ഹരിനന്ദനം.11[Ibrahim] 200

ആണ് ഹോസ്പിറ്റലിൽ ആണ് അതിനെന്താ ചായ കുടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.

എന്താന്നോ. ഹോസ്പിറ്റലിൽ കിടക്കുന്ന അമ്മക്ക് ഇപ്പോൾ ആവശ്യം ഒരു മകളെ ആണ്. അമ്മ പെൺകുട്ടികളെ പ്രസവിച്ചില്ലാത്ത കൊണ്ടു തത്കാലം ഞാൻ ഹോസ്പിറ്റലിൽ നിന്നോളാ…

ചായ അവന്റെ കയ്യിൽ നിന്ന് വാങ്ങി ബാക്കി കുടിക്കുന്ന അവളെ തന്നെ അവൻ നോക്കി നിന്നു…

എടീ എന്നോട് തന്നെ അമ്മ മിണ്ടുന്നില്ല. അപ്പോൾ നിന്നോട് മിണ്ടുമോ വെറുതെ നാണം കെടുത്താനും സാധ്യത ഉണ്ട് .വീട്ടിൽ ആയിരുന്നേൽ കുഴപ്പമില്ലായിരുന്നു ഇതിപ്പോ ഹോസ്പിറ്റലിൽ.

ഹാ അതൊന്നും സാരമില്ല നന്ദൻ. അർച്ചന ചേച്ചി ഈ അവസ്ഥയിൽ നിൽകുമ്പോൾ ഞാൻ അല്ലെ അവിടെ വേണ്ടത്. നന്ദൻ വേഗം റെഡി ആയി വാ പറഞ്ഞു കൊണ്ടു അവനെ ബാത്‌റൂമിൽ കയറ്റി.

ആ പിന്നെ അച്ഛനോടും അമ്മയോടും പറയേണ്ട കെട്ടോ. അവരോട് എങ്ങനെ അമ്മ പെരുമാറും എന്ന് അറിയില്ലല്ലോ അതാണ്. ഹോസ്പിറ്റലിൽ ആണെന്നൊക്കെ അറിഞ്ഞാൽ എന്തായാലും അവർ വരാതിരിക്കില്ല അതുകൊണ്ട് പറഞ്ഞതാ. ശരി നന്ദൻ കുളിച്ചോ പറഞ്ഞു അവൾ.

അവനോടുള്ള സ്നേഹവും ബഹുമാനവും കൂടി വരുന്നത് പോലെ തോന്നി അവൾക്ക്. ഈ അവസ്ഥയിൽ നന്ദന് ഇങ്ങോട്ട് വരാൻ കഴിയില്ല എന്ന് അവൾക്ക് അറിയാമായിരുന്നു. അതുകൊണ്ട് കൂടിയാണ് അവന്റെ കൂടെ പോകുന്നത്.

നന്ദൻ റെഡി ആയി വരുമ്പോഴേക്കും ഹരി ഭക്ഷണം എടുത്തു വെച്ചിരുന്നു. അവളുടെ മാറ്റം കണ്ടിട്ട് അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കുന്നുണ്ടായിരുന്നു.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അവർ പുറപ്പെട്ടു. ചിലപ്പോൾ ഇന്ന് വരില്ല എന്ന് നന്ദൻ ആണ് പറഞ്ഞത്…

അവർക്ക് അത് സന്തോഷം തന്നെ ആയിരുന്നു..

ഹോസ്പിറ്റലിൽ എത്തിയപ്പോൾ കിച്ചു അവിടെ ഉണ്ടായിരുന്നു. അർച്ചന യോട് അമ്മ ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞിരുന്നില്ല അവളറിഞ്ഞാൽ എന്തായാലും ഹോസ്പിറ്റലിൽ വരുമെന്ന് അവനറിയാമായിരുന്നു.

നന്ദൻ ഹരി യെയും കൂട്ടി അകത്തു കയറിയപ്പോൾ അമ്മ മുഖം തിരിച്ചു. അവൾക്ക് നല്ല ദേഷ്യം വന്നു..

ഓ തള്ളക്കു കിട്ടിയതൊന്നും പോരെ എന്ന് പോലും ഓർത്തു പോയി.

നന്ദനെ കിച്ചു വിളിച്ചപ്പോൾ അവൻ പുറത്തേക്ക് പോയി. ഹരി പോയപ്പോൾ അവൾ അമ്മ തിരിഞ്ഞ ഭാഗത്ത്‌ പോയി അമ്മേ എന്ന് പതുക്കെ വിളിച്ചു. അവർ അവളെ ഒന്ന് നോക്കി വീണ്ടും മുഖം തിരിച്ചു.

മ്മ് കിട്ടിയതൊന്നും പോരാ അതും മനസ്സിൽ ഓർത്തു കൊണ്ടവൾ ടേബിളിൽ ഇരുന്ന ഒരു ആപ്പിൾ എടുത്തു കടിച്ചു കൊണ്ടു അവിടെ ഉണ്ടായിരുന്ന ഒരു കസേരയിൽ ഇരുന്നു..

നന്ദൻ കിച്ചുവിനോട് സംസാരിച്ചു കൊണ്ട് അകത്തേക്ക് പാളി നോക്കുമ്പോൾ അവൾ അവിടെ ഇരുന്നു കൊണ്ടു ആപ്പിൾ കഴിക്കുന്നതാണ് കണ്ടത്. നന്ദൻ അപ്പോൾ തന്നെ ഹരി യെ മാടി വിളിച്ചു..

അവൾ പുറത്തു വന്നപ്പോൾ തന്നെ കിച്ചു ആപ്പിൾ വാങ്ങി തിന്നാൻ തുടങ്ങി. നന്ദൻ അപ്പോൾ ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുകയായിരുന്നു. അവൻ തിരിഞ്ഞു നിന്നു കൊണ്ട് അതേ ആപ്പിൾ എന്ന് പറയുമ്പോൾ കിച്ചു വിന്റെ കയ്യിലാണ് ആപ്പിൾ ഉണ്ടായിരുന്നത്..

ഇത് തീർന്നെടാ വേണേൽ അകത്തുണ്ട് ഹരി ഒന്ന് എനിക്കും കൂടെ എടുത്തോ പറഞ്ഞു കിച്ചു..

ഈ രണ്ടെണ്ണത്തിനെയും കൊണ്ടു തോറ്റു എന്നും പറഞ്ഞു കൊണ്ടു അവൻ കടിച്ചു വരണ്ടുന്ന അപ്പിളിന്റെ കുരു വാങ്ങി വേസ്റ്റ് ബിന്നിൽ ഇട്ടു.

 

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.