ജാനകി.19 [Ibrahim] 196

Views : 8079

അത് പിന്നെ ഞാൻ കുറെ നാളുകൾക്ക് ശേഷം അവളെ കണ്ടപ്പോൾ അവളുടെ കോലം കണ്ടപ്പോൾ ഞാൻ കാരണം ആണോ എന്നോർത്തപ്പോൾ.

വാക്കുകൾക്കായുള്ള അവന്റെ പരുങ്ങൽ കണ്ടപ്പോൾ ഞാൻ കാലിന് മുകളിൽ കാലു കയറ്റി വെച്ച് കൊണ്ട് അവനെ തന്നെ നോക്കി നിന്നു …

പിന്നെ എഴുന്നേറ്റു.

“””അതേയ് വേണ്ട എന്ന് പറഞ്ഞു കളഞ്ഞിട്ട് പോയാൽ അതും ഓർത്തു കരഞ്ഞു സ്വന്തം ശരീരവും ജീവനും കളയുന്നവരാണ് സ്ത്രീകൾ എന്ന് വിചാരിച്ചോ എന്നാലേ നിന്നെ പോലെ ഉള്ളവർക്ക് തെറ്റി. അവർ കരയുകയും ജീവനൊടുക്കുകയും ചെയ്തിരുന്ന സമയം ഉണ്ടായിരുന്നു പക്ഷെ ഇപ്പോൾ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട് അതുകൊണ്ടാണല്ലോ ആസിഡ് കൊണ്ടും മണ്ണെണ്ണ കൊണ്ടും പെട്രോൾ കൊണ്ടും ഒക്കെ പ്രതികാരം ചെയ്യാൻ പുറകിൽ നടക്കുന്നത്..””””

“”””ശ്രീ യുടെ ശരീരം ആയിരിക്കും നിങ്ങൾ നോക്കിയത് അതുകൊണ്ടാവുമല്ലോ മറ്റൊരുത്തിയുടെ കൂടെ ഒളിച്ചോടി പോകുന്നു എന്നും പറഞ്ഞു കൊണ്ട് നിങ്ങൾ മാറി നിന്നത്.”””

 

“”””ആ പിന്നെ അവളിപ്പോ കുറച്ചു മെലിഞ്ഞു വിചാരിച്ചു എന്നും ഇങ്ങനെ അല്ല. ഞാൻ അവളെ പഴയത് പോലെയാക്കാനുള്ള ശ്രമത്തിലാണ്. അതിനിടയിൽ നിങ്ങൾ കടന്ന് വരേണ്ട പിന്നെ നിങ്ങൾ ഇട്ടേച്ചു പോയിട്ടല്ല അവളിങ്ങനെ ആയത് അവളുടെ അമ്മ അവളെ തനിച്ചാക്കി മറ്റൊരു ലോകത്തേക്ക് പോയപ്പോൾ ആണ്. പെൺകുട്ടികൾക്ക് അമ്മയോളം വരില്ല ഒന്നും””””

അത് പറയുമ്പോൾ എന്റെ ശബ്ദം ഒന്നിടറിയോ അറിയില്ല. അതും പറഞ്ഞു ഞാൻ എന്റെ കേബിനിലേക്ക് കയറിപ്പോയി…

 

ശ്രീയോട് ഞാൻ ഒതുക്കത്തിലൊന്നു ചോദിച്ചു അനി തന്നെയാണോ മനസ്സിൽ എന്ന്. അനിയെ നല്ലൊരു സുഹൃത്തായിട്ട് മാത്രമേ കണ്ടിട്ടുള്ളൂ എന്നായിരുന്നു മറുപടി.

