ഹരിനന്ദനം.7 [Ibrahim] 135

Views : 13783

ഭക്ഷണം കഴിച്ചു കഴിഞ്ഞതും ഹരി പ്ലേറ്റ് ഒക്കെ എടുത്തു കൊണ്ട് വെക്കാൻ തുടങ്ങി. ഞങ്ങൾക്കാർക്കും കഴിക്കേണ്ടെ എന്നും പറഞ്ഞ് അമ്മ ഒച്ച എടുത്തു.

ഓ പതുക്കെ ഒക്കെ കഴിച്ചിട്ട് വായോ അമ്മേ ന്നു പറഞ്ഞു അവൾ അതൊക്കെ അവിടെ തന്നെ ഇട്ടിട്ടു അവരുടെ പാത്രം മാത്രം കഴുകി വേഗം അടുക്കളയിൽ നിന്ന് പോയി…

 

റൂമിലെത്തി ഒന്ന് മേല് കഴുകാൻ വേണ്ടി നന്ദന്റെ ഡ്രസ്സ്‌ തിരയുമ്പോൾ ആണ് അവൻ പറഞ്ഞത് ഇനി എന്റെ ഡ്രസ്സ്‌ ഇട്ടു പോയിട്ട് അമ്മ ചീത്ത പറയേണ്ട ഡ്രസ്സ്‌ ദേ ആ കവറിൽ ഉണ്ടെന്ന്..

 

പിങ്കിലും ഇളം പച്ചയിലും ഒക്കെ നിറയെ പൂക്കൾ ഉള്ള ബനിയൻ ക്ലോത് ഡ്രസ്സ്‌ ആയിരുന്നു നന്ദൻ വാങ്ങി വന്നത്.ഒരു റെഡും അതൊക്കെ കണ്ടപ്പോൾ അവൾക്ക് അച്ഛനെയാണ് ഓർമ വന്നത്.. അച്ഛൻ അവൾക്ക് വേണ്ടി വാങ്ങുന്നത് അതെ പോലെയുള്ളവ ആയിരുന്നു.

ഇന്നലെ ഇവിടെ വന്നിട്ട് അച്ഛൻ ഒന്ന് വിളിച്ചില്ലല്ലോ വിചാരിച്ചു.

രാവിലെ അമ്മ വിളിച്ചു ദേഷ്യം പിടിച്ചു അപ്പോൾ ഫോൺ ഓഫാക്കി വെച്ചതാണ്. അവൾ വേഗത്തിൽ ഫോൺ എടുത്തു ഓണാക്കി. അച്ഛൻ കാൾ അറ്റൻഡ് ചെയ്തപ്പോൾ തന്നെ അച്ചോ കൂയ് എന്നും പറഞ്ഞു കൊണ്ട് അവൾ റൂമിന്റെ പുറത്തിറങ്ങി..

 

എന്നാ അങ്ങനെ അല്ലെ ഒരുത്തിയെ അവിടെന്നു പറഞ്ഞയച്ചിട്ട് നേരത്തോട് നേരമായി ഒന്ന് വിളിച്ചു നോക്കട്ടെ എന്ന് വിചാരിക്ക ഏ.. ഹേ

നന്ദൻ ജീവനോടെ ഉണ്ടോ മോളെ എന്നായിരുന്നു അച്ഛന്റെ ചോദ്യം.

ഹരി ദേഷ്യത്തിൽ തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ നന്ദൻ നിൽക്കുന്ന കണ്ടു. അവൾ വേഗം ഫോൺ അവന്റെ കയ്യിൽ കൊടുത്തു കൊണ്ട് റൂമിലേക്ക് പോയി.

മേല് കഴുകി വന്നപ്പോൾ നന്ദൻ ബെഡിൽ ഹാജരായിരുന്നു… അവൻ അവിടെ കിടക്കുമ്പോൾ എങ്ങനെ അപ്പുറത് പോയി കിടക്കുമെന്ന് ഓർത്തപ്പോൾ അവൾക്ക് എന്തോ പോലെ തോന്നി അതുകൊണ്ട് അവന്റെ അടുത്ത് തന്നെ കിടക്കാൻ തീരുമാനിച്ചു..

അവൾ കിടക്കാഞ്ഞിട്ടാണ് എന്താ എന്നുള്ള അർത്ഥത്തിൽ നന്ദൻ അവളെ നോക്കിയത്. പിന്നെ അവൾ ഒന്നും ആലോചിക്കാതെ കയറി ക്കിടന്നു….

തണുപ്പ് കൊണ്ട് ബ്ലാങ്കറ്റ് തല വഴി മൂടി കിടന്നു…

തണുപ്പ് ഹരിക്ക് ഇഷ്ടം ആണെന്ന് കരുതി ഹരി തണുപ്പ് കൂട്ടി വെച്ചു..

ഹരി കിടന്നു വിറക്കാൻ തുടങ്ങി…

നന്ദൻ ബ്ലാങ്കെറ്റിനുള്ളിൽ കയറാൻ തുടങ്ങിയതും ഹരി പെട്ടെന്ന് തന്നെ എഴുന്നേറ്റു ഷീറ്റും തലയിണയും എടുത്തു കൊണ്ട് പോയി..

നീ എന്താ എണീറ്റ് പോകുന്നതെന്ന് ചോദിച്ചു കൊണ്ട് നന്ദനും പുറകിൽ പോയി. അവൾ കിടന്നിരുന്ന സ്ഥലത്ത് ഷീറ്റും തലയിണയും അവിടെ ഇട്ടു
.

നീ എങ്ങനെ കണ്ടു പിടിച്ചു ഈ സ്ഥലം.

ഇന്നലെ എനിക്ക് ഉറക്കം വന്നില്ല അതുകൊണ്ട് ഞാൻ ഇവിടെ ആണ് കിടന്നത്..

ഇവിടെയോ എന്ന് ചോദിച്ചു കൊണ്ട് അവൻ കണ്ണിറുക്കി..

Recent Stories

The Author

Ibrahim

8 Comments

  1. നിധീഷ്

    കൊള്ളാം.. ♥️

  2. നന്നായിട്ടുണ്ട്

  3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle 😹😹

  4. Man with Two Hearts

    കൊള്ളാം, ആ last ഡയലോഗ് 😂

  5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno😝😝😝

  6. °~💞അശ്വിൻ💞~°

    Pavam Krishna….😂😂😂

  7. Aduthath eppo vrum😁

  8. കൊള്ളാം❤️😂
    പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com