ഹരിനന്ദനം.8 [Ibrahim] 192

Views : 12007

ഹരിക്ക് പേടിയുണ്ടോ എന്ന് കിച്ചു ചോദിച്ചു..

പേടി ഉണ്ടെങ്കിൽ നീ അർച്ചനയുടെ കൂടെ ആ റൂമിൽ കിടന്നു എന്ന് പറഞ്ഞു അപ്പോൾ അവൾ വേണ്ട എന്ന് പറഞ്ഞ അമ്മയും അച്ഛനും നേരത്തെ തന്നെ അവരുടെ റൂമിലേക്ക് താഴേക്ക് പോയിരുന്നു..

bedil കിടന്നപ്പോൾ അവൾക്ക് നന്ദനെ ഓർമ്മവന്നു. നന്ദൻ ആണെന്ന് വിചാരിച്ചു വെറുതെ ആ പെണ്ണിനെയും പഞ്ഞിക്കിട്ടു….

നന്ദൻ പകൽ വരുമെന്ന് വിചാരിച്ചു ഹരി കുറെ നേരം നോക്കി നിന്നു അതും രാവിലെ തന്നെ. പക്ഷെ രാത്രി ആകുമെന്ന് അർച്ചന പറഞ്ഞപ്പോൾ അവൾ വേഗത്തിൽ രാത്രി ആവാൻ കാത്തിരുന്നു.

സമയം വൈകുന്നേരം ആകുന്തോറും എന്തോ ഒരു ആകാoക്ഷ പോലെ തോന്നി ഹരിക്ക്. നന്ദൻ വന്നാൽ എങ്ങനെ ഫേസ് ചെയ്യും എന്നോർത്തിട്ട്. അതുകൊണ്ട് തന്നെ വേഗം ഭക്ഷണം കഴിച്ചു കിടന്നു.

അമ്മയും അച്ഛനും കിച്ചുവും കല്യാണത്തിന് പോയതാണ്. നാളെ ആണ് കല്യാണം. നന്ദൻ ഇല്ലാത്തത് കൊണ്ട് ഹരി പോയില്ല. ഹരി യെ ഒറ്റക്ക് ആക്കി പോകാൻ കഴിയാത്തത് കൊണ്ട് അർച്ചനയും പോയില്ല… കിച്ചു തിരിച്ചു വരും അമ്മയും അച്ഛനും അവിടെ നില്കും രാവിലെ കല്യാണം കഴിഞ്ഞേ വരുള്ളൂ….

താക്കോൽ ഒന്ന് പുറത്തു വെക്കാറുണ്ട്. വൈകി വരുന്നവർ അകത്തു കിടന്നുറങ്ങുന്നവരെ ഉണർത്താതിരിക്കാൻ..
കിച്ചുവിനു വൈകി വരുമ്പോൾ ദിവസവും അമ്മയുടെ കയ്യിൽ നിന്ന് കണക്കിന് കിട്ടുമായിരുന്നു..

അതുകൊണ്ട് അവനാണ് ആ ഒരു കാര്യം തീരുമാനം ആക്കിയത്. ഒരു താക്കോൽ പുറത്തു വെക്കാം എന്ന് ഇപ്പോഴും അത് തുടർന്നു പോകുന്നു..

രാത്രി നന്ദനും കിച്ചുവും ഒരുമിച്ചാണ് വന്നത്. കല്യാണ വീട്ടിൽ പോയി ഭക്ഷണവും കഴിച്ചാണ് വന്നത്…

റൂമിൽ ഹരി കിടന്നുറുങ്ങുന്നുണ്ടായിരുന്നു. ഒരു തലയിണയും കെട്ടിപിടിച്ചു കൊണ്ട് കാലൊക്കെ അതിന്റെ മോളിൽ കേറ്റി വെച്ചിട്ട്…

നന്ദൻ ഫ്രഷ് ആയി വന്നു കിടന്നു.

ഞാൻ ഇവിടെ ഉള്ളപ്പോൾ തലയിണ ഒന്നും വേണ്ട മോളെ പറഞ്ഞു കൊണ്ട് പതിയെ അവളുടെ നെറുകയിൽ ഒന്ന് മുത്തിക്കൊണ്ട് തലയിണ എടുത്തു മാറ്റി..

 

ഉറക്കം മുറിഞ്ഞതിൽ ഹരി ഒന്ന് തിരിഞ്ഞു കിടന്നു. നന്ദനും അടുത്തായി കിടന്നു.

കാല് വെക്കാൻ തലയിണ കിട്ടാഞ്ഞിട്ടാവും ഹരി തിരിഞ്ഞു കിടന്നു കൊണ്ട് നന്ദന്റെ മേലേക്ക് കാല് കയറ്റി വെച്ചു..

നന്ദൻ ഒരു ചിരിയോടെ നിദ്രയെ പുൽകി..

 

……….

 

Recent Stories

The Author

Ibrahim

11 Comments

  1. ❤❤❤❤❤

  2. സൂര്യൻ

    👍

    1. ഇബ്രാഹിം

      😊😊

  3. Man with Two Hearts

    കൊള്ളാം bro കൊള്ളാം. ഒരു പുഞ്ചിരിയോടെ ഇങ്ങനെ വായിച്ചു ഇരിക്കാൻ പറ്റുന്നുണ്ട്. എത്ര നോക്കിയിട്ടും നന്ദന് അങ്ങ് അടുക്കാൻ പറ്റുന്നില്ലല്ലോ 😂ഓരോ സമയം ഓരോന്ന് വരും അല്ലെ. പിന്നെ ചില സ്ഥലത്ത് അക്ഷരതെറ്റ് ഉള്ളത് വായിച്ചിട്ട് മനസിലാവുന്നില്ല. അതൊന്ന് പറ്റുമെങ്കിൽ ശ്രദ്ധിക്കണേ. പിന്നെ അടുത്ത ഭാഗവും ഇതുപോലെ പെട്ടെന്ന് ഇടൂലെ 🙏🏻

    1. ഇബ്രാഹിം

      അക്ഷരത്തെറ്റ് ശ്രദ്ധിക്കാം. പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാം അടുത്ത പാർട്ട്‌

  4. അടിപൊളി

    1. ഇബ്രാഹിം

      😄👍

  5. ലെ നന്ദൻ,’തള്ള സമ്മതിക്കൂല’😂😹
    കൊള്ളാം ❤️🙌🏻

    1. 😆😆😆😆

    2. ഇബ്രാഹിം

      😆😆

  6. സൂപ്പർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com