ജാനകി.22 [Ibrahim] 162

Views : 8113

ജാനകി.21

Author :Ibrahim

[ Previous Part ]

അനിയെ വീട്ടിൽ കൊണ്ടു വന്നിട്ട് ആറുമാസം ആയിക്കാണും.
ഇതുവരെ അവന്റ ശരീരത്തിൽ ഒരു ചലനം ഉണ്ടെന്ന് ഞങ്ങൾക്കാർക്കും തോന്നിയിട്ടില്ല. കാരണം ഞങ്ങൾ ആരും അത് കണ്ടിട്ടില്ല…

അന്ന് ആക്‌സിഡന്റ് ആയി എന്നറിഞ്ഞപ്പോൾ തന്നെ എല്ലാവരും തളർന്നു പോയിരുന്നു. അച്ഛനു പോലും എന്താ ചെയ്യേണ്ടതെന്നോ പറയേണ്ടതെന്നോ അറിയാത്ത പോലെ. ശ്രീ ആണ് ആദിഏട്ടനോട് പോയി ഒന്ന് അന്വേഷിക്കുന്നതല്ലേ നല്ലത് ചോദിച്ചത്. കാരണം മറ്റൊന്നും ആയിരുന്നില്ല അത്രയും മോശമായിരുന്നു അവിടെ നിന്ന് വരുന്ന വാർത്തകൾ…

ആരെങ്കിലും എന്തെങ്കിലും പറയുന്നത് അനുസരിക്കാൻ അല്ലാതെ മറ്റൊന്നിനും കഴിയാത്ത അവസ്ഥ…

ഏജൻസി യിൽ വിളിച്ചു ടിക്കറ്റ് ബുക്ക്‌ ചെയ്തത് പോലും ശ്രീ ആയിരുന്നുവത്രേ….

പിന്നീടുള്ള ദിവസങ്ങൾക്ക് വർഷങ്ങളുടെ ദൈർഘ്യമായിരുന്നു…

മരണത്തോട് മല്ലടിച്ചു കിടക്കുന്ന അനിയെ കണ്ടപ്പോൾ ഏട്ടന് നില വിട്ടു നിലവിളിച്ചു പോയി എന്നാണ് പറഞ്ഞു കേട്ടത്. പിന്നെ ആഴ്ചകൾ പിന്നിട്ടപ്പോഴും അവന്റെ നിലയിൽ ഒരു മാറ്റവും വന്നില്ല. ആദിയേട്ടനെ എയർപോർട്ടിൽ വിട്ടു തിരിച്ചു പോകുമ്പോൾ ആയിരുന്നു അപകടം നടന്നത്. നിസ്സാര പരിക്കുകളോടെ ദേവിക രക്ഷപെട്ടു…

ആദ്യം ഒക്കെ ദേവികയുടെ കുടുംബം ഹോസ്പിറ്റലിൽ വേണ്ട കാര്യങ്ങൾ ഒക്കെയും ചെയ്തു പോന്നു പക്ഷെ പിന്നെ പിന്നെ അവർക്കും മടുപ്പ് ഉള്ളത് പോലെ തോന്നുന്നു എന്നായിരുന്നു ഏട്ടൻ പറഞ്ഞത്. ഞാൻ ആണ് പറഞ്ഞത് അനിയെ നാട്ടിൽ എത്തിക്കാൻ.

അമ്മയും പറഞ്ഞു അമ്മയുടെ സ്വരം കേട്ടാൽ അവന് ബേധം ആകുമെന്ന്..

അത്രയും റിസ്ക് എടുത്തിട്ടാണ് അനിയെ നാട്ടിൽ എത്തിച്ചത്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ട് കാര്യം ഇല്ലാത്തത് കൊണ്ടാണ് വീട്ടിൽ തന്നെ ഹോസ്പിറ്റലിന്റെ സൗകര്യത്തിലുള്ള ഒരു മുറി ഒരുക്കിയത്..

അവനെ പരിചരിക്കുന്നത് ശ്രീ ആണ്. അവനെ മാത്രമല്ല ഞങ്ങളെയും. ഞങ്ങൾക്ക് വേണ്ട എല്ലാ സപ്പോർട്ടും തരുന്നതും ശ്രീ ആണ്..

അമ്മ അനിയുടെ മുറിയിൽ പോകാറില്ല. വർധിച്ച ദുഃഖം കാരണം അവന്റെ മുറിയിൽ പോകുമ്പോഴേക്കും അമ്മ തളർന്നു വീഴുക പതിവായി. അതോടെ ഡോക്ടർ ആണ് പറഞ്ഞത് അമ്മയെ അനിയെ കാണിക്കേണ്ട എന്ന്..

അമ്മ മുറി വിട്ടു പുറത്തിറങ്ങാറില്ല അടുക്കളയിൽ പോലും കയറാറില്ല. അടുക്കളയിൽ സഹായത്തിനു ഒരു സ്ത്രീ യെ നിർത്തി.

ഞാനോ ശ്രീയോ ആഹാരം നേരത്തിനു അമ്മക്ക് കൊണ്ടു പോയി കൊടുക്കും. ചിലപ്പോൾ കഴിക്കും ചിലപ്പോൾ കഴിക്കാറില്ല..

തളർന്നു പോയ ഞങ്ങളെ എഴുന്നേല്പിച്ചത് ശ്രീ ആണെന്ന് തന്നെ പറയാം. ഓഫീസിൽ പോകാൻ മടിച്ചു നിന്ന എന്നെയും ആദിയേട്ടനെയും ഓഫീസിൽ പറഞ്ഞയച്ചു. വീട്ടിൽ തന്നെ ചടഞ്ഞിരിക്കുന്ന അച്ഛനെയും ഓരോന്ന് പറഞ്ഞു ഓഫീസിൽ അയച്ചതും ശ്രീ ആണ്. ഏട്ടൻ ഉണരുമ്പോൾ ഉള്ള സപ്ലി ഒക്കെ വാരി കൂട്ടിയതിന് കണക്കറ്റ് ചീത്ത വിളിക്കുമെന്ന് പറഞ്ഞു നീലുവിനെ ഓഫീസിൽ വിട്ടതും ശ്രീ ആണ്..

പൂർണമായും അല്ലെങ്കിലും പകുതി വരെ എല്ലാവരെയും തളർച്ചയിൽ നിന്ന് മുക്തരാക്കാൻ ശ്രീ ക്ക് കഴിഞ്ഞു…

Recent Stories

The Author

Ibrahim

13 Comments

  1. ❤❤❤

  2. ❤❤❤❤❤

    1. ഇബ്രാഹിം

      Thanks

  3. Superb man..

    Kann niranjj poyii last moments..

    Athraykkum feel ayii..

    Keep going..♥️

    Devika dae chapter close cheythe nannaayi..

    1. ഇബ്രാഹിം

      അടുത്ത പാർട്ട്‌ വായിക്കുമ്പോഴും ഇത് തന്നെ പറയണേ 😁

  4. ❤️😁❤️

    1. ഇബ്രാഹിം

      🤩🤩

  5. കമൻ്റിനു reply തരണം മിഷ്ടർ

    1. ഈ പാർട്ടും മനോഹരം

      1. ഇബ്രാഹിം

        😁തരാം

        Thanks

  6. 💗💗💗💗💗💗💗💗💗💗💗💗

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com