ഹരിനന്ദനം.12 [Ibrahim] 229

Views : 9927

ഹരിനന്ദനം.12

Author :Ibrahim

 

 

 

കിച്ചു പോയി നോക്കിയപ്പോൾ നന്ദൻ വീണ്ടും എഴുതുകയാണ്..

ഡാ..

നന്ദൻ ഞെട്ടി

നീയെന്താ ഈ എഴുതി കൂട്ടുന്നത്.

അത് ഞാൻ നമ്മൾ ഓരോരുത്തരും അടുക്കളയിൽ എപ്പോൾ കയറണം ആര് അടിക്കണം തുടക്കണം എന്നൊക്കെ ഒരു കണക്ക് ഉണ്ടാക്കാൻ.

അവന്റെ ഒരു കണക്ക് ഇവിടെ ഗോതമ്പു പൊടി കണ്ടെത്താനായിട്ടില്ല അപ്പോള അവന്റെ ഒരു എണീറ്റ് വാടാ പന്നീ എന്നുo പറഞ്ഞു കൊണ്ടു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി..

നന്ദൻ നോക്കിയിട്ടും ഗോതമ്പു പൊടി കണ്ടില്ല…
ഒരു മഞ്ഞ കളർ ആണെന്ന് പറഞ്ഞപ്പോൾ എന്നാ ഇതായിരിക്കും എന്ന് പറഞ്ഞു കൊണ്ടു മഞ്ഞൾ പൊടി എടുത്തു കൊണ്ടു വന്നു ഹരി..

ഇതിനേക്കാൾ ബേധം നമ്മൾ തന്നെയാ മാറി നിക്ക് അങ്ങോട്ട് പറഞ്ഞു കൊണ്ടു അവൻ തിരയാൻ തുടങ്ങി ..

അച്ഛൻ എന്തെങ്കിലും ചൂടായോ എന്നറിയാൻ ആയിരിക്കും അടുക്കളയിൽ എത്തി നോക്കിയത്..

എന്താ നിങ്ങൾ തിരയുന്നത്.

അതച്ചാ ചപ്പാത്തി ഉണ്ടാക്കണമായിരുന്നു അതിനുള്ള മാവ്.

ചപ്പാത്തി പൊടി അച്ഛൻ തന്നെ എടുത്തു തന്നു..

ഇതൊക്കെ ഇതിന്റെ ഉള്ളിൽ കൊണ്ടു വെച്ചാൽ എങ്ങനെ കാണാനാ എന്ന് പറഞ്ഞു കൊണ്ടവൾ പൊടി എടുത്തു പാത്രത്തിൽ ഇട്ടു.

എടീ അച്ഛനു ചായ വേണം പറഞ്ഞു കൊണ്ടു നന്ദൻ ചായ ഉണ്ടാക്കുന്ന പാത്രം എടുത്തു..

ഹാവൂ ഭാഗ്യം പാത്രം കിട്ടിയല്ലോ പറഞ്ഞു കൊണ്ടവൾ വെള്ളം എടുക്കാൻ തുടങ്ങി.

മോളെ ഒരു ഗ്ലാസ്‌ ചായ മതി എന്ന് പറഞ്ഞു അച്ഛൻ പോയി. ഒരു പാത്രത്തിൽ നിറയെ വെള്ളം എടുത്തിട്ടായിരിക്കണം അതുകൊണ്ട് അളന്നു ഒരു ഗ്ലാസ്‌ വെള്ളം എടുത്തു പിന്നെ വേഗം അമ്മയെ വിളിച്ചു ചായപ്പൊടിയും പഞ്ചാരയും എത്ര ഇടേണ്ട ചോദിച്ചു.
അത് ഓരോരുത്തരുടെ കടുപ്പവും മധുരവും അനുസരിച്ചു ആയിരിക്കും എന്ന്..

ആദ്യായിട്ട് ചായ ഇടുന്ന ഒരാളോടാണോ ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചു കൊണ്ടു അവൾ ഫോൺ കട്ടാക്കി.

ചായപ്പൊടി ഇടാൻ നോക്കിയപ്പോഴേക്കും വെള്ളം മുഴുവനും വറ്റി പോയിരുന്നു. അവൾക്കാകെ ദേഷ്യം കയറി. മറ്റേ രണ്ടെണ്ണം ചപ്പാത്തി ക്ക് ചിക്കൻ മതീന്ന് പറഞ്ഞു കൊണ്ടു ചിക്കൻ വാങ്ങാൻ പോയി അല്ലെങ്കിൽ അവരോടു ഏല്പിക്കാമായിരുന്നു വിചാരിച്ചു അവൾ.

പിന്നെ വേറെ വെള്ളം വെച്ചു ഒരു സ്പൂൺ ചായ പ്പൊടി ഒരു സ്പൂൺ പഞ്ചാര ഇട്ടു കൊണ്ടു ചായ ഒക്കെ നല്ല കളർ ആക്കി ഉണ്ടാക്കി പിന്നെ ഗ്ലാസിൽ ഒഴിച്ച് വെറുതെ ഒരു തുള്ളി വായിൽ വെച്ചു നോക്കി..

ഹോ കൈച്ചിട്ടു ഇറക്കാൻ വയ്യല്ലോ..

പിന്നെ കുറെ വെള്ളം ഒഴിച്ച് കൈപ്പു മാറുന്ന വരെ. അപ്പോൾ കുറച്ചു നന്നായി തോന്നി ചായ. പക്ഷെ അച്ഛനു ഒരു ഗ്ലാസ്‌ ചായ മതി എന്നല്ലേ പറഞ്ഞത് ഇത് ഒരു ചെമ്പ് ചായ ഉണ്ടല്ലോ. സാരമില്ല ചിക്കൻ വാങ്ങി ക്ഷീണിച്ചു വരുന്ന അവന്മാർക്ക് കൊടുക്കാം അവൾ അത് നല്ലത് പോലെ അടച്ചു വെച്ചു ചൂട് പോകരുതെല്ലോ..

Recent Stories

The Author

Ibrahim

13 Comments

  1. ബാക്കി എന്നു വരും

  2. Baakki evide bro

    1. ഇബ്രാഹിം

      അയച്ചിട്ടുണ്ട്

      1. Innu varuvuoo

      2. 48 മണിക്കൂർ കഴിഞ്ഞു

  3. സൂപ്പർ ആയിട്ടുണ്ട് കേട്ടോ ലൗ തേ സ്റ്റോറി

  4. Super

  5. നിധീഷ്

    അച്ഛനെ കൊണ്ട് മുറ്റമടിപ്പിച്ചാൽ ആരെങ്കിലും എന്തെങ്കിലും പറയുമോ… 😂😂😂😂അപാരം… 🙏🙏🙏🙏

  6. സൂര്യൻ

    എന്തുവാടൊ ഇത്. അവസാനം കൊള്ളവാക്കല്ല കഥ. മോത്ത൦ ജോലിയു൦ ചെയ്യേണ്ടി വരു൦😃

  7. ♥️♥️♥️

  8. 😆😆😆😆 keep going.hariyudae vishaeshagal ariyam kathirikkunnu

  9. കൊള്ളാം 😂❤️

  10. ❤❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com