണ്ട് നടക്കുന്നുണ്ട്. മുറ്റം തൂക്കാൻ പറഞ്ഞപ്പോൾ മുറ്റത്തു കാടില്ല എന്ന് പറഞ്ഞു കേറി വന്നു കുളിച്ചു…

 

അമ്മ പൊയ്ക്കോ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്കു വരാം ഞാൻ അവളോട് ചോദിക്കാം എന്ന് പറഞ്ഞു നന്ദൻ കുളിക്കാനായി പോയി.

ഇതിപ്പോ ആകെ പുലിവാലാകും അല്ലോ എന്ന് ഓർത്തുകൊണ്ട് തന്നെയാണ് അവൻ കുളിക്കാൻ തുടങ്ങിയത് എന്ത് പറഞ്ഞു അവളെ ആ ഡ്രസ്സ് ഇടുന്നതിൽ നിന്നും വിലക്കും എന്നറിയില്ലായിരുന്നു.ഇപ്പോൾ ഉള്ള പെൺകുട്ടികൾ എല്ലാവരും അവർക്കിഷ്ടമുള്ള ഡ്രസ്സുകൾ ആണ് ധരിക്കുന്നത് എന്നു അമ്മയോട് പറഞ്ഞാൽ അമ്മയും കേൾക്കില്ല അമ്മയ്ക്ക് ഇഷ്ടമുള്ള ഡ്രസ്സ് ആണ് ധരിക്കുന്നത് എന്ന് അവളോട് പറഞ്ഞാൽ അവളും കേൾക്കില്ല എന്ന് അവൻ ഉറപ്പായിരുന്നു. ഏട്ടത്തി പക്ഷെ അമ്മയ്ക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യവും ചെയ്യാറില്ലായിരുന്നു ചുരിദാർ തന്നെ അത് ഒരു വട്ടം ഇട്ടു താൻ കണ്ടിട്ടുള്ളൂ അമ്മയ്ക്ക് ഇഷ്ടമില്ലാത്തതുകൊണ്ട് ഏത് സമയത്തും സാരി ആണ് ഉടുക്കുന്നത്
..

നന്ദൻ താഴേക്ക് ചെന്നപ്പോൾ ടേബിളിൽ ആരെയോ കാത്തിരിക്കുന്നത് പോലെ ഭക്ഷണത്തിനായി വെയിറ്റ് ചെയ്യുന്ന ഹരിയെ ആണ് കണ്ടത്.

അവന് ചിരിയാണ് വന്നത് പക്ഷേ അമ്മയുടെ മുഖത്തേക്ക് ആണ് നോക്കിയത് അപ്പോൾ വന്ന ചിരി മനസ്സിൽ അടക്കി വെക്കുക അല്ലാതെ ഒരു രക്ഷയും ഇല്ലായിരുന്നു.

 

എല്ലാവരും ഭക്ഷണത്തിനായി ഇരുന്നു അർച്ചനയും അമ്മയും കൂടി എല്ലാവർക്കും വിളമ്പി കൊടുക്കുമ്പോൾ അമ്മ പറഞ്ഞു ഞങ്ങൾ എല്ലാവരും കഴിച്ചിട്ട് മാത്രമേ കഴിക്കാറുള്ളൂ എന്ന് അപ്പോൾ ഹരി നിങ്ങൾ അങ്ങനെ കഴിച്ചോളൂ എനിക്ക് കുഴപ്പമില്ല എന്നും പറഞ്ഞു എടുത്തു കഴിക്കാൻ തുടങ്ങി.

 

നന്ദൻ ഹരിയെ തന്നെ ശ്രദ്ധിച്ചാണ് കഴിക്കുന്നത് ഇടയ്ക്കൊന്ന് അമ്മയെ നോക്കിയപ്പോൾ അമ്മ തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടു. പിന്നെ അവൻ സ്വന്തം പ്ലേറ്റിലേക്ക് നോക്കി തിന്നാൻ തുടങ്ങി..ഭക്ഷണം കഴിച്ച് കഴിഞ്ഞ്കൈകഴുകി ട്ടാണ് ഹരി എല്ലാവരുടെയും പ്ലേറ്റ് കൊണ്ടുപോയി അടുക്കളയിൽ വെച്ചത് പിന്നെ കുറച്ച് കഴിഞ്ഞാലും താൻ തന്നെ കഴുകി വെക്കണം എന്ന് ഓർത്ത് അവൾ അതൊക്കെ കഴുകി വെക്കാൻ തുടങ്ങി. നന്ദന് പോകാനുള്ള ടൈം ആയപ്പോൾ അവൻ ഓഫീസിൽ പോകാൻ റെഡിയായി.

Recent Stories

The Author

Ibrahim

12 Comments

  1. സൂര്യൻ

    ഇബ്രു, കഥ കൊള്ളാം പേജ് എന്താ കൂടാതെ? പാതിയിൽ നിർത്താൻ പരിപാടി ഉണ്ടൊ?

    1. ഇബ്രാഹിം

      എത്ര എഴുതിയിട്ടും പേജ് അങ്ങട് കൂടുന്നില്ല എന്താവോ..

      എഴുതിയത് ഒന്നും പാതിയിൽ നിർത്തിയില്ലല്ലോ 🙄

  2. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️

  3. ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  4. BRO kadha nannayittundu but pages kurava pettenn theernnu pokunnu

    1. ഇബ്രാഹിം

      പേജ് കൂട്ടാൻ നോക്കാം

  5. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. മരുമോളും അമ്മായിഅമ്മയും കൊള്ളാം❤️💥
    Length velland korava👐

    1. ഇബ്രാഹിം

      പേജ് കൂട്ടാൻ നോക്കാം നടക്കുവായിരിക്കും 😁

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com