ജാനകി.22 [Ibrahim] 162

അനിയുടെ ഭാര്യ ആയി അവളെ കണ്ടപ്പോൾ ബോധം കെട്ട് പോയതാ ഞാൻ പക്ഷെ ഇപ്പോൾ അവള് കാരണം ആണോ എല്ലാവരും ജീവിക്കുന്നത് എന്ന് പോലും തോന്നിപോകും..

അനിയുടെ റൂമിൽ ആണ് കിടത്തം പോലും. ഒരു പരാതിയോ പരിഭവമോ ഇല്ല…

ദേവിക യുടെ വിവാഹം തീരുമാനിച്ചു എന്ന് അവിടെ ഉള്ളവർ വിളിച്ചു പറഞ്ഞപ്പോൾ ശ്രീ ആണ് പറഞ്ഞത് അവളുടെ വീട്ടുകാരുടെ നിർബന്ധം കൊണ്ടായിരിക്കും ആരും ആ കുട്ടിയെ ശപിക്കരുതെന്ന്..

 

എല്ലാവരും ശത്രു ആയി കണ്ട ഒരാളിൽ ആണ് ഇപ്പോൾ എല്ലാവരുടെയും സമാധാനം എന്ന് ഞാൻ ഉൾപ്പെടെ എല്ലാവരും തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്ന നിമിഷങ്ങൾ…

 

ആപത്തു സമയം ആരാണ് കൂടെയുണ്ടാവുക എന്ന് പോലും അറിയാത്ത ജീവിതം..

 

പതിവ് പോലെ ഓഫീസിൽ പോകാനുള്ള തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് തല ചുറ്റുന്ന പോലെ തോന്നി..

രണ്ടു ദിവസം മുന്നേയും അങ്ങനെ ഒരു തോന്നൽ ഉണ്ടായിരുന്നു..

എനിക്കൊരു സംശയം ഉണ്ട് ഞാൻ ഗർഭിണി ആണോ എന്ന്. ഒരു കുഞ്ഞിന് വേണ്ടി ഞാനും ഏട്ടനും അത്രയും ആഗ്രഹിക്കുന്നുണ്ടെങ്കിലും ആവല്ലേ എന്നായിരുന്നു എന്റെ ചിന്ത.

ഒരാൾ ജീവച്ഛവം പോലെ കിടക്കുമ്പോൾ മറ്റൊരു പിറവിയിൽ ആർക്കാണ് സന്തോഷിക്കാൻ കഴിയുന്നത്..

ഒരുങ്ങിയില്ലേ എന്ന് ഏട്ടൻ ചോദിച്ചപ്പോൾ ഒന്ന് ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞു ഞാൻ.

എന്നാ വേഗം ഇറങ്ങേന്ന് പറഞ്ഞു കൊണ്ടു ഏട്ടൻ പോയി..

ഹോസ്പിറ്റലിൽ എത്തുന്നത് വരെ ഒന്നും മിണ്ടിയില്ല അല്ലെങ്കിൽ തന്നെ എന്താണ് മിണ്ടാൻ ഉള്ളത്.

ടെസ്റ്റ്‌ റിസൾട്ട്‌നു വേണ്ടി കാത്തിരിക്കുമ്പോൾ ഒരു ആശ്വാസത്തിന് വേണ്ടി ഞാൻ ഏട്ടന്റെ തോളിൽ കിടന്നു. ഏട്ടൻ എന്റെ കയ്യിൽ പതിയെ തടവി..

വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു എനിക്ക് കണ്ണുകൾ പതുക്കെ അടയുമ്പോൾ ആയിരുന്നു പേര് വിളിച്ചത്.. അകത്തു കടന്നപ്പോൾ തന്നെ congrats ആദി എന്ന് പറഞ്ഞു ഡോക്ടർ. ആദിയേട്ടന്റെ ഫ്രണ്ട് ആണ് ഡോക്ടർ.

ഏട്ടൻ ഒന്നും മനസിലാവാതെ അവനെ നോക്കിയപ്പോൾ എടാ നീയൊരു അച്ഛൻ ആവാൻ പോകുന്നു എന്നും പറഞ്ഞു കൊണ്ടു അവൻ എണീറ്റു..

ഏട്ടൻ എന്നെ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു…

എടാ നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ എന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഏട്ടൻ എന്നിൽ നിന്ന് മാറി നിന്നു.

നിനക്ക് അറിയാലോ ഡാ എന്റെ വീട്ടിൽ ഉള്ള അവസ്ഥ. മാസങ്ങൾ ആയി വീട്ടിൽ എല്ലവരും ഒന്ന് മനസ് തുറന്നു ചിരിച്ചു കണ്ടിട്ട് . ഇന്നത് ഉണ്ടാവും നീ നോക്കിക്കോ എന്ന് പറഞ്ഞു കൊണ്ടു ഏട്ടൻ എന്റെ കയ്യിൽ പിടിച്ചു കൊണ്ടു പോകാൻ നോക്കി. എടാ അവിടെ നില്ക്കു. കുറച്ചു ടാബ്ലറ്റ്സ് ഒക്കെ കഴിക്കാനുണ്ട് അതൊന്നു കുറിച്ച് തരാം ഞാൻ..

നീ അവളെയും കൊണ്ടു അവിടെ ഒന്നിരിക്ക്

ഓഹ് സോറി എന്നും പറഞ്ഞു കൊണ്ടു ഏട്ടൻ എന്നെയും കൂട്ടി അവിടെ ഉള്ള കസേരയിൽ ഇരുന്നു…

 

 

ഡോക്ടർ ഏട്ടനോടായി പറഞ്ഞു തുടങ്ങി.

“”ജാനകിക്ക് കുറച്ചു വിളർച്ചയുണ്ട്. അതുകൊണ്ട് തന്നെ നന്നായി ഭക്ഷണം കഴപ്പിക്കേണ്ട ചുമതല നിനക്കാണ്. കുറച്ചു ടാബ്ലറ്റ്സ് എഴുതി തരാം മറക്കാതെ അതും കഴിപ്പിക്കേണ്ടത് നീ തന്നെയാണ്…””‘

പിന്നെ എന്നോടായിട്ട് പറഞ്ഞു.

 

“”

13 Comments

  1. ❤❤❤

  2. ❤❤❤❤❤

    1. ഇബ്രാഹിം

      Thanks

  3. Superb man..

    Kann niranjj poyii last moments..

    Athraykkum feel ayii..

    Keep going..♥️

    Devika dae chapter close cheythe nannaayi..

    1. ഇബ്രാഹിം

      അടുത്ത പാർട്ട്‌ വായിക്കുമ്പോഴും ഇത് തന്നെ പറയണേ ?

  4. ❤️?❤️

    1. ഇബ്രാഹിം

      ??

  5. കമൻ്റിനു reply തരണം മിഷ്ടർ

    1. ഈ പാർട്ടും മനോഹരം

      1. ഇബ്രാഹിം

        ?തരാം

        Thanks

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.