ജാനകി.22 [Ibrahim] 162

ഒരു നിമിഷത്തേക്ക് എങ്കിലും കുഞ്ഞിനെ വേണ്ടായിരുന്നു എന്ന് തോന്നിപ്പോയ നിമിഷത്തെ ഞാൻ ശപിച്ചു പോയി അമ്മയുടെ സന്തോഷം കണ്ടപ്പോൾ..

യമുനേ എന്ന് വിളിച്ചു കൊണ്ട് അച്ഛൻ വന്നപ്പോൾ ഏട്ടാ ന്ന് വിളിച്ചു കൊണ്ടു അമ്മ അച്ഛനെയും പിടിച്ചു കരഞ്ഞു…

പിന്നെ ഞാൻ പറഞ്ഞു അനിയോട് ഈ കാര്യം ശ്രീ പറഞ്ഞപ്പോൾ അവൻ തല അനക്കിയ പോലെ എനിക്കും ശ്രീ ക്കും തോന്നിയെന്ന്. അമ്മ കരച്ചിലൊക്കെ നിർത്തി ഞാൻ പറയുന്നത് ശ്രദ്ധിക്കുക ആയിരുന്നു..

അച്ഛൻ പെട്ടെന്ന് തന്നെ ഡോക്ടറെ വിളിക്കാൻ ഫോൺ എടുത്തു. അമ്മ അനിയുടെ അടുത്തേക്കോടി.

 

“‘”അനീ മോനെ കണ്ണ് തുറക്കെടാ ഒന്ന് അനങ്ങേടാ “”എന്നൊക്കെ കരഞ്ഞു പറയുകയാണ്..

പക്ഷെ അപ്പോൾ ഒന്നും അവൻ അനങ്ങിയില്ല മോനെ എന്നും പറഞ്ഞു കൊണ്ടു അമ്മ അവന്റെ ബെഡിൽ മുഖം വെച്ചു തറയിൽ ഇരുന്നപ്പോൾ അവൻ വീണ്ടും അനങ്ങിയത് പോലെ തോന്നിയെനിക്ക്..

അമ്മയോട് വീണ്ടും ഓരോന്ന് പറയാൻ പറഞ്ഞപ്പോൾ അവന്റെ കണ്ണുകൾ മെല്ലെ കൃഷ്ണമണികൾ അനക്കുന്ന പോലെ തോന്നി എല്ലാർക്കും..

 

അമ്മ ആർത്തു കരയുകയായിരുന്നു ഡോക്ടർ വരുമ്പോൾ…

ഡോക്ടറെ അകത്തേക്ക് കടത്തി വിടാതെ അമ്മ ഓരോന്ന് പറയുകയാണ്..

“‘”അമ്മേ ഞാൻ ആദ്യം അവനെ ഒന്ന് കാണട്ടെ””

ഡോക്ടർ അത് പറഞ്ഞപ്പോൾ അച്ഛൻ അമ്മയെ പിടിച്ചു മാറ്റി നിർത്തി…

ഡോക്ടർ പുറത്തു വരുന്നത് വരെ എല്ലാവരും പ്രാർത്ഥനയിൽ ആയിരുന്നു.

ഡോക്ടർ പുറത്തേക്ക് വന്നപ്പോൾ പറഞ്ഞത് മതിയായിരുന്നു എത്ര കാലം വേണമെങ്കിലും കാത്തിരിക്കാൻ..

“”” അനി മനസ്സിൽ തട്ടി പറയുന്ന പലതിനോടും പ്രതികരിക്കാൻ ശ്രമിക്കുന്നുണ്ട് കണ്ണ് തുറക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ പൂർണമായും എന്ന് ഉണരും എന്ന് പറയാൻ കഴിയില്ല “‘”

അത്രയും കേട്ടത് തന്നെ വലിയൊരു സന്തോഷം ആയിരുന്നു. പിന്നെ ഒരു കാര്യം കൂടി ഡോക്ടർ പറഞ്ഞു. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും പറഞ്ഞു അവന്റെ മനസ്സിനെ ഉണർത്തിയത് ശ്രീ ആണെന്ന്..

 

 

13 Comments

  1. ❤❤❤

  2. ❤❤❤❤❤

    1. ഇബ്രാഹിം

      Thanks

  3. Superb man..

    Kann niranjj poyii last moments..

    Athraykkum feel ayii..

    Keep going..♥️

    Devika dae chapter close cheythe nannaayi..

    1. ഇബ്രാഹിം

      അടുത്ത പാർട്ട്‌ വായിക്കുമ്പോഴും ഇത് തന്നെ പറയണേ ?

  4. ❤️?❤️

    1. ഇബ്രാഹിം

      ??

  5. കമൻ്റിനു reply തരണം മിഷ്ടർ

    1. ഈ പാർട്ടും മനോഹരം

      1. ഇബ്രാഹിം

        ?തരാം

        Thanks

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.