ഹരിനന്ദനം.16 [Ibrahim] 197

Views : 8699

വെറുതെ ഇരുന്നു ബാക്കി ഉള്ളത് തിന്നുക ഒന്നും അല്ല അവൾ..

രണ്ടു അമ്മമാരും നിർബന്ധിച്ചു തീറ്റിക്കുക ആയിരുന്നു.

അതൊക്കെ കൊണ്ടാണോ അവൾ വീട്ടിലേക്ക് വരാത്ത എന്ന് നന്ദന് സംശയo തോന്നി..

 

പക്ഷെ അവളുടെ സുഖവാസം രണ്ടു ദിവസം കൊണ്ട് അവസാനിച്ചു..

അവരെ വീട്ടിൽ ആക്കി തിരിച്ചെത്തിയപ്പോൾ വല്ലാത്ത ശൂന്യത ആയിരുന്നു ആ വീട്ടിൽ..

അർച്ചന യെയും കുഞ്ഞിനേയും അത്രയും മിസ്സ്‌ ചെയ്തു ആ വീട്ടിൽ..

പ്രസവ സുശ്രൂഷ അവളുടെ വീട്ടിൽ തന്നെ ആകുന്നതാണ് നല്ലത് എന്നുള്ളത് കൊണ്ട് തന്നെ കിച്ചു ഉൾപ്പെടെ എല്ലാവരും അത് അംഗീകരിച്ചതായിരുന്നു.

 

കിച്ചു പകല് പോയി കുഞ്ഞിനെ കണ്ട് തിരിച്ചു വരുമായിരുന്നു…

അർച്ചന ഇല്ലാത്ത കൊണ്ട് തന്നെ ഹരി ക്ക് നല്ല ജോലി ആയിരുന്നു.
കുഞ്ഞിന്റെ നൂല് കെട്ട് എല്ലാവരെയും വിളിച്ചു വലുതാക്കി തന്നെ ആയിരുന്നു കഴിച്ചത്..

അദ്വിക് എന്നുള്ള പേര് എല്ലാവരും കൂടി കണ്ട് പിടിച്ചതായിരുന്നു..

ആധു എന്ന് വീട്ടിൽ വിളിക്കാനും നിശ്ചയിച്ചു..

ഹരി വീഡിയോ കാൾ ചെയ്തു കുഞ്ഞിനെ എപ്പോഴും കളിപ്പിക്കുമായിരുന്നു..

 

അങ്ങനെ ആണ് നന്ദന്റ അമ്മയുടെ അനിയത്തി യുടെ മോളെ കല്യാണo വന്നത്.ഏത് കല്യാണത്തിനും ഭർത്താവും ഭാര്യ യും തലേ ദിവസം തന്നെ പോകുന്നത് കൊണ്ട് തന്നെ അന്ന് ഹരി യുടെ കാള രാത്രി ആയിരുന്നു..

പുലർച്ചെ എപ്പോഴോ ആണ് ഉറങ്ങിയത് തന്നെ..

മുറ്റം പോലും തലേന്ന് അടിച്ചു വൃത്തി ആക്കി വെച്ചിരുന്നു അവൾ.. അടുക്കള ഒക്കെയും വൃത്തി ആക്കിയാണ് കിടന്നത്. രാവിലെ കഴിക്കാൻ കേക്കും ബിസ്ക്കറ്റും ഒക്കെ നന്ദൻ കൊണ്ട് വന്നിരുന്നു..

കിച്ചു വും അവർക്ക് സ്വാതന്ത്ര്യം കിട്ടിക്കോട്ടേ എന്ന് വിചാരിച്ചു കല്യാണ വീട്ടിൽ തലേ ദിവസം തന്നെ പോയിരുന്നു…

 

ആരോ ബെല്ലടിക്കുന്നത് കേട്ടാണ് നന്ദൻ ഉണർന്നത് തന്നെ..

ഹരി നല്ല ഉറക്കിലാണ്…

അവനും എഴുന്നേൽക്കാൻ താല്പര്യം ഇല്ലാത്ത പോലെ അവിടെ തന്നെ കിടന്നു..

പിന്നെയും ബെല്ലടിച്ചപ്പോൾ ഉറക്കചടവിലാണ് നന്ദൻ വാതിലു തുറക്കാൻ പോയത്..

വാതിലു തുറന്നതും കാണുന്നത് സാരി ഒക്കെ ഉടുത്തു കൊണ്ട് നിൽക്കുന്ന കൃഷ്ണ യെ ആണ്.

നീ എന്താ ഇവിടെ..

ഇവിടെ അല്ലല്ലോ കല്യാണം.

കൃഷ്ണ അവനെ അടിമുടി നോക്കുകയായിരുന്നു.

ഉറക്കം വിട്ടു മാറാത്ത കണ്ണുകലെ കഴുത്തിലെ പാടും അവൾക്ക് വല്ലാത്ത ഈർഷ്യ ഉണ്ടാക്കി..

പിന്നെ നീയെന്താ ഇവിടെ..

ഈ സാരി ഉടുത്തു വരാൻ പറഞ്ഞു അമ്മായി അത് തരാൻ വന്നതാ.
അവൾ കയ്യിൽ ഉള്ള കവർ അവന്റെ കയ്യിൽ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു..

മ്മ് ഹരി നല്ല ഉറക്കമാണ്..
ഉണർന്നിട്ട് ഞാൻ കൂടി ഇല്ലേ..

പിന്നെ എന്നാണ് നിങ്ങൾ കല്യാണത്തിന് വരുന്നത്…

അതിനിപ്പോ സമയം പത്തല്ലേ ആയുള്ളൂ ഞങ്ങൾ വന്നോളാം. പതിനൊന്നരക്ക് അല്ലെ മുഹൂർത്തം..

അച്ഛനും അമ്മയും പോയി എന്നോട് നിങ്ങളുടെ കൂടെ വരാൻ ആണ് പറഞ്ഞത്..

ആണോ എന്നാ കേറി വാ..

അവൻ അവളെ അകത്തേക്ക് വിളിച്ചു ഡോർ അടച്ചു..

നല്ല അവസരമാണെന്ന് വിചാരിച്ചു കൊണ്ട് അവന്റെ പുറകിൽ പോകാൻ നിന്ന അവളോട്‌ “””എന്തയാലും നിന്റെ ഒരുക്കങ്ങൾ ഒക്കെയും കഴിഞ്ഞതല്ലേ രണ്ടു ചായ എടുക്ക് അപ്പോഴേക്കും ഞാൻ അവളെ ഒന്ന് ഉണർത്തട്ടെ “” പറഞ്ഞു കൊണ്ടവൻ അവൾ മറുപടി പറയുന്നതിന് മുമ്പ് തന്നെ ഓടിക്കയറി പോയി..

Recent Stories

The Author

Ibrahim

4 Comments

  1. നിധീഷ്

    വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…

  2. സൂര്യൻ

    👍

  3. ♥️♥️👍

  4. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com