ഹരിനന്ദനം.13 [Ibrahim] 200

Views : 8782

ആരും കാണാതെ ഒരു സെൽഫി എടുത്തു വെക്കാൻ ഹരി മറന്നില്ല…

രാത്രി കഞ്ഞി ആയിരുന്നു പക്ഷെ അത് കുടിക്കുമ്പോൾ എല്ലാവരുടെ ഉള്ളിലും സന്തോഷം ആയിരുന്നു..

മുമ്പ് നല്ല രുചി ഉള്ള ഭക്ഷണം ആയിരുന്നു കഴിച്ചിരുന്നതെങ്കിലും എന്തെങ്കിലും ഒക്കെ പ്രശ്നം കൊണ്ട് എല്ലാവരുടെയും ഉള്ളിൽ ഒരു കരട് ഉണ്ടായിരുന്നു.കിച്ചുവും അർച്ചനയും കൂടെ ഇല്ല എന്നുള്ളത് വിഷമം ആണെങ്കിലും അവർ അവരുടെ ലോകത്താണ് അതുകൊണ്ട് അവരുടെ കാര്യം ചർച്ച ക്ക് വന്നതെ ഇല്ല…

“” നാളെ ദോശ ക്ക് ചമ്മന്തി ഞാൻ ഉണ്ടാക്കിക്കോളാം “” നന്ദൻ ആണ്.

അതിന് ഉച്ചക്ക് ഉള്ള ചൊറിനല്ല ചമ്മന്തി വേണ്ടത് ദോശ ക്ക് ആണ്.

അമ്മ അപ്പോൾ തന്നെ മറുപടി കൊടുത്തു.ഹരി അത് കേട്ട് പൊട്ടിച്ചിരിച്ചു.അച്ചന്റെ ചുണ്ടിലും ചിരി ഉണ്ടായിരുന്നു.ഹരി യെ അവർ അംഗീകരിച്ചതിൽ ആ അച്ഛനും നല്ല സന്തോഷം തോന്നി.ഹരി ഇപ്പോൾ എങ്കിലും നേരത്തെ എഴുന്നേൽക്കാറുണ്ട് ഇവനാണേൽ അതുമില്ല അതും പറഞ്ഞു കൊണ്ട് അമ്മ എഴുനേൽക്കാൻ ശ്രമിച്ചു.ഹരി പെട്ടെന്ന് തന്നെ അമ്മയുടെ കയ് പിടിച്ചു…

നീ പാത്രങ്ങൾ ഒക്കെ ഒതുക്കി വെച്ചിട്ട് പോയി കിടന്നോ രാവിലെ നേരത്തെ എഴുനേൽക്കാൻ ഉള്ളതല്ലേ എന്നെ അച്ഛൻ കിടത്തിക്കോളും പറഞ്ഞു അമ്മ..

ഹരി യും നന്ദനും കൂടി ആണ് പാത്രങ്ങൾ എടുത്തു വെച്ചത്.ഞാൻ നേരത്തെ എഴുന്നേൽക്കാത്ത കാരണം അമ്മയോട് പറയായിരുന്നു ലെ നന്ദൻ ആണ്..

പറഞ്ഞാൽ അമ്മയോട് കൂടുതൽ കിട്ടുകയെ ഉള്ളൂ

അതെന്താ

അതിൽ ഞാനും കൂടി ഉണ്ടായിട്ടും ഞാൻ നേരത്തെ എന്നും എണീക്കുന്നില്ലേ അതുകൊണ്ട്.

ആ അതും ശരിയാ പറഞ്ഞു കൊണ്ട് നന്ദൻ കഴുകിയ പത്രങ്ങൾ ഒക്കെയും സ്റ്റാൻഡിൽ അടുക്കി ഹരിയെയും കൂട്ടി റൂമിലേക്ക് പോയി..

 

കഞ്ഞി തന്നെ ആയിരുന്നു പിന്നെ ഉള്ള ദിവസങ്ങളിൽ.. രാവിലെ ദോശയും.
രാത്രി നന്ദൻ എന്തെങ്കിലും ഒക്കെ കൊണ്ട് വരുമെങ്കിലും അച്ഛനും അമ്മയും കഞ്ഞി തന്നെ കുടിച്ചു.അതുകൊണ്ട് അവൻ അത് നിർത്തി.അവർ കഴിക്കാതെ ഹരിയും നന്ദനും മാത്രം കഴിക്കുമ്പോൾ അവർക്ക് എന്തോ പോലെ തോന്നി.ഒരു വെറൈറ്റി ക്ക് വേണ്ടി ഹരി ഉപ്പുമാവ് ഉണ്ടാക്കാൻ നോക്കി.പക്ഷെ അത് സ്പൂൺ കൊണ്ട് കോരി കഴിക്കേണ്ട സ്ഥിതി വന്നത് കൊണ്ട് ദോശ തന്നെ മതിയെന്ന് വെച്ചു…

ഒരു ദിവസം അർച്ചന യെ സ്വപ്നം കണ്ടപ്പോൾ അവളെ നേരിൽ കാണാൻ വല്ലാത്ത കൊതി തോന്നി.

നന്ദനോട് പറഞ്ഞപ്പോൾ ഓഫിസിൽ നിന്ന് നേരത്തെ വരാൻ നോക്കാം എന്ന് പറഞ്ഞു.പിറ്റേന്ന് ലീവാണ് അന്ന് പോയാൽ പോരെ എന്ന് ചോദിച്ചു പക്ഷെ ഹരി ക്ക് പിറ്റേന്ന് വരെ കാത്തിരിക്കാനുള്ള ക്ഷമ ഇല്ലായിരുന്നു….

ഉച്ച കഴിഞ്ഞു നന്ദൻ വേഗം തന്നെ എത്തി.ഹരി ജോലി ഒക്കെ ഒതുക്കിയിരുന്നു അതുകൊണ്ട് തന്നെ വേഗത്തിൽ പോകാനായി.അച്ചനോട് നേരത്തെ പറഞ്ഞത് കൊണ്ട് തന്നെ അച്ഛനും വീട്ടിൽ ഹാജരായിരുന്നു…

 

ഹരിയെ കണ്ടപ്പോൾ അർച്ചന ക്ക് വല്ലാത്ത സന്തോഷം തോന്നി.കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ടാണ് അവൾ ഹരി യെ വരവേറ്റത്..

അർച്ചന യുടെ അമ്മ വന്നു അവരെ ഇങ്ങനെ പുറത്ത് നിർത്തി കരഞ്ഞു നീ പറഞ്ഞു വിടുമോ എന്ന് ചോദിച്ചപ്പോഴാണ് അവൾ നന്ദനെ പോലും കണ്ടത്..

അവൾ രണ്ടാളെയും കൊണ്ട് അകത്തേക്ക് കയറി..

Recent Stories

The Author

Ibrahim

6 Comments

  1. സൂര്യൻ

    👍

  2. ❤️❤️❤️santhushtta kudumbam.onnayirikkattae

  3. ❤❤❤❤❤

  4. Super

  5. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com