രാജീവ്‌ ആണെങ്കിൽ ഇടക്ക് വിളിക്കും കാൾ അറ്റൻഡ് ചെയ്തില്ലെങ്കിൽ ഓഫീസിൽ വരും. ഓഫീസിൽ ഉള്ള തിരക്കും അവന്റെ ശല്യവും കാരണം ഞാൻ അവനെ ഒഴിവാക്കാനായിട്ട് പറഞ്ഞതാണ് ശ്രീ യെ കല്യാണം കഴിക്കാൻ. നിശ്ചയം ഒക്കെ കഴിഞ്ഞ സ്ഥിതിക്ക് രജിസ്റ്റർ മാര്യേജ് ചെയ്താൽ മതിഎന്ന് പറഞ്ഞപ്പോൾ അവന് അതിനും സമ്മതം. ആഹാ കൊള്ളാലോ

ഒരു തരി പൊന്ന് പോലും ദേഹത്തുണ്ടാവില്ല വീട്ടുകാരോടൊക്കെ ആലോചിച്ചു മറുപടി തന്നാൽ മതി എനിക്ക് തിരക്കില്ല പറഞ്ഞു അവനോട്. അവൻ രണ്ടു ദിവസം എങ്കിലും ആലോചിക്കും അല്ലെങ്കിൽ മറുപടി ഒന്നും ഉണ്ടാവില്ല എന്ന് വിചാരിച്ചു അപ്പൊ അവൻ വീണ്ടും വിളിച്ചു സമ്മതമാണ് പറഞ്ഞിട്ട്..

അവൾക് അന്ന് ഇടാൻ കുറച്ചു സ്വർണം വാങ്ങണം കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ എന്നെ ഒന്ന് സഹായിക്കണം കടമായിട്ട് മതിന്ന് പറഞ്ഞു. നമ്മളെ കൂടുതൽ ശല്യം ചെയ്യുന്നവരോട് കടമായിട്ട് പൈസ ചോദിച്ച മതി പിന്നെ അവർ ആ ഭാഗത്ത്‌ വരില്ല അഥവാ വന്നാലും പിന്നെയും ചോദിക്കണം.

അവനിനി വിളിക്കില്ല അതുകൊണ്ട് ശ്രീ ക്ക് നല്ലൊരു പയ്യനെ കണ്ടെത്തണം എന്ന് വിചാരിച്ചു അവളോട്‌ അനുവാദം ചോദിച്ചു. അവൾക്ക് പക്ഷെ കല്യാണം വേണ്ട പോലും.

ആദിയേട്ടൻ വന്നാൽ എനിക്ക് പോണം അങ്ങോട്ട്. ഈ മാസം മൂപര് വന്നില്ലേൽ എനിക്ക് ആദിയേട്ടന്റ അടുത്തേക്ക് പോണ്ടേ ശ്രീ ഒറ്റക്ക് ആവില്ലേ..

“””നിങ്ങൾ ഇല്ലാത്തപ്പോൾ ഞാൻ വേറെ എവിടേലും നിന്നോളാം. നാട്ടിലുള്ളപ്പോൾ ഇവിടെ നിന്നൂടെ നിങ്ങൾക്ക് ഇത് നിങ്ങളുടെ വീടല്ലേ ഒരു വേലക്കാരിയെ പോലെ ഞാനിവിടെ ഉണ്ടാവും””” ( ശ്രീ )

 

ശ്രീയുടെ ജീവിതം അത് എങ്ങനെ വേണമെന്ന് എനിക്കറിയാം അതുകൊണ്ട് ഞാൻ പറയുന്നതങ്ങു അനുസരിച്ച മതിയെന്ന് പറഞ്ഞു…

Recent Stories

The Author

Ibrahim

16 Comments

  1. ♥♥♥♥

  2. Waiting for next part

  3. Nice

  4. Poli❤️❤️

  5. Puthiya twist kollaam
    Munpathekaal manoharamaayittundu

    1. ഇബ്രാഹിം

      🤩

  6. കൊള്ളാം

    1. ഇബ്രാഹിം

      നന്ദി 😁

  7. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💜💜

    1. ഇബ്രാഹിം

      ♥️♥️

  8. 💕💕💕

    1. ഇബ്രാഹിം

      ♥️♥️♥️

  9. നന്നായിട്ടുണ്ട്. 💗💗💗

    1. ഇബ്രാഹിം

      😄👍

      1. Next part bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com