ഹരിനന്ദനം.11[Ibrahim] 200

.
ഓ എനിക്കാരുടെയും സഹായം വേണ്ടെന്നു പറഞ്ഞു കൊണ്ടവർ മുഖം ചുളുക്കി..

ആയിക്കോട്ടെ പറഞ്ഞു അച്ഛൻ അല്ലാതെ എന്താ പറയാ.

ഡിസ്ചാർജ് ചെയ്യുമ്പോൾ അവർ കൂടെ ഉണ്ടായിരുന്നു. അമ്മയെ വീട്ടിൽ കൊണ്ടു കിടത്തിയിട്ട് രാവിലെ വരാം എന്നും പറഞ്ഞു കൊണ്ടാണ് പോയത്. കഞ്ഞി ഉച്ചക്ക് വാങ്ങിയത് ഉണ്ടായിരുന്നു അത് കുടിച്ചു ബാക്കി കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ടാണ് പോയത്.

ശരിക്കും പെട്ടത് ബാക്കി നാല് പേരും ആയിരുന്നു. ഹരി വേഗം ഡ്രസ്സ്‌ മാറി തോളിൽ ഒരു ടവൽ ഒക്കെ എടുത്തു വരുന്നത് കണ്ടാൽ തോന്നും അവൾ മാസ്റ്റർ ഷെഫ് ആണെന്ന്..

നന്ദൻ കാര്യമായി എന്തോ എഴുതുകയാണ്…

കിച്ചു ഫ്രഷ് ആയി വന്നിട്ടും നന്ദന്റെ എഴുത് നിന്നിട്ടില്ല. ഫോൺ ഒക്കെ ഉള്ളപ്പോൾ ഇവനിതെന്തു തേങ്ങയാ എഴുതി കൂട്ടുന്നത് വിചാരിച്ചാണ് അവൻ അടുക്കളയിൽ ചെന്നത്.

അരിപ്പൊടി മൈദ റവ ഒക്കെ എടുത്തു വെച്ചിട്ടുണ്ട് സ്ലാബിൽ നിരത്തി. ഓരോന്ന് എടുത്തു മണപ്പിച്ചൊക്കെ നോക്കുന്നത് കണ്ടിട്ടാണ് കിച്ചു അടുക്കളയിൽ കയറിയത്..

എന്താ ഡീ ഇങ്ങനെ മണപ്പിച്ചു നോക്കുന്നത്..

അത് പിന്നെ ചപ്പാത്തി ചുടണ്ടെ. ചപ്പാത്തി മാവ് ഏതാ എന്ന് നോക്കുകയായിരുന്നു.

മാവ് അല്ലെടീ പ്ലാവ് ഇങ്ങോട്ട് മാറി നിക്ക് പറഞ്ഞു കൊണ്ടു കിച്ചു ഹരി യെ നീക്കി നിർത്തി..

അവനും അതുപോലെ മണപ്പിച്ചു നോക്കുന്നത് കണ്ടിട്ട് അവൾ തലയിൽ ഒന്ന് മുന്നോട്ടാക്കി അവനെ കൂർപ്പിച്ചു നോക്കി..

ഹും പെണ്ണാണെന്നുള്ളത് പോട്ടെ ഒരു മനുഷ്യൻ അല്ലെ നീ ഗോതമ്പു പൊടി ഏതാ എന്ന് നിനക്കറിയില്ലേ.

എനിക്കറിയില്ല ഏതാ എന്ന് വേഗം കണ്ട് പിടിച്ചു താ എന്നിട്ട് വേണം ചപ്പാത്തി ആക്കാൻ..

അവനും മനസിലായില്ല അതുകൊണ്ട് വേഗം നന്ദന്റ അടുത്ത് പോയി…

അമ്മ ഉറക്കം പിടിച്ചിരുന്നു. മക്കൾ ഇറങ്ങി പോയത് തൊട്ട് അവരുടെ വയറ് ശരിക്കും നിറയുന്നുണ്ടായിരുന്നില്ല. പക്ഷെ ബാക്കി ഉള്ളവർ പ്രത്യേകിച്ച് കിച്ചു വും ഹരി യും നന്ദനും. നല്ല കുശാലായ ശാപ്പാട് നേരം ഉച്ച ആകുന്നത് വരെയുള്ള ഉറക്കം അതുകൊണ്ട് ഒക്കെ തന്നെ അവർക്ക് വിശപ്പടക്കാൻ നല്ലോണം എന്തെങ്കിലും കിട്ടിയേ മതിയാവുള്ളായിരുന്നു. ഹോട്ടലിൽ നിന്ന് വാങ്ങാം ന്ന് വിചാരിച്ചുവെങ്കിലും അമ്മ എന്തെങ്കിലും വിചാരിച്ചാലോ എന്ന് വിചാരിച്ചാണ് മൂന്നാളും അതിന് മെനക്കേടാഞ്ഞത്..

 

കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്..

ഡാ..

നന്ദൻ ഞെട്ടി

തുടരും

കമന്റ്സ് ന് വളരെ വലിയ നന്ദി പറയുന്നു ??

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.