ഹരിനന്ദനം.11[Ibrahim] 200

പുറകിൽ ആരുമില്ല നിങ്ങളോട് തന്നെയാ..

ആരാ എന്താ

അത് അമ്മേ കിച്ചു വാണ്

അമ്മയോ ആരുടെ അമ്മ കുറെ പ്രസംഗം നടത്തി ഇറങ്ങി പോയതാണല്ലോ നീ..

ഇപ്പോൾ എന്തിനാ കയറി വന്നത്..

അപ്പോൾ ചേട്ടൻ പിന്നെ ഇങ്ങോട്ട് വന്നില്ലേ നന്ദൻ ആണ്..

മ്മ്ച്ചും എന്ന് പറഞ്ഞു കൊണ്ടു കിച്ചു ചുമല് കൂച്ചി..

നന്ദൻ അത് ചോദിച്ചപ്പോൾ ആണ് അവന് നേർക്ക് തിരിഞ്ഞത്..

വേറെ ഒരുത്തൻ പിന്നെ പോയാൽ പോയ വഴി ആണ് ചോദ്യവുമില്ല പറച്ചിലുമില്ല..

അത് പറഞ്ഞപ്പോൾ അവരുടെ സ്വരം ഇടറി പോയിരുന്നു..

കാണണ്ട എനിക്ക് ആരെയും ഭാര്യമാരെയും കെട്ടിപ്പിടിച്ചു കൊണ്ടു അവിടെ തന്നെ നിന്നോ ഇവിടെ നിന്നാൽ ഞാൻ എന്തെങ്കിലും പറഞ്ഞെന്നൊക്കെ വരും.

അതും പറഞ്ഞു കൊണ്ടു കണ്ണുകൾ തുടച്ചു അവർ അകത്തേക്കു കയറിതും അമ്മേ എന്നൊരു നിലവിളി ഉയർന്നു വന്നതും ഒരുമിച്ചായിരുന്നു..

രണ്ടാളും ഓടി അകത്തെത്തിയപ്പോൾ തറയിൽ കിടക്കുന്ന അമ്മയെ ആണ് കണ്ടത്..

അയ്യോ എന്ന് പറഞ്ഞു കൊണ്ടു എഴുന്നേൽപ്പിച്ചു നിർത്തിയതും അവർ വീണ്ടും വീഴാൻ പോയി. പെട്ടെന്ന് തന്നെ രണ്ടു പേരും കൂടി താങ്ങി എടുത്തു ഹോസ്പിറ്റലിൽ കൊണ്ടു പോയി..

ഹരിനന്ദനം.26

നന്ദനും കിച്ചു വും കൂടി വേഗം തന്നെ അമ്മയെ ഹോസ്പിറ്റലിൽ എത്തിച്ചു.. വേദന കൊണ്ടു പുളയുമ്പോഴും അവർ മക്കളോട് ഒന്നും തന്നെ സംസാരിക്കാൻ തയാറായില്ല. ഹോസ്പിറ്റലിൽ എത്തിയപ്പോൾ വേഗം തന്നെ അച്ഛനെ വിളിച്ചു പറഞ്ഞു. അപ്പോഴേക്കും കാലിന് x ray എടുത്തു. പൊട്ടൽ ഉണ്ടായിരുന്നത് കൊണ്ടു തന്നെ പ്ലാസ്റ്റർ ഇട്ടു..

നടുവിന് വേദന ഉണ്ടായിരുന്നത് കൊണ്ടു തന്നെ അന്ന് അവിടെ കിടക്കാൻ ആണ് പറഞ്ഞിരുന്നത്..

അച്ഛനോട് മാത്രം അവർ സംസാരിച്ചു. അവിടെ നിൽക്കേണ്ട കാര്യമില്ല എന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും അവർക്ക് പോകാൻ കഴിഞ്ഞില്ല. അച്ഛൻ പൊയ്ക്കോളാൻ പറഞ്ഞപ്പോൾ രണ്ടാളും ഭാര്യ വീട്ടിൽ ക്ക് തന്നെ പോയി. കിച്ചു വിനു വലിയ വിഷമം ഒന്നും തോന്നിയില്ല നന്ദന് പക്ഷെ നല്ല വിഷമം തോന്നിയിരുന്നു. കല്യാണം കഴിഞ്ഞപ്പോൾ കിച്ചു ഭാര്യ വീട്ടിൽ പോകുമായിരുന്നു അർച്ചന തിരിച്ചു വരുമ്പോൾ മാത്രമേ വരുമായിരുന്നുമുള്ളൂ. നന്ദൻ പക്ഷെ മീറ്റിംഗ് ന് പോകും എന്നല്ലാതെ വീട്ടിൽ നിന്ന് വിട്ടു നിന്നിട്ടില്ല. ഹരി യുടെ കൂടെ കുറച്ചു ദിവസം നിന്നാൽ മാത്രമെ തങ്ങളുടെ സ്നേഹം ദൃഠമാവുകയുള്ളൂ എന്ന് തോന്നിയിട്ടാണ് നിന്നത്. അമ്മ അപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.പക്ഷെ വീട്ടിൽ എത്തിയപ്പോൾ അമ്മ അങ്ങനെ പെരുമാറുമെന്ന് ഒരിക്കലും കരുതിയില്ല. കുറച്ചു വഴക്ക് പറഞ്ഞാലും അത് കേൾക്കാൻ തയാറായാണ് പോയത്. ചെറിയ ഒരു സംശയം മനസ്സിൽ ഉണ്ടായിരുന്നു കാരണം ഹരി യെ അമ്മക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല..

നന്ദനെ കാത്ത് ഹരി അന്നും വീടിന്റെ ഉമ്മറത്തു തന്നെ ഉണ്ട്. സ്റ്റെപ്പിൽ ഇരിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി കുറെ സമയം ആയി കാത്തിരുന്നു എന്ന്. ഹോസ്പിറ്റലിൽ പോയതൊക്കെ ആയി സമയം ഏറെ വൈകിയിരുന്നു. ഹരി യെ കണ്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് തോന്നി. അമ്മ വീട്ടിൽ ആയിരുന്നേൽ എന്ത് പറഞ്ഞിട്ടും അവിടെ നിന്നെനെ എന്നോർത്തു. പക്ഷെ അമ്മയെയും ഭാര്യ യെയും നഷ്ടപ്പെടാതെ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്ന് അറിയില്ലായിരുന്നു അവന്…

 

കിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മയാണ് വാതിൽ തുറന്നു കൊടുത്തത്. കുറെ പ്രാവശ്യം അവൾ വിളിച്ചുവെങ്കിലും അവന് എടുക്കാൻ കഴിഞ്ഞിരുന്നില്ല. മിസ്സ്‌ കാൾ കണ്ടു തിരിച്ചു വിളിക്കാൻ ഒരുങ്ങിയപ്പോൾ എന്തയാലും അങ്ങോട്ട് തന്നെ അല്ലെ പോകുന്നത് എന്നോർത്തു..

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      ??♥️

  3. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് ??
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ?❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk ?

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും ??

Comments are closed.