ജാനകി.23 [Ibrahim] 165

 

കാണാൻ പറഞ്ഞ സ്ഥലത്ത് നേരത്തെ തന്നെ അയാൾ സ്ഥാനം പിടിച്ചിരുന്നു. എനിക്കാണേൽ അയാളെ കാണുമ്പോൾ തന്നെ ഒരു ദേഷ്യം വന്ന് മൂടി..

ഒരു മൈൻഡ് കൊടുക്കാതെ ഞാൻ കയ്യും കെട്ടി അയാൾക്ക് മുന്നിലായി നിന്നു…

ഒരു സങ്കടം കലർന്ന ചിരിയോടെ ആണ് അയാൾ പറഞ്ഞു തുടങ്ങിയത്.

“” നിങ്ങൾക്കെല്ലാവർക്കും ഞങ്ങളോട് ദേഷ്യം ആണെന്ന് എനിക്കറിയാം പക്ഷെ എന്റെ സാഹചര്യം. എന്റെ മോളുടെ ഭാവി..”””

 

“””അതിനങ്കിൽ ഞാൻ ഒന്നും പറഞ്ഞില്ലാലോ പിന്നെ എന്താ, എന്തിനാ ഈ ഏറ്റു പറച്ചിൽ “””

 

“””മോളുടെ ഈ അകന്ന് ഉള്ള നിൽപ്പിലുണ്ട് എല്ലാം “””

 

ഞാൻ പിന്നെ എന്താ ചെയ്യേണ്ടത്. ഒരു ആപത്തിൽ പെട്ടു പോയ ഞങ്ങൾ തോറ്റു പോയത് നിങ്ങളുടെ ഒക്കെ മുന്നിലാണ്.
അവൻ അന്ന് എത്രത്തോളം വിഷമിച്ചിട്ടുണ്ടാവും “”

എനിക്കാണേൽ ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നത് കൊണ്ടാവും വാക്കുകൾ കിട്ടുന്നില്ല..

അങ്ങേര് വീണ്ടും പറഞ്ഞു തുടങ്ങി..

“”എന്റെ സ്വാർത്ഥത കൊണ്ട് മാത്രമാണ് ഞാൻ എന്റെ മോളെ കല്യാണം കഴിപ്പിക്കാൻ തീരുമാനം എടുത്തത്. ഒരു അച്ഛന്റെ ഭാഗത്തു നിന്ന് ചിന്തിച്ചു നോക്കിയ ചിലപ്പോൾ മോൾക്കത് മനസ്സിലാവും…

കരഞ്ഞിട്ടും കാലു പിടിച്ചിട്ടും ഞാൻ അയഞ്ഞില്ല അവളും.

അനി ജീവിതത്തിലേക്ക് തിരിച്ചു വന്നില്ലെങ്കിൽ അവന്റെ വിധവയായി ജീവിക്കും എന്നാണ് അവളു പറഞ്ഞത്….

അവസാനം ഞാൻ മരിച്ചു കളയുമെന്നുള്ള ഭീഷണിയിൽ എന്റെ മോള് കല്യാണത്തിന് സമ്മതിച്ചു.

കരഞ്ഞു തളർന്ന മുഖം ആയിട്ടല്ലാതെ അവളെ ഞാൻ കാണാറില്ലായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ..

നിശ്ചയിച്ച ദിവസം ആയി കിട്ടാൻ കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരുന്നു ഞാൻ..

പക്ഷെ ആ ദിവസം ആഭരണങ്ങളും വിവാഹ വസ്ത്രങ്ങളും വലിച്ചെറിഞ്ഞു കൊണ്ട് എന്റെ മോള് ഓടിപ്പോയി..

ആർക്കും പിടിച്ചു നിർത്താൻ കഴിഞ്ഞില്ല അവസാനം ഡോക്ടർ വന്നു ഇൻജെക്ഷൻ കൊടുത്തിട്ടാണ് അവളൊന്നു മയങ്ങിയത്…

ഉണർന്നെണീറ്റപ്പോൾ അവൾക്ക് ഒന്നേ അറിയാൻ ഉണ്ടായിരുന്നുള്ളൂ അനി വന്നോ എന്ന്

ചികിത്സ കൊണ്ട് ഒരു മാറ്റവുമില്ല. മോള് ഒന്ന് മനസ് വെച്ചാൽ ഒരു പ്രാവശ്യം ഒരേ ഒരു പ്രാവശ്യം അവൾക്ക് അവനെ ഒന്ന് കാണാൻ…”””

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.