ഹരിനന്ദനം.7 [Ibrahim] 135

Views : 13845

 

എന്റെ ഹരിത നിനക്ക് ഇതൊക്കെ ഒന്ന് നോക്കി ചെയ്തൂടെ എന്ന് ചോദിച്ചു കൊണ്ട് അവൻ മിക്സി എടുത്തു വെച്ചു. പിന്നെ സ്ലാബിൽ ഉണ്ടായിരുന്ന കുറച്ച് തേങ്ങ എടുത്തു മിക്സിയിൽ ഇട്ട് അവളുടെ കയ്യിൽ കൊടുത്തു. ഇതു കുറച്ച് വെള്ളം കൂടി ചേർത്ത് അരച്ചെടുത്ത് മതി എന്ന് പറഞ്ഞു.

അയ്യോടാ മിക്സിയിൽ അരച്ചെടുക്കാൻ എന്റെ മോന്റെ പ്രത്യേകിച് ക്ലാസ് ഒന്നും വേണ്ട… അവളോട് ഞാൻ അമ്മിയിൽ അരയ്ക്കാനാണ് പറഞ്ഞത് അപ്പോൾ അവൾ പറഞ്ഞു അവൾ ജീവിതത്തിൽ അമ്മി എന്ന് പറയുന്ന സാധനം കണ്ടിട്ടുപോലുമില്ല എന്ന് അപ്പോൾ എനിക്ക് തോന്നി അതൊന്ന് കാണിച്ചു കൊടുക്കണമെന്ന് അമ്മി കാണാത്ത പെൺകുട്ടികൾ ഉണ്ടാവാൻ പാടില്ലല്ലോ..

ഓ അപ്പോൾ അതാണ് കാര്യം അമ്മ അവളോട് അമ്മിയിൽ അരയ്ക്കാൻ പറഞ്ഞു. അവൾ മിക്സി എടുത്ത് അരക്കാൻ തുടങ്ങിയപ്പോൾ അമ്മ തട്ടി മാറ്റിയതാണ്…

എന്റെ അമ്മേ അമ്മയുടെ ഏതു ലോകത്താണ് ജീവിക്കുന്നത് ഇപ്പോഴത്തെ ആരെങ്കിലും അമ്മിയിൽ അരച്ച് കറി വെക്കുന്ന അമ്മ കണ്ടിട്ടുണ്ടോ പിന്നെ എന്തിനാണ് ഈ മിക്സി ഇറങ്ങിയത്. ഗ്രേയ്ന്റർ ഇറങ്ങിയത് അതുകൊണ്ട് ഇവിടെയും അതൊക്കെ മതി. അമ്മ എന്തിനാ ഇവളോട് ഇങ്ങനെ കാണിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല സ്വർണ്ണമൊന്നും ഇടാതെ വന്നിട്ട് ആണെങ്കിൽ അത് ഞാൻ പറഞ്ഞിട്ടാണ്..എന്റെ കൂടെ എന്റെ ഭാര്യയായി വരുന്ന പെണ്ണിനെ ഞാൻ കെട്ടുന്ന താലി മാത്രം മതിയെന്ന്.

അല്ല അതാവാൻ സാധ്യതയില്ല കാരണം പൊന്നിൽ കുളിച്ചു വന്ന് ഏട്ടത്തി യോടും അമ്മയുടെ രീതി ഇതൊക്കെ തന്നെയായിരുന്നു. ഏട്ടത്തി പക്ഷേ ഒന്നും പ്രതികരിക്കാത്തത് കൊണ്ട് ഇവിടെ ഒന്നും സംഭവിച്ചില്ല പക്ഷേ അങ്ങനെയല്ല അവൾ പ്രതികരിക്കുന്ന കൂട്ടത്തിലാണെന്ന് അമ്മയ്ക്ക് നേരത്തെതന്നെ തോന്നിയിട്ടില്ലേ…

