ഹരിനന്ദനം.11[Ibrahim] 200

 

ഹാവൂ ഭാഗ്യം അതെങ്കിലും അറിയാലോ

 

ആട്ടെ എന്താ അറിയുക ഉണ്ടാക്കാൻ..

ഉണ്ടാകുന്നത് ചോറും കഞ്ഞിയും പിന്നെ അത് രണ്ടായാലും ചമ്മന്തി ആയിരിക്കും കറി..

ഏഹ് ചമ്മന്തി ഒക്കെ എന്നാണ് കറികളുടെ കൂട്ടത്തിൽ ആയത്..

 

പിന്നെ അത് കറി അല്ലെ. സ്കൂളിൽ ഒക്കെ പോകുമ്പോൾ നമ്മൾ ചമ്മന്തി അല്ലെ കൂട്ടൽ. ഞാൻ ചോറ് വെച്ചാൽ എന്തായാലും കഞ്ഞി ആവും അപ്പോൾ പിന്നെ ചമ്മന്തി ആണ് ബെസ്റ്റ്. അതാവുമ്പോൾ ഒരു ദിവസം മുഴുവൻ അടുക്കളയിൽ കിടന്നു കഷ്ടപെടേണ്ട..

അതും ശരിയാ എന്ന് നന്ദൻ ഓർത്തു. രണ്ടു മൂന്നു നേരത്തെ ആഹാരം ഉണ്ടാക്കാനാണ് ഒരു സ്ത്രീയുടെ ആയുസ് മുഴുവനും അടുക്കളയിൽ ഹോമിക്കുന്നത്…

ഇനിയിപ്പോ കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ അതിലും വലുത് കേൾക്കേണ്ടതായിട്ട് വരുമെന്ന് ഓർത്തപ്പോൾ നന്ദൻ ചോദ്യങ്ങൾ ഒക്കെ അവിടെ നിർത്തി..

 

രണ്ടു ദിവസം കൂടി ചുറ്റി അടിച്ചു മൂന്നാമത്തെ ദിവസം ഓഫിസിലും പോയി വൈകിട്ടു ആണ് നന്ദൻ നന്ദനത്തിൽ എത്തുന്നത്. അവൻ അവിടെ എത്തിയപ്പോൾ തന്നെ ഒരു ഓട്ടോ വന്നു നിന്നു. ഇറങ്ങിയ ആളെ കണ്ട് അവൻ സന്തോഷിച്ചു. ഇനിയിപ്പോ വല്ലതും കേൾക്കാൻ ആയാലും കൂട്ടിന് ആളുണ്ടല്ലോ..

രണ്ടാളും ഒന്ന് നോക്കി പരസ്പരം ചിരിച്ചു. പിന്നെ ബെല്ലടിച്ചു. ഒരു വട്ടം ആരും തുറന്നു കൊടുത്തില്ല പിന്നെയും അടിച്ചപ്പോൾ വാതിൽ തുറക്കപ്പെട്ടു..

മുഷിഞ്ഞ സാരിയിൽ അമ്മ ആകെ ക്ഷീണം ബാധിച്ച പോലെ തോന്നി..

മൂന്നു നാല് ദിവസം കൊണ്ടു അമ്മ..

പഴയ ഒരു കോട്ടൺ സാരി ആണ് വേഷം. വിയർത്തു കുളിച്ചിട്ടുണ്ട്. കുളി ഒന്നും കഴിഞ്ഞില്ല തോന്നുന്നു. നര വീണിരുന്നുവെങ്കിലും ഇത്രയും നേരച്ചില്ലായിരുന്നു എന്ന് തോന്നി അവർക്ക്..

ഏത് സമയത്തും വൃത്തിയോടെ നടന്നിരുന്ന അമ്മക്ക് എന്താ പറ്റിയത് എന്നോർത്തു രണ്ടാളും..

അർച്ചന വരുന്നത് മുമ്പും അമ്മ തന്നെ ആയിരുന്നു പണികൾ ഒക്കെ ചെയ്തിരുന്നത്…

ഇപ്പോ ഇങ്ങനെ പെട്ടെന്ന് വാർദ്ധക്യം ബാധിക്കണമെങ്കിൽ അമ്മയുടെ മനസ് നന്നായി ഉലഞ്ഞിട്ടുണ്ട് എന്ന് തോന്നി അവർക്ക്.

ആരാ എന്നുള്ള ചോദ്യം ആണ് രണ്ടാളെയും ചിന്തകളിൽ നിന്നുണർത്തിയത്…

രണ്ടാളും തിരിഞ്ഞു നോക്കി.

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.