ജാനകി.25 (Last Part) [Ibrahim] 242

Views : 18238

ജാനകി.25

Author :Ibrahim

[ Previous Part ]

 

ഫോട്ടോഗ്രാഫർ ഫോട്ടോ എടുത്തു കഴിഞ്ഞപ്പോൾ ഞങ്ങളുടെ വക ഫോട്ടോ എടുക്കലായിരുന്നു…

ചാഞ്ഞും ചരിഞ്ഞും നിന്ന് ഫോട്ടോ ക്ക് പോസ് ചെയ്തു ഞാൻ ആയിരിക്കും കൂടുതൽ ക്ഷീണിച്ചത്. അടുത്ത് കണ്ട കസേരയിൽ കയറി ഇരുന്നപ്പോൾ ഏട്ടൻ അടുത്ത് വന്നിട്ട് വല്ല കുഴപ്പവും ഉണ്ടോ എന്ന് ചോദിച്ചു..

കാലിലൊക്കെ നീര് വന്നിട്ടിട്ടുണ്ടായിരുന്നു വേദനയും ഉണ്ടായിരുന്നു പക്ഷെ അതൊന്നും ഏട്ടനോട് പറഞ്ഞില്ല. പറഞ്ഞാൽ ഏട്ടന് വിഷമം ആവും മാത്രമല്ല ബാക്കി ചടങ്ങുകൾ ഒക്കെ ഞാൻ ഇല്ലാതെ നടത്തുമ്പോൾ എല്ലാവർക്കും സങ്കടവും വരും..

ദേവിയെ വീട്ടിൽ കയറ്റി അതിനു ശേഷം ശ്രീ യെയും കൊണ്ട് പോകാം എന്നായിരുന്നു തീരുമാനം…..

. അനിലിന്റെ വീട്ടിലേക്ക് കുറച്ചു ദൂരം പോകാനുള്ളത് കൊണ്ട് തന്നെ ബസ് ആയിരുന്നു ഏർപ്പാട് ആക്കിയത്. ബസിൽ പോയാൽ കുറച്ചു കൂടി ആശ്വാസം കിട്ടുമെന്നത് കൊണ്ട് തന്നെ ബസിൽ പോകാമെന്നു ഞാൻ പറഞ്ഞു. പക്ഷെ ഏട്ടൻ അത് സമ്മതിച്ചില്ല കാറിൽ അല്ലാതെ പോകേണ്ട എന്ന് പറഞ്ഞു..

എത്ര പറഞ്ഞിട്ടും കേട്ടില്ല. ജനിച്ചപ്പോൾ തൊട്ട് കാറിൽ പോകുന്ന അവർക്കൊന്നും ബസിൽ പോകുന്ന ഫീൽ അറിയില്ലല്ലോ പ്രത്യേകിച്ച് ടൂറിസ്റ്റ് ബസിൽ…

അമ്മ എന്നെ മാറ്റി നിർത്തി കാറിൽ പോകുന്നത് അല്ലെ സൗകര്യം എന്ന് ചോദിച്ചപ്പോൾ സാരി അല്പം പൊക്കി ഞാൻ കാല് കാണിച്ചു കൊടുത്തു..

നീര് കണ്ടപ്പോൾ അമ്മ പേടിച്ചു പോയി..

ഇതിപ്പോ അമ്മയെ കാണിക്കണ്ടായിരുന്നു എന്ന് തോന്നിപ്പോയി അമ്മക്ക് അത്രയും ടെൻഷൻ ആയിരുന്നു..

സാരമില്ല കുഴപ്പമില്ല ബസിൽ പോയാൽ മതിഎന്ന് പറഞ്ഞപ്പോൾ അമ്മയും അച്ഛനും എല്ലാവരും ബസിൽ പോയി….

 

രാത്രി ആയപ്പോൾ കാല് അനക്കാൻ വയ്യാത്ത വേദനയും നീരും ആയിരുന്നു. അതുകൊണ്ട് മുകളിലേക്ക് കയറാതെ സാരി പോലും മാറ്റാതെ വന്ന പാടെ ഒരു കിടപ്പായിരുന്നു.

അമ്മ കാല് അമർത്തി തടവി തന്നു. വേണ്ട പറഞ്ഞിട്ടും….

കണ്ണൊന്നു അടഞ്ഞു പോയി. പെട്ടെന്ന് ഞെട്ടി കണ്ണുകൾ തുറക്കുമ്പോൾ ദേവി ആണ് കാല് തടവുന്നത്..

ഞെട്ടിയപ്പോൾ അയ്യോ ഞെട്ടുക ഒന്നും ചെയ്യല്ലേ..

