ഹരിനന്ദനം.14 [Ibrahim] 253

Views : 10034

ഹരിനന്ദനം.14

Author :Ibrahim

 

ഹരിനന്ദനം.14

വാ പോകാം അതും പറഞ്ഞു കൊണ്ടാണ് അർച്ചന കിച്ചുവിന്റെ അടുത്ത് എത്തിയത് തന്നെ..

പോകാനോ എങ്ങോട്ട്

ഹാ നന്ദനത്തിലേക്ക് പോകണ്ടേ അമ്മയെ കാണാൻ

അവളുടെ സംസാരം കേട്ടപ്പോൾ നന്ദന്റ കണ്ണുകൾ മിഴിഞ്ഞു വന്നു..

നന്ദനത്തിലേക്കോ ഇപ്പോഴോ നീ നടക്കുന്ന കാര്യം വല്ലതും പറയെന്റെ അർച്ചന…

 

നടക്കേണ്ട കാറിൽ പോയാൽ മതി.

വന്നേ പറഞ്ഞു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നീങ്ങി.

എടീ വണ്ടിന്റെ ചാവി എടുക്കണ്ടേ അതെടുത്തു വരാം പിന്നെ ഈ കൈലി എങ്കിലും ഒന്ന് മാറ്റി വരട്ടെ ഞാൻ.

ഓ നിങ്ങളെ പെണ്ണ് കാണാൻ കൊണ്ട് പോവുക ഒന്നുമല്ല ഡ്രസ്സ്‌ ഒക്കെ മാറി പോകാൻ.

ഈ രാത്രി ആരും കാണാൻ പോലും ഉണ്ടാവില്ല പറഞ്ഞു കൊണ്ട് കാറിന്റെ ലോക്ക് ഓൺ ആക്കി അവൾ കയറി ഇരുന്നു..

ശേ ഈ പെണ്ണിന് ഇതെന്താ പറ്റിയെ എന്നുള്ള ചിന്തയിൽ ആയിരുന്നു അവൻ.

പെട്ടെന്ന് ആണ് കാറിന്റെ ഹോൺ മുഴങ്ങിയത്. ശരിക്കും അവൻ ഞെട്ടി പോയി. കാറിലേക്ക് നോക്കിയപ്പോൾ വാ ന്നു പറഞ്ഞു കൊണ്ട് മാടി വിളിക്കുന്നു.

ഈ പെണ്ണ് പറഞ്ഞു കൊണ്ടാണ് കിച്ചു വണ്ടിയിൽ കയറിയത്..

അർച്ചന നല്ല സന്തോഷത്തിലായിരുന്നു. ആ വീട് അവൾ സ്വന്തം വീടായി ഏറ്റെടുത്തു കഴിഞ്ഞതാണ്…

 

നന്ദൻ ഡ്രസ്സ്‌ മാറി താഴേക്കു വരുമ്പോളും ഹരി അമ്മയോട് വിശേഷങ്ങൾ പറയുകയാണ്. അച്ഛനും അമ്മയുടെ കൂടെ കേട്ടിരിക്കുന്നുണ്ട്.

വയറ് ദേ ഇത്രയും ആയിട്ടുണ്ട് എന്നൊക്കെ പറയുന്നുണ്ട്… വന്നപ്പോൾ ഉള്ള വിശേഷം പറച്ചിലാണ് ഇതുവരെ തീർന്നിട്ടില്ല.

 

താൻ കാരണം ആണ് ഏട്ടത്തി ഇവിടെ നിന്ന് പോയത് എന്നുള്ള ഒരു കുറ്റബോധം പോലും ആളുടെ അയലത്തു കൂടി പോയിട്ടില്ല എന്ന് നന്ദൻ ഓർത്തു… അത് പിന്നെ ബോധം ഉള്ളവർക്കല്ലേ കുറ്റബോധം എന്ന് അവൻ തന്നെ കണ്ടെത്തി..

 

അമ്മയുടെ കണ്ണിൽ അർച്ചന യെ കാണാനുള്ള ആകാംക്ഷ എത്രത്തോളം ഉണ്ടെന്ന് ഹരി ക്ക് മനസിലായി..