പിന്നെ ഡ്രസ്സിന്റെ കാര്യം അവൾക്കിഷ്ടമുള്ള ഡ്രസ്സുകൾ ആണ് അതൊക്കെ. അതൊക്കെ ഞാൻ ഇന്നലെ വരുമ്പോൾ വാങ്ങി കൊടുത്തു കൊണ്ടു വന്നതാ. അവൾക്കിഷ്ടമുള്ള വസ്ത്രങ്ങൾ വാങ്ങി കൊടുക്കാൻ ആണ് എനിക്കിഷ്ടം അത് കാണാനും ആണ് എനിക്കിഷ്ടം അതുകൊണ്ട് ഇനി അതിന്റെ പേരിൽ ഇവിടെ ഒരു വാക്ക് തർക്കം വേണ്ട. അതും പറഞ്ഞ് ഹരി യുടെ കയ്യിൽ പിടിച് പോകാൻ തുടങ്ങുമ്പോൾ ഒന്നു നിന്ന് ഞാൻ ഭക്ഷണം കഴിക്കുമ്പോൾ എന്റെ അടുത്ത് തന്നെ ഇരുന്ന് ഭക്ഷണം കഴിക്കാൻ ആദ്യത്തെ ദിവസം തന്നെ അവളോട് ഞാൻ പറഞ്ഞിരുന്നു അത് പ്രകാരം ആണ് അവൾ എന്റെ കൂടെ കഴിക്കുന്നത്. അമ്മയ്ക്ക് വേണേൽ അച്ഛന്റെ കൂടെ കഴിക്കാം ചേട്ടത്തിക്ക് വേണേലും കഴിക്കാം ആരും തടയില്ല പക്ഷേ എന്റെ ഭാര്യയെ ആരും തടയുന്നത് എനിക്കിഷ്ടമില്ല അതും പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കിറങ്ങി പോയി.

വീടിന്റെ സമാധാനം ഇല്ലാതാക്കിയ അപ്പോൾ തൃപ്തി ആയല്ലോ എന്ന് ചോദിച്ചു കൊണ്ട് ഹരിയെ വല്ലാതെ കുറ്റപ്പെടുത്തി അമ്മ ഇന്നുവരെ എന്റെ മോൻ ഭക്ഷണം കഴിക്കാതെ ഓഫീസിൽ പോയിട്ടില്ല നീ വന്നതുകൊണ്ട് അതും സംഭവിച്ചു…. അന്നത്തെ ദിവസം മുഴുവൻ ഹരിക്ക് സങ്കടവും വീർപ്പു മുട്ടലും തോന്നി..

 

അവർ പുറത്തേക്കിറങ്ങി ചുറ്റി തിരിയുമ്പോഴാണ് അപ്പുറത്തെ വീട്ടിൽ നിന്ന് കൃഷ്ണവേണി പുറത്തേക്ക് ഇറങ്ങുന്നത്. കൃഷ്ണ അവളെ മതിലിനടുത്തേക്ക് വിളിച്ചു എന്നിട്ട് രാവിലെ നടന്നത് എന്താണെന്ന് ചോദിച്ചു അവൾ വള്ളി പുള്ളി വിടാതെ പറഞ്ഞു കൊടുത്തു അമ്മയ്ക്ക് തന്നെ ഇഷ്ടം ഇല്ലെന്നും തന്നെക്കൊണ്ട് ഇന്നുവരെ ചെയ്യാത്ത ജോലികളൊക്കെ ചെയ്യുകയാണെന്നും..

Recent Stories

The Author

Ibrahim

8 Comments

  1. നിധീഷ്

    കൊള്ളാം.. ♥️

  2. നന്നായിട്ടുണ്ട്

  3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle 😹😹

  4. Man with Two Hearts

    കൊള്ളാം, ആ last ഡയലോഗ് 😂

  5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno😝😝😝

  6. °~💞അശ്വിൻ💞~°

    Pavam Krishna….😂😂😂

  7. Aduthath eppo vrum😁

  8. കൊള്ളാം❤️😂
    പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com