അയ്യോ മോളെന്തിനാ എന്റെ കാല് തടവിയത്. മോള് പോയി കിടന്നോ..അമ്മ എവിടെ പോയി

 

“””അതെന്താ ഞാൻ ചേച്ചിയുടെ അനിയത്തി അല്ലെ അല്ലെങ്കിൽ അമ്മക്ക് മാത്രമേ ചേച്ചിയോട് സ്നേഹം ഉള്ളോ..”””

അങ്ങനെ ഒന്നുല്ല നീ എന്റെ അനിയത്തി തന്നെയാ പിന്നെ ഇന്ന് നിന്റെ ഫസ്റ്റ് നൈറ്റ്‌ അല്ലെ അതുകൊണ്ട് ചോദിച്ച…

 

സെറ്റ് സാരി ഒക്കെ ഉടുത്തു നല്ല സുന്ദരി ആയിട്ടുണ്ട് ദേവി..

Recent Stories

The Author

Ibrahim

40 Comments

  1. ♥♥♥♥♥♥

  2. താങ്കൾ എന്തുകൊണ്ടാണ് author ആവാത്തത് എന്നറിയില്ല.. എന്നാലും അതിനു ശ്രമിക്കുക… കുട്ടെട്ടന് മൈൽ അയക്കുക.. author ആയാൽ കഥ വന്നതിനു ശേഷം തെറ്റുകൾ സ്വന്തമായി തിരുത്താൻ സാധിക്കും..

    മൈൽ അയക്കുമ്പോൾ തങ്ങൾ സ്വയം ഒരു യൂസർ ഐഡിയും പാസ്‌വേഡും അയച്ചു കൊടുക്കാൻ മറക്കരുത് .. ഒരു 3-4 വട്ടം ഒക്കെ മൈൽ അയച്ചാൽ ആണ് കുട്ടേട്ടൻ അത് ശെരി ആക്കി തരാരുള്ളത്… പിന്നെ കൂടെ ഇതുവരെ എഴുതിയ കഥകളുടെ പേരും പാർട്ടുകളുടെ എണ്ണവും പറഞാൽ authors listil ചേർക്കാൻ കുട്ടെട്ടന് എളുപ്പം ആവും…

    1. ഇബ്രാഹിം

      ഞാൻ ശ്രമിക്കാം പുതിയ അറിവുകൾ പകർന്നു തന്നതിന് വളരെ അധികം നന്ദി ഉണ്ട് 👍

  3. മച്ചാനെ…

    മച്ചാന് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല അതാണ് ഇങ്ങനെ ഒരു അഭിസംബോധന….

    കഥ നല്ല തീം ആണ്… അവതരണ ശൈലിയും വെലിയ കുഴപ്പം ഇല്ല…. പക്ഷേ ഡയലോഗ് തിരിച്ച് തിരിച്ചു പറയാത്തത് കൊണ്ട് ഒരുപാട് കൺഫ്യൂഷൻ ഉണ്ടായി .. അത് ഒരു പോരായ്മയായി തോന്നി… ബിരിയാണിയിൽ കല്ലുകടി പോലെ… പിന്നെ സ്പീഡ്.. അതും കുറച്ച് കൂടുതൽ ആണോ എന്നാണ്… കഴിഞ്ഞ കഥയിൽ നിന്നും കുറച്ച് വിത്യാസങ്ങൾ കൊണ്ടുവരാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്… എന്നാലും ശ്രദ്ധിക്കണം… ഒരു കഥയുടെ തീമും ശൈലിയും പോലെ തന്നെ പ്രധാനം ആണ് എഴുത്തും… ആ ഒരു പോരായ്മ ഒഴിച്ചാൽ എനിക്ക് വളരെ ഇഷ്ട്ടപെട്ടു…

    കഴിഞ്ഞ കഥക്ക് പറഞ്ഞ പോലെ തന്നെ സ്വയം എഡിറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഒരു എഡിറ്ററിനെ ഇവിടെ നിന്ന് തന്നെ അന്വേഷിക്കുന്നത് നന്നായിരിക്കും ആരെങ്കിലും ചെയ്യാതിരിക്കില്ല…

    മുകളിൽ പറഞ്ഞിരിക്കുന്നത് ഇഷ്ടപ്പെടുമോ എന്നറിയില്ല… കഥ വളരെ ഇഷ്ട്ടപെട്ടു അത് കൊണ്ട് ആണ് ഇത് പറയണം എന്ന് കരുതിയത്… തങ്ങൾക്ക് നന്നായി എഴുതാൻ ഉള്ള കഴിവ് ഉണ്ട് അത് നന്നായി വിനിയോഗിച്ച് സമാധാനമായി എഴുതുക…

