ഹരിനന്ദനം.14 [Ibrahim] 253

Views : 10055

ഹരി കയ്യും വായും കഴുകി അമ്മക്ക് ഗുളിക കൊടുത്തു അമ്മയെ പിടിച്ചു കിടത്താൻ പോയി. കിച്ചു വന്നു പിടിക്കാൻ നോക്കിയപ്പോൾ വേണ്ട പറഞ്ഞു കൊണ്ട് അവനെ തടഞ്ഞു..

ഇനി നിന്നിട്ട് കാര്യമില്ല എന്ന് തോന്നി കൃഷ്ണ നന്ദനെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

അമ്മയുo മരുമകളും വല്ലാതങ്ങു സെറ്റ് ആവേണ്ട. ഈ കൃഷ്ണ ഇവിടെ ഉള്ളപ്പോൾ വേറെ നിങ്ങൾ അങ്ങനെ അർമാദിക്കേണ്ട. ഹരി എന്ന് വിളിച്ചു ചേർത്ത കൈകൾ കൊണ്ട് തന്നെ രണ്ടെണ്ണം കൊടുത്തു അവളെ ഇറക്കി വിടാനുള്ള പരിപാടി ഒക്കെ ഈ കൃഷ്ണ വിചാരിചാലും നടക്കുമെന്ന് ഓർത്തു കൊണ്ട് അവൾ അവിടെ നിന്ന് പോയി

 

 

 

രാത്രി എല്ലാവരും സന്തോഷത്തോടെ ആണ് കിടക്കാൻ പോയത്…

ഹരിയുടെ മനസ്സിൽ രാവിലെ നേരത്തെ എഴുന്നേറ്റു അടുക്കളയിൽ കയറേണ്ട എന്നുള്ളത് ആയിരുന്നുവെങ്കിൽ നന്ദന്റെ മനസ്സിൽ നാളെ മുതൽ കഞ്ഞിയിൽ നിന്നുള്ള മോചനത്തിന്റെത് ആയിരുന്നു…

 

ഹരി മനസ്സിൽ ഓർത്തത് പോലെ തന്നെ രാവിലെ അർച്ചന നേരത്തെ എഴുന്നേറ്റു അടുക്കളയിൽ എത്തിയിരുന്നു. ഹരി ഒരുപാട് നേരം ഒന്നും കിടക്കാൻ നില്കാതെ അവൾ അടുക്കളയിൽ എത്തി. അതിനു മുൻപ് തന്നെ അമ്മയുടെ അടുത്ത് പോയി എന്തെങ്കിലും ആവശ്യം ഉണ്ടോ എന്നു അന്വേഷിക്കുകയും ചെയ്തു..

ചേച്ചി മാറി നില്ക്കു ഞാൻ ചെയ്തോളാം എനിക്ക് സംശയങ്ങൾ ചോദിക്കാൻ ഇവിടെ ഇരുന്ന മതീന്ന് പറഞ്ഞു ഹരി…

അതൊന്നും വേണ്ട. ഒന്നും ചെയ്യാതിരുന്നാൽ ആണ് എനിക്ക് ക്ഷീണവും തളർചയും എന്ന് പറഞ്ഞു അർച്ചന
.
ശരിയായിരിക്കും എന്ന് തോന്നി ഹരി ക്ക്.

അവിടെ പോയി കണ്ടതിലും ഉഷാർ ആണ് ആള്..

അർച്ചന ഇട്ടു വെച്ച ചായ അവൾ എല്ലാവർക്കും കൊടുത്തു. നന്ദനെ എഴുന്നേൽപ്പിച്ചു.

അല്ലെങ്കിൽ ഒരു വിളിക്ക് തന്നെ എഴുന്നേൽക്കുന്ന ആളാണ്. അല്ലെങ്കിൽ ഹരി നടു നോക്കി ചവിട്ടി എഴുന്നേൽപ്പിക്കും എന്നറിയാവുന്നത് കൊണ്ടാണ്..

ഇന്നവൻ കൊഞ്ചി കിടക്കുകയാണ്.

അയ്യെടാ കണ്ടാലും മതീന്ന് പറഞ്ഞു കൊണ്ട് ഹരി പുതപ്പ് വലിച്ചു മാറ്റി. അപ്പോൾ ആണ് എഴുന്നേറ്റു പോയത് തന്നെ. കിച്ചു ലീവായിരുന്നു കുറച്ചു ദിവസം. അർച്ചന യുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് കുറച്ചു ദൂരമുണ്ട് അതുകൊണ്ട് അവൻ ലീവെടുത്തതായിരുന്നു. ലീവ് ക്യാൻസൽ ചെയ്തിട്ടില്ല.

എല്ലാവരും കൂടി ചായ കുടിച്ചു…

പുട്ടും കടലയും ആയിരുന്നു രാവിലെ. ഹരി ക്ക് പഴം ആണ് വേണ്ടത്. പറമ്പിൽ ഉണ്ടായിരുന്ന ഞാലി പൂവൻ വെട്ടി വെച്ചത് അർച്ചന വന്നപ്പോൾ ആണ് നോക്കിയത് തന്നെ അതുകൊണ്ട് നല്ല പാകം ആയി കിടപ്പുണ്ടായിരുന്നു. ഹരി യുടെ ഫേവറിറ്റ് ആണ് പുട്ടും പഴവും അർച്ചന ക്ക് അത് നല്ലോണം അറിയാം.പുട്ട് പൊടി ഏതാ എന്ന് പോലും അറിയാത്ത ആളുകൾ അടുക്കളയിൽ കയറിയത് കൊണ്ട് തന്നെ അതൊക്കെ അവൾ എടുത്തു വെച്ച സ്ഥലത്തു തന്നെ ഉണ്ടായിരുന്നു..

Recent Stories

The Author

Ibrahim

19 Comments

  1. Nice 😇❤️

  2. Adutha part ennu update cheyum vro

    1. ഇബ്രാഹിം

      അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല

      1. എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും

        1. ഇബ്രാഹിം

          രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് 🙄

  3. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി… 😂😂😂😂

  4. സൂര്യൻ

    പനി വരുന്നതെ ഉള്ളു ഇല്ലിയൊ

    1. ഇബ്രാഹിം

      ആ ന്ന്

  5. ഞാൻ തന്നെ

    എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ

    1. ഇബ്രാഹിം

      നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

  7. Ellarum joint ayasthithik njan nikkano atho pono😤

    1. ഇബ്രാഹിം

      Ninnu nokk enthenkilum karyam undayalo

  8. °~💞അശ്വിൻ💞~°

    😂😂😂❤️❤️❤️

  9. ♥️👍

    1. ഇബ്രാഹിം

      👍🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com