ജാനകി. 21 [Ibrahim] 143

Views : 9628

അവർക്ക് ആഘോഷിക്കാൻ കല്യാണം കഴിയണം എന്നുണ്ടോ

അതില്ല എന്നാലും

ആ ചോദിക്കാൻ മറന്നു അവൻ വരുന്നില്ലേ.

ആവോ എനിക്കറിയില്ല എന്നെയും എയർപോർട്ടിൽ ഇറക്കിയതാണ് രണ്ടാളും കൂടി. നിന്നോട് പ്രത്യേകം അന്വേഷണം അറിയിച്ചിട്ടുണ്ട് അവള്. നിന്നെ വിളിക്കാം എന്ന് പറഞ്ഞപ്പോൾ ഞാൻ ആണ് പറഞ്ഞത് നീ ഇപ്പൊ വളരെ തിരക്കുള്ള ഒരു ബിസിനെസ് ലേഡി ആണെന്ന്..

ഒന്ന് പോ ഏട്ടാ ന്ന് പറഞ്ഞു കൊണ്ട് ഞാൻ ഏട്ടനെ തള്ളി..

 

ആ വേഗം ഒരുങ്ങു നമുക്ക് വീട്ടിൽ പോണ്ടേ അമ്മ ഇപ്പൊ വിളിക്കാൻ തുടങ്ങുമെന്ന് പറഞ്ഞപ്പോൾ എന്തോ ഒരു വിഷമം ഉള്ളിൽ വന്നു മൂടി ശ്രീയെ എവിടെ നിർത്തും അതൊരു ചോദ്യം ആയി എന്നിൽ തന്നെ നിലകൊണ്ടു..

 

 

ഭക്ഷണം കഴിഞ്ഞപ്പോൾ ഏട്ടൻ സ്വസ്ഥത തരുന്നില്ല. വേഗം ഒരുങ്ങെന്നു പറഞ്ഞിട്ട്. ഞാൻ ആണെങ്കിൽ ശ്രീ യോട് എന്ത് പറയും അവളെ എങ്ങനെ അങ്ങോട്ട് കൊണ്ട് പോകും എന്നൊക്കെ ആലോചിച്ചു നിൽക്കുകയാണ്…

ഒന്ന് വേഗം ആവട്ടെ ജാനി എന്ന് പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിക്കാതെ ശ്രീ യോട് നമ്മൾ വീട്ടിലേക്ക് പോവാൻ ആലോചിക്കുകയാണ് ശ്രീ ക്ക് വല്ല ബുദ്ധിമുട്ട് ഉം ഉണ്ടോ എന്ന് ചോദിച്ചു.

നീ എനിക്ക് വേണ്ടി കുറെ കഷ്ടപ്പെടുന്നുണ്ട് അല്ലെ ജാനി. വേഗം ഒരുങ്ങു വീട് വരെ പോകാം എന്ന് പറഞ്ഞ പോരെ ഞാൻ കൂടെ വരില്ലേ എന്ന് ചോദിച്ചു…

ശരിക്കും പറഞ്ഞാൽ എന്റെ കണ്ണുകൾ നിറഞ്ഞു വന്നു അങ്ങനെ ഒന്നുമില്ല. നിന്റെ ഇഷ്ടം ഇല്ലാതെ നിന്നെ ഞാൻ ഒരിടത്തും കൊണ്ട് പോവില്ല പറഞ്ഞു കൊണ്ട് കെട്ടിപ്പിടിച്ചു…

ഡീ എന്നുള്ള വിളി കേട്ടിട്ടാണ് ഞാൻ ശ്രീ യിൽ നിന്ന് അകന്ന് നിന്നത്..

നീ വേഗം വരും എന്നിട്ട് നിന്നെ കെട്ടിപിടിക്കാം എന്ന് വിചാരിച്ചു നിൽകുമ്പോൾ ആണ് അവൾ ഇവിടെ വന്നു കെട്ടിപിടിച്ചു നിൽക്കുന്നത്. വളരെ സങ്കടത്തോട് കൂടി ആദിയേട്ടൻ പറയുന്നത് കേട്ടപ്പോൾ ഞാൻ പോയി മൂപ്പരെയും ഒന്നങ്ങ് കെട്ടിപ്പിടിച്ചു. അത് കണ്ട് കൊണ്ടാണ് ശ്രീ ഡ്രസ്സ്‌ മാറാനും പാക്കിങ് നും ഒക്കെ പോയത്..