    പറഞ്ഞ അഭിപ്രായങ്ങൾ ഇഷ്ടപ്പെടുമോ എന്നറിയില്ല… ഇഷ്ട്ടപ്പെട്ടാൽ സ്വീകരിക്കുക ഇല്ലെങ്കിൽ ഇങ്ങനെ ഒരാൾ ഒന്നും ഇവിടെ പറഞ്ഞിട്ടില്ല എന്ന് കരുതി വെറുതെ വിടുക

    എന്നും സ്നേഹം മാത്രം…

    ♥️♥️♥️♥️♥️♥️

    1. ഇബ്രാഹിം

      അഭിപ്രായങ്ങൾ മുഴുവനായും ഞാൻ സ്വീകരിക്കുന്നു . തിരക്കുകൾ ഒഴിഞ്ഞാണ് എഴുതാൻ ശ്രമിക്കാറ് പക്ഷെ അതിനിടയിൽ തിരക്കുകൾ കയറി വരുമ്പോൾ എഴുത്ത് മാറ്റി വെക്കും അപ്പോൾ ഒട്ടും സമയം കിട്ടാറില്ല. കിട്ടുന്ന സമയത്തു ഓടിച്ചൊരു എഴുത്താണ്. കുത്തും കോമയും ഒന്നും ഇടാറില്ല. ഇതുവരെ ആരും അഭിപ്രായം ഒന്നും പറയാത്തത് കൊണ്ടാവും അതൊന്നും ഞാൻ ശ്രദ്ധിക്കാഞ്ഞത്. ഇനി ശ്രദ്ധിച്ചു സമയം എടുത്തു മാത്രമേ ഞാൻ എഴുതി തുടങ്ങുള്ളൂ. താങ്കളുടെ അഭിപ്രായം പൂർണമായും ശരിയാണ്. മടിക്കാതെ എല്ലാം തുറന്നു പറഞ്ഞതിന് വളരെ അധികം നന്ദി ഉണ്ട്..

      സ്നേഹം മാത്രം 😊
      ♥️♥️

      1. ഈ സൈറ്റിൽ പലപ്പോഴും കണ്ടിട്ടുള്ള ഒന്നാണ് ഒരു തിരുത്തോ മോശം കമാൻ്റോ തന്നാൽ തിർച്ച് എതിർക്കുന്ന സ്വഭാവം… അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞത്… പലപ്പോഴും ഇങ്ങനെ പറയുമ്പോൾ എതിർപ്പുകൾ കിട്ടാറുണ്ട് അതാണ്…. ഈ അഭിറയങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെ സന്തോഷം…

        അടുത്ത കഥക്കായി കാത്തിരിക്കുന്നു… സാധാരണ കഥ മുഴുവൻ ആയലെ വായിക്കാരുള്ളു… എന്നാലും അടുത്ത കഥ ഞാൻ തുടക്കം മുതൽ വായിക്കാൻ ശ്രമിക്കാം…

        1. ഇബ്രാഹിം

          എതിർത്തു പറയുന്നത് ചിലപ്പോൾ അവരുടെ അപ്പോഴുള്ള മാനസികാവസ്ഥ കൊണ്ടാവും അല്ലാതെ അതൊക്കെ എഴുത്ത് കൂടുതൽ നന്നാക്കാൻ മാത്രമേ ഉപകരിക്കൂ. തെറ്റുകൾ ചൂണ്ടി കാണിക്കുമ്പോൾ അടുത്തതിൽ അത് കൂടി ശ്രദ്ധിച്ചാണ് എഴുതുക. ഞാൻ അങ്ങനെ ആണ്
          😊😊😊

          1. ഇബ്രാഹിം
            പാപ്പനെ പോലെ ഒരാൾ സാധാരണ ഇങ്ങനെ പറയാറില്ല. ഞാൻ കുറെ കാലമായി ശ്രദ്ധിക്കുന്നു. പാപ്പൻ നന്നായി വായിക്കുന്ന ഒരാൾ ആണ്.അദ്ദേഹത്തിന്റെ വാക്കുകൾ സ്വീകരിക്കും എന്ന് പറയുമ്പോ
            നിന്നിലെ എഴുത്തുകാരൻ വളരുന്നു എന്നാണ്… 👍👍👍👍തെറ്റു കൾ ഞാനും മുൻപ് ചൂണ്ടികാണിച്ചിരുന്നു.. പിന്നെ പരിമിതികൾ മനസിലാക്കി വെറുപ്പിക്കാൻ നിന്നില്ല എന്നെ ഉള്ളൂ… ഏതായാലും നന്നായി ഇനിയും എഴുതുക.. സിമ്പിൾ ആയ പ്രണയം.. വലിയ ട്വിസ്റ്റ്‌ ഒന്നും വേണ്ട. 💖💖💖

