ഹരിനന്ദനം [Ibrahim] 119

Views : 6620

ഹരിനന്ദനം

Author : Ibrahim

 

 

രാവിലെ തന്നെ ഫാൻ ഓഫാക്കിയത് അറിഞ്ഞിട്ടാണ് ഹരി ഉറക്കത്തിൽ നിന്ന് ഉണർന്നത്…
കണ്ണ് തുറക്കാതെ തന്നെ ആരാ ഫാൻ ഓഫാക്കിയതെന്ന് ചോദിച്ചു കൊണ്ട് അലറി…

“” അലറി വിളിക്കേണ്ട നിന്റെ അമ്മ തന്നെയ “””

ശബ്ദം കേട്ടതും കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ടു കൈ രണ്ടും എളിയിൽ കുത്തി തന്നെ തന്നെ നോക്കി നിൽക്കുന്ന അമ്മയെ കണ്ടവൾ അമ്മേ എന്ന് വിളിച്ചു വീണ്ടും അലറി…

 

അലറി വിളിക്കേണ്ട വേഗം എണീറ്റ് റെഡി ആവ്.

അമ്മ അത് പറഞ്ഞതും ഇന്ന് എവിടെയും കല്യാണം ഒന്നും ഇല്ലല്ലോ എന്നാണ് ആദ്യം തന്നെ ആലോചിച്ചത്.

അല്ല ഉണ്ടെങ്കിലും ഞാൻ പോവാറില്ല….

അതും ആലോചിച്ചു കൊണ്ട് ഹരി പിന്നെയും ഉറങ്ങി.

ഡി നിന്നോട് എണീക്കാൻ ആണ് പറഞ്ഞതെന്ന് പറഞ്ഞു കൊണ്ട് അവളുടെ പുതപ്പ് വലിച്ചു മാറ്റി..

എന്താ അമ്മേ എന്തിനാ ഇത്രയും രാവിലെ ..

നിന്നെ പെണ്ണ് കാണാൻ ഇന്നൊരു കൂട്ടരു വരുന്നുണ്ട് അതുകൊണ്ട് നീ വേഗം കുളിച്ചു ഇത് ഉടുത്തു വാ എന്നും പറഞ്ഞു കൊണ്ട് ബ്ലൗസും ഒരു പാവാടയും അവളുടെ കയ്യിൽ എടുത്തു കൊടുത്തു…

 

സാരിയോ എന്നും ചോദിച്ചു കൊണ്ട് അവൾ കണ്ണ് മിഴിച്ചു നിന്നു.

സാരി എന്നെഴുതി കാണിച്ചാൽ തന്നെ അവൾക്ക് കലി വരാറുണ്ട്..

അമ്മ മൈൻഡ് ആക്കുന്നില്ല എന്ന് കണ്ടതും അവൾ അതൊക്കെ എടുത്തു ബാത്‌റൂമിൽ കയറി…

എന്നാലും എന്ത് കണ്ടിട്ടാണ് എന്നെ ഒക്കെ പെണ്ണ് കാണാൻ വരുന്നത് എന്നോർത്തപ്പോൾ അവൾക്ക് വല്ലാതെ തോന്നി…

മുല്ലമോട്ട് പോലെ ഉള്ള നിര ഒത്ത പല്ലുകളോ ഗോതമ്പിന്റെ നിറമോ ഇല്ല..
മുറ്റട്ടം പോയിട്ട് തോളറ്റം പോലും ഇല്ലാത്ത മുടി. അതാണെങ്കിൽ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു കണ്ടം തുണ്ടം വെട്ടുക്കളിക്കുന്ന ചെറിയ ഒരു ഹോബിയും ഉണ്ട്…
പൂച്ച കണ്ണുകളോ കാപ്പി കണ്ണുകളോ അല്ല ഒരല്പം കോങ്കണ്ണ് ഉണ്ടോ എന്നൊരു സംശയം ഉണ്ട് അത് അവളുടെ മാത്രം സംശയം ആണ് പുറത്തു വിട്ടിട്ടില്ല. പിന്നെ ആകെ ഉള്ളത് ഉച്ചത്തിൽ ഉള്ള സംസാരവും നാക്കിനു ഒരല്പം നീളവും ആണ്. വിവാഹ കമ്പോളത്തിൽ അത്തരം കൂടുതലുകൾക്കുള്ള നിലവാരം വളരെ താഴെ ആണ് സൊ ഇതുവരെ ആയിട്ട് ഒരു പെണ്ണുകാണാൻ പ്രഹസനത്തിന് നിന്ന് കൊടുത്തിട്ടില്ല..