ഞാൻ കൈ വിടുവിച്ചു പോകാൻ നോക്കിയപ്പോൾ വിടുന്നില്ല..

ഹാ വിട് ഏട്ടാ ന്ന് പറഞ്ഞപ്പോഴും വിടുന്നില്ല.

അപ്പോൾ ഞാൻ ഒരുങ്ങുക ഒന്നും വേണ്ടാ ലെ ആയിക്കോട്ടെ പറഞ്ഞു കൊണ്ട് ഞാൻ ഏട്ടനോട്‌ തന്നെ ചേർന്ന് നിന്നു.

അല്ല പോയി ഒരുങ്ങ്. ജാനി വേഗം എന്നൊക്കെ പറഞ്ഞിട്ടും ഞാൻ ആ തോളിൽ തന്നെ പിടിച്ചു നിന്നു. കുറച്ചു നേരത്തെ വിടാൻ പറഞ്ഞിട്ട് വിട്ടില്ലല്ലോ അപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടാവും എന്ന് പറഞ്ഞു ഞാൻ..

എടീ അമ്മ നിന്നെ വഴക്ക് പറയില്ല എന്നെയാ പറയ നല്ല മോളല്ലേ പോയി ഒരുങ്ങ്. അല്ലെങ്കിൽ ഒറ്റക്ക് എന്തിനാ ഒരുങ്ങുന്നത് ഏട്ടൻ ഒരുക്കി തരാലോ പറഞ്ഞു കൊണ്ട് എന്നെയും പൊക്കികൊണ്ട് റൂമിലേക്ക് പോയി..

ഷേയ് വേണ്ടായിരുന്നു വടി കൊടുത്തു അടി വാങ്ങുന്ന പോലെ ആയി ഇതിപ്പോ..

 

എല്ലാവരും കൂടി വീട്ടിലേക്ക് പുറപ്പെട്ടു. ശ്രീ ബാഗുകൾ ഒക്കെയായിട്ട് പുറകിൽ കയറി ഞാൻ പിന്നെ മുന്നിൽ അല്ലെ കയറുള്ളൂ. ശ്രീ ഒറ്റക്ക് ആണല്ലോ വിചാരിച്ചു ബാക്കിൽ കയറാൻ നോക്കിയിരുന്നു പക്ഷെ അവള് സമ്മതിച്ചില്ല നീ പുറകിൽ ഇരുന്നിട്ട് വേണം പുറകിലേക്ക് നോക്കി നോക്കി ഡ്രൈവ് ചെയ്തിട്ട് വണ്ടി എവിടേലും പോയി ഇടിക്കാൻ എന്നാണവള് പറഞ്ഞത്…

വീട്ടിൽ എത്തിയപ്പോൾ അമ്മ ശ്രീയെ ആണ് ആദ്യം തന്നെ കെട്ടിപ്പിടിച്ചത്. ഞാൻ അപ്പോൾ തന്നെ അവരെ രണ്ടു പേരെയും കൂടി കെട്ടിപ്പിടിച്ചു. അമ്മയും ശ്രീയും അകത്തേക്ക് പോയപ്പോൾ ആ ഇനി എന്നെയും പറഞ്ഞു കൊണ്ട് കൈകൾ രണ്ടും നീട്ടിപിടിച്ചു ഏട്ടൻ..

ആ ന്നും പറഞ്ഞു കൊണ്ട് അടുത്തേക്ക് പോയിട്ട് കുനിഞ്ഞു ബാഗും എടുത്തു ഞാൻ വേഗം ഓടി പോയി..

Recent Stories

The Author

Ibrahim

8 Comments

  1. Super

  2. ❤❤❤❤

  3. ഇഷ്ടപ്പെട്ടു ഒരുപാട് ❤️

  4. നന്നായിട്ടുണ്ട്. Waiting for next part….

  5. Veendum sad aakenallo

  6. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം അല്ലെ??

  7. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം കഴിക്കുമായിരിക്കും അല്ലെ?

    1. Angane avanne vazhi ollu pakshe athu matram vendayirunnu 🥺😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com