അത് തന്നെ ആയിരുന്നു ഹരിക്ക് വേണ്ടത്. ഇനി ഒരിക്കലും അമ്മ പഴയ ആളായി മാറരുത് എന്നവൾക്ക് നിർബന്ധം ഉണ്ടായിരുന്നു…

അതേയ് തള്ളൊന്നു നിർത്തിയാൽ എന്തെങ്കിലും കഴിക്കാമായിരുന്നു. നന്ദൻ പറഞ്ഞതും ഹരി അവനെ കൂർപ്പിച്ചു നോക്കി..

തള്ളാണെന്ന് പറഞ്ഞത് അവൾക്ക് ഒട്ടും ഇഷ്ടപെട്ടില്ല.

ആരെടുത്താലും ഭക്ഷണം ടേബിളിൽ എത്തും അവൾ തന്നെ എടുക്കണമെന്നില്ല..

 

ഏഹ് അമ്മ തന്നെ ആണോ ഈ പറയുന്നത്..

മ്മ് മാറ്റം ഉണ്ട് മാറ്റമുണ്ട് എന്ന് മനസ്സിൽ ഓർത്തു കൊണ്ടാണ് അടുക്കളയിലേക്ക് നടന്നത്…

ഇനി ഇപ്പൊ അവർ ഒന്നിച്ച സ്ഥിതി ക്ക് എന്നെ പണി എടുപ്പിച്ചു കൊല്ലുമോ എന്നതായിരുന്നു നന്ദന്റ പേടി..

കഞ്ഞിയും അച്ചാറും ആയത് കൊണ്ട് തന്നെ വിളമ്പലൊക്കെ വേഗത്തിൽ കഴിഞ്ഞു.

അമ്മയുടെ മുഖത്ത് ഉള്ള വിഷാദ ഭാവം നന്ദനെ വിഷമത്തിൽ ആക്കി. അർച്ചന യെ കാണാൻ നമുക്ക് ഒരു ദിവസം പോകാം അമ്മേ കാലൊന്നു ശരിയാവട്ടെ എന്ന് നന്ദൻ പറഞ്ഞപ്പോൾ അവർക്ക് സന്തോഷം തോന്നി. മനസ് അറിയുന്ന മക്കൾ ആണല്ലോ എന്നോർത്ത്..

Recent Stories

The Author

Ibrahim

19 Comments

  1. Nice 😇❤️

  2. Adutha part ennu update cheyum vro

    1. ഇബ്രാഹിം

      അയച്ചു കൊടുത്തിട്ടുണ്ട് എന്ന് വരുമെന്നറിയില്ല

      1. എന്നാ രണ്ട് ദിവസം കഴിഞ്ഞ് വരും

        1. ഇബ്രാഹിം

          രണ്ടു ദിവസം ഒക്കെ കഴിഞ്ഞല്ലോ അയച്ചിട്ട് 🙄

  3. നിധീഷ്

    ഒന്നും പറയാനില്ല…. അടിപൊളി… 😂😂😂😂

  4. സൂര്യൻ

    പനി വരുന്നതെ ഉള്ളു ഇല്ലിയൊ

    1. ഇബ്രാഹിം

      ആ ന്ന്

  5. ഞാൻ തന്നെ

    എല്ലാരും സെറ്റായ സ്ഥിതിക്ക് ഇതൊന്ന് നിർത്തിക്കൂടെ

    1. ഇബ്രാഹിം

      നിനക്ക് വേണേൽ വായിച്ചാൽ മതി. ഞാൻ നിർബന്ധിച്ചില്ലല്ലോ..

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️

  7. Ellarum joint ayasthithik njan nikkano atho pono😤

    1. ഇബ്രാഹിം

      Ninnu nokk enthenkilum karyam undayalo

  8. °~💞അശ്വിൻ💞~°

    😂😂😂❤️❤️❤️

  9. ♥️👍

    1. ഇബ്രാഹിം

      👍🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com