 

കുളിച്ചു വന്ന അവളെ അമ്മ നല്ല ഭംഗിയായി തന്നെ ഒരുക്കി..

എക്സ്ട്രാ മുടി ഒക്കെ ഫിറ്റ് ചെയ്തു. കണ്ണുകൾ എഴുതി. കാത് കുത്തിയില്ലെങ്കിലും ഒട്ടിച്ചു വെക്കുന്ന കമ്മൽ കാതിലിട്ടു.

കഴുത്തിൽ ഒരു ചോക്കറും കയ്യിൽ രണ്ടു വളയും ഇട്ടു കൊടുത്തു..

Recent Stories

The Author

Ibrahim

21 Comments

  1. Neyyattinkara kurup🥸🥸🥸

    Thudakkam kollaam,,pages kooti ezhuthanam bro,,all the best👍🏻👍🏻👍🏻

    1. ഇബ്രാഹിം

      😄👍

  2. 😂😂😂സംഭവം ജോറായിട്ടുണ്ട് പുള്ളെ… കൂട്ടുകാരന്റെ കൂടെ പെണ്ണ് കാണാലിനു പോയപ്പോൾ പെണ്ണിന്റെ കാല് സ്‌ലിപ്പായി ജ്യൂസ് അവന്റെ പുറത്തു വീണത് ഓർത്തു😀😀..തിളച്ച ചായ ആയിരുന്നെങ്കിൽ പടച്ചോനെ🤦🤦.😂.ഇനിയും എഴുതുക… ആശംസകൾ💓💓

    1. ഇബ്രാഹിം

      😄😄

  3. കൊഴപ്പല്ല 👍🏻bro

    1. ഇബ്രാഹിം

      👍😊

  4. Starting kuzhappam illa

    1. ഇബ്രാഹിം

      Hmm😊

  5. m.youtube.com/watch?v=WZ_rXp6nYKQ

    1. Use headphones…💣💣💣

  6. നന്നായിട്ടുണ്ട്…

    1. ഇനി മേലാൽ എഴുതിപോവരുത്..!!!

      1. ഇബ്രാഹിം

        🤣🤣

  7. Itrem dhivasam ee randu vari ezhuthzna kathirunne pattillel nirthi podo alla pinne

    1. ഇബ്രാഹിം

      ഇത് പോസ്റ്റ്‌ ചെയ്തു വന്നത് ഞാൻ അറിഞ്ഞില്ല അതാണ് ☹️😒
      ബാക്കി പെട്ടെന്ന് തന്നെ പോസ്റ്റ്‌ ചെയ്യും

  8. 😹😂❤️

  9. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നന്നായിട്ടുണ്ട് ….
    പിന്നെ 1st person നരേഷൻ തന്നെ ആർന് നല്ലത് കുറച്ച് കൂടി പേജ് വേണം പിന്നെ ഒരു വെക്തത ഇല്ല

    1. ഇബ്രാഹിം

      ശരിയാവും അടുത്ത പാർട്ട്‌ ഞാൻ ഇടാം വേഗത്തിൽ

  10. തോമ സ്ലീവാച്ചൻ

    ഇതെന്തോന്ന് മൈ®

    1. ആ….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com