ജാനകി. 21 [Ibrahim] 143

Views : 9603

ജാനകി.21

Author :Ibrahim

[ Previous Part ]

ജാനീ തുറക്കല്ലേ പറഞ്ഞു കൊണ്ട് ശ്രീ ഓടി വന്നു.

“ഹാ ഇത് ഏട്ടൻ ആണ് എനിക്കറിയാം ”

“അവൻ ആണെങ്കിലോ ജാനി ആ രാജീവ്‌ ”
നീ രാവിലെ അവനെ അടിച്ചതിന് പകരം വീട്ടാൻ ”

 

ഹേയ് അവനൊന്നും ആവില്ല ആണെങ്കിൽ അവൻ ബോധം ഇല്ലാതെ താഴെ കിടക്കുന്നത് കണ്ടേനെ. അവനിങ്ങനെ അ ള്ളി പിടിച്ചു കയറാനൊന്നും അറിയില്ല. അവന് ആകെ അറിയാവുന്നത് പെണ്ണുങ്ങളുടെ കയ്യിൽ നിന്ന് രണ്ടെണ്ണം വാങ്ങാൻ മാത്രം ആണ്. മറ്റവളും പോകുന്നതിന് മുമ്പ് അവളുടെ കൈ തരിപ്പ് തീർത്താണ് പോയതെന്ന അറിയാൻ കഴിഞ്ഞത്…

ആണോ എന്നാ ഇത് ആദി തന്നെ ആവും വേഗം വാതിൽ തുറക്കെന്ന് പറഞ്ഞു.

വാതിൽ തുറന്നു നോക്കിയപ്പോൾ ഇപ്പോൾ തുറക്കുമെന്നുള്ള പ്രദീക്ഷയിൽ ചുമരിൽ കയ്യും കുത്തി നിൽക്കുന്ന ആദിയേട്ടനെ ആണ് കാണുന്നത്..

വാതിൽ തുറന്ന ഉടനെ തന്നെ ജാനി ന്ന് വിളിച്ചു കൊണ്ട് എന്നെ എടുത്തു വട്ടം കറക്കി. ശ്രീ അടുത്ത് ഉണ്ടായിട്ടും എനിക്ക് നാണം ഒന്നും തോന്നിയില്ല എന്തിന് നാണിക്കാൻ. കുറച്ചു നാളുകൾക്ക് ശേഷം എന്നെ കണ്ടപ്പോൾ ഏട്ടന് സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും നല്ല വഴി ആയി തോന്നിയത് അതാവും..

എന്നെ താഴെ നിർത്തിയപ്പോൾ ഞാൻ ഏട്ടന്റെ കയ്യിൽ അടിച്ചു പതിയെ..

” എന്തിനാ ഇങ്ങനെയൊക്കെ നേർ വഴിക്ക് അങ്ങ് വന്നാൽ പോരെ. ”

നിനക്ക് സർപ്രൈസ് തരണം എന്ന് മാത്രമേ വിചാരിച്ചുള്ളൂ പക്ഷെ ഇവിടെ നീ ഇല്ലായിരുന്നു അപ്പോൾ ഞാൻ ടെറസിൽ വലിഞ്ഞു കയറി നീ വരുന്നത് കാണാൻ ടോപ്പിൽ ഇരുന്നു. നോക്കി കണ്ണ് കഴച്ചപ്പോൾ മെല്ലെ കിടന്നു പക്ഷെ ഉറങ്ങി പോയി നീ വരുന്നത് കണ്ടില്ല. കണ്ണ് തുറന്നപ്പോൾ നല്ല ഇരുട്ട്. പിന്നെ എങ്ങനെയോ ഇങ്ങോട്ട് ചാടി.

അതുകൊണ്ടാണ് നിങ്ങൾ ശബ്ദം കേട്ടത് ശരിക്കും നിങ്ങൾ പേടിച്ചില്ലേ ആ രാജീവ്‌ ആണെന്ന് കരുതിയില്ലേ..

അയ്യേ ആര് പറഞ്ഞു പേടിച്ചു ന്ന്. ഞാൻ വിചാരിച്ചു വല്ല പട്ടിയോ പൂച്ചയോ ആവുമെന്ന്. അത് പറഞ്ഞു കൊണ്ട് നോക്കിയത് ശ്രീ യെ ആയിരുന്നു ഞാൻ. അവളാണെങ്കിൽ എന്റെ കാലിലേക്ക് നോക്കുകയായിരുന്നു.

എന്താ ശ്രീ എന്ന് ചോദിച്ചപ്പോൾ അല്ല കാലുകൾ തമ്മിലുള്ള കൂട്ടിയിടി നിന്നോ എന്ന് നോക്കിയതാ പറഞ്ഞു. ഞാൻ ഒന്നു ഈ ന്ന് ഇളിച്ചു കാണിച്ചു കൊടുത്തു..

അയ്യോ എന്റെ കറി എന്ന് പറഞ്ഞു കൊണ്ട് ശ്രീ താഴേക്ക് ഓടി.

ആദിയേട്ടനെ നോക്കിയപ്പോൾ ആള് എന്നെ തന്നെ നോക്കി നിൽക്കുകയായിരുന്നു. ശ്രീ പോയപ്പോൾ എന്നെയും എടുത്തു കൊണ്ടാണ് ബെഡ്‌റൂമിലേക്ക് ഓടിയത്. ഞാൻ ആ കഴുത്തിൽ മുറുകെ പിടിച്ചു കിടന്നു…

Recent Stories

The Author

Ibrahim

8 Comments

  1. Super

  2. ❤❤❤❤

  3. ഇഷ്ടപ്പെട്ടു ഒരുപാട് ❤️

  4. നന്നായിട്ടുണ്ട്. Waiting for next part….

  5. Veendum sad aakenallo

  6. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം അല്ലെ??

  7. ദേവു മരിക്കുമായിരിക്കും അല്ലെ. എന്നിട്ട് പിന്നെ ശ്രീജയെ അവൻ വിവാഹം കഴിക്കുമായിരിക്കും അല്ലെ?

    1. Angane avanne vazhi ollu pakshe athu matram vendayirunnu 🥺😥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com