          2. @ Ibrahim

            എൻ്റെ അഭിപ്രായങ്ങൾ സ്വീകരിച്ചു എന്നറിഞ്ഞതിൽ സന്തോഷം… ഞാൻ ഇങ്ങനെ അഭിപ്രായം അതികം പറയാറില്ല… നന്നായി എഴുതിയാൽ കഥകൾ നന്നാവും എന്നും, എൻ്റെ അഭിപ്രായം സ്വീകരിക്കും എന്നും തൊന്നുന്നവരോട് മാത്രേ ഞാൻ പറയാറുള്ളൂ… തങ്ങളുടെ കഥകൾ വളരെ നല്ലതാണ് എഴുത്തും കൂടി ശെരിയാക്കി തെറ്റുകൾ ഇല്ലാതെ വന്നാൽ ഇപ്പൊൾ ഇവിടെ ഉള്ള എഴുത്തുകാരിൽ ഏറ്റവും മികച്ച എഴുത്തുകാരുടെ കൂട്ടത്തിൽ എത്താൻ സാധിക്കും അതുകൊണ്ടാണ് പറഞ്ഞത്….

            @ ജോർജ്

            എന്നെ ഒക്കെ നിങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്നറിഞ്ഞത് തന്നെ എനിക്ക് ഒരുപാട് സന്തോഷം… ഈ വലിയ വാക്കുകൾക്ക് നന്ദി..❤️❤️

    2. പാപ്പാ.. വെറുതെ… വിട്ടിരിക്കുന്നു ഉം പൊക്കോ…

      1. 🙏🏻 വളരെ സന്തോഷം

      2. ഇബ്രാഹിം

        🤣🤣👍

  4. Rajeev (കുന്നംകുളം)

    ട്വിസ്റ്റ് ഇല്ലാത്ത kathakal എനിക്ക് പണ്ടേ ഇഷ്ടമാണ്… simple story.. നന്നായിട്ടുണ്ട്..

    1. ഇബ്രാഹിം

      Thanks😊

  5. Superb!!! Nalla story. Valiya twist onnumm illathe simple and cute. Nalla reethiyil thanne avasanipichu. Adutha kadhayumayi udane varuvan jagadeeswaran anugrahikkatte.

    Thanks

    1. ഇബ്രാഹിം

      Thanks for the valuable comment..

      Thank u so much..
      😊😊😊

  6. ❤❤❤❤❤🥲🥲🥲

    1. ഇബ്രാഹിം

      😄😄😄♥️♥️

    1. ഇബ്രാഹിം

      ♥️♥️

  7. Climax polichu 💕💕💕

    1. ഇബ്രാഹിം

      Thanks 😊

  8. Adipoli🔥✨️💯

  9. Superb. നന്നായി തന്നെ അവസാനിച്ചു. 🥰🥰

  10. സഞ്ജയ്‌ പരമേശ്വരൻ

    Kidu story

    1. ഇബ്രാഹിം

      Thanks😊

  11. ആഞ്ജനേയദാസ്

    വളരെ മനോഹരമായ ഒരു കൊച്ചു കഥ, നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു…..

    ❤❤❤❤❤❤❤❤❤❤❤❤

    ഇനിയും എഴുതുക…… ❤

    നല്ല ietems മായി വരിക….. ✨️👍

    1. ഇബ്രാഹിം

      എഴുതാൻ ശ്രമിക്കാം 😊😊😊

  12. ഇത്തിരി പൂവ്

    ഒരു ടെയിൽഎൻഡ് കൂടി എഴുതു ബ്രോ🙏🙏🤗

    1. ഇബ്രാഹിം

      വേറെ കഥ എഴുതാൻ ശ്രമിക്കാം അത് തീർന്നു 😁

  13. നന്നായി അവസാനിപ്പിച്ചു❤️❤️❤️

    1. ഇബ്രാഹിം

      😄👍

    1. ഇബ്രാഹിം

      Thanks

  14. Uff man..

    Angane avasaanichu alle .

    Othiri ishtaaaayii..

    First lae starting trouble okke poyi avasaanam ethiyapol super aakki..

    ♥️

    1. ഇബ്രാഹിം

      ശോ എനിക്ക് വയ്യ 😁

      അടുത്ത സ്റ്റോറിയിൽ പൊളിക്കാം 🤩

  15. ❣️💕❤️💗❣️💕❤️💗❣️💕❤️💗❣️💕❤️💗❣️💕❤️💗

    1. ഇബ്രാഹിം

      ♥️♥️

  16. നല്ലൊരു കഥ.. മനോഹരമായി അവസാനം ❤❤👍🏻👍🏻

    1. ഇബ്രാഹിം

      താങ്ക്സ് 😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com