ഹരിനന്ദനം.2 [Ibrahim] 128

Views : 8429

അടുത്തിരുന്ന കിച്ചു അവളുടെ കൈകൾ പതിയെ തടവി. എന്നിട്ട് പരസ്യത്തിൽ പറയുന്നത് പോലെ “”എന്തായാലും എന്റെ ഭാര്യ അല്ലെ “”എന്നൊരു ഡയലോഗും..

ആ ഒരു കുറവ് മാത്രമേ ഞാൻ ഏട്ടത്തിയിൽ കാണുന്നുള്ളൂ ന്നും പറഞ്ഞു കൊണ്ട് നന്ദൻ കിച്ചുവിനെ പുച്ഛിച്ചു..

അങ്ങനെ നോക്കുകയാണെങ്കിൽ ഈ വീട്ടിൽ നീ ജനിച്ചതൊഴിച്ചാൽ വേറെ ഒരു കുഴപ്പവും ഞാൻ കാണുന്നില്ല എന്ന് നന്ദനോട് കിച്ചു തിരിച്ചടിച്ചു..

അവർ തമ്മിലുള്ള വാക് പോര് തുടങ്ങും എന്നുള്ളത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കാം അർച്ചനെ എന്ന് പറഞ്ഞു കൊണ്ട് അവർ മരുമകളെയും കൂട്ടി അടുക്കളയിലേക് പോയി…

 

 

 

ജാനകി യുടെ പ്രാർത്ഥന ഏകദേശം ഫലം കണ്ടു എന്നുള്ളതിന്റെ തെളിവായിട്ടായിരിക്കും ബന്ധു വീട്ടിൽ കല്യാണത്തിന് പോയി വരുമ്പോൾ നന്ദനും കുടുമ്പവും സഞ്ചരിച്ച കാർ കൃത്യമായും ഹരിയുടെ വീടായ നന്ദനത്തിന്റെ അടുത്ത് കേടാവാനും പൊരി വെയിലിൽ ഇറങ്ങി വർക്ക്‌ഷോപ്പുകാരനെ കാത്ത് നിൽക്കുന്ന ഗർഭിണി ആയ അർച്ചനയെയും അമ്മയെയും അകത്തേക്ക് ഇരിക്കാൻ അവർ ക്ഷണിക്കുന്നതും..

 

അവർക്ക് കുടിക്കാൻ തണുത്തതും കൊണ്ട് വരുന്ന ഗംഗ ( ഹരിയുടെ അമ്മ ) കാണുന്നത് ചുമരിൽ ഉള്ള ഫോട്ടോയിൽ നോക്കി നിൽക്കുന്ന ശുഭയെ ആണ്..

വെള്ളം കൊടുത്തു. അത് വാങ്ങി കുടിക്കുമ്പോൾ തന്നെ അതിൽ കാണുന്ന പെൺകുട്ടി യെ ക്കുറിച്ച് ചോദിക്കാനും തുടങ്ങി..

പിജി ക്ക് പഠിക്കുമ്പോൾ ഒരു ഓണാഘോഷത്തിന് സാരി ഉടുത്തപ്പോൾ ഇതോടെ സാരി ഉടുക്കൽ നിർത്തി എന്നും പറഞ്ഞു വന്നപ്പോൾ പിടിച്ചു നിർത്തി ഒരു ഫോട്ടോ എടുപ്പിച്ചതായിരുന്നു.. ഗംഗ അവർക്ക് മകളെയും ഭർത്താവ് ഹരി കൃഷ്ണനെയും പരിചയപ്പെടുത്തി..

ഭർത്താവിന്റെ ആഗ്രഹപ്രകാരം ആണ് മകൾക്ക് ഹരിത എന്ന് പേര് വിളിച്ചതും കൂടി പറഞ്ഞപ്പോൾ ഭർത്താവിനെ അനുസരിച്ചു ജീവിക്കുന്ന ഒരു കുടുംബം ആണെന്ന് അവർക്ക് തോന്നി. കൂടാതെ ഹരി യെ അവർക്ക് നന്നായി ബോധിച്ചു..

 

വീട്ടിൽ കയറാതെ വർക്ക്‌ ഷോപ്പ് കാരന് വേണ്ടി കാത്തു നിൽക്കുന്ന നന്ദനെയും അച്ഛനെയും കിച്ചുവിനെയും ശുഭ അകത്തേക്ക് വിളിച്ചു..

 

 

നന്ദനും അച്ഛനും ഏട്ടനും അകത്തേക്ക് കയറി. അപ്പോൾ തന്നെ നന്ദന്റെ അമ്മ ഹരി യുടെ ഫോട്ടോ കാണിച്ചു കൊടുത്തു. ഒരു ഞെട്ടൽ ഹരിയുടെ മുഖത്ത് മിന്നി മറഞ്ഞു. കുറച്ചു നേരം നോക്കി നിന്നപ്പോൾ നീ ഇനി കുറ്റം ഒന്നും കണ്ടു പിടിക്കേണ്ട എനിക്ക് ഈ കുട്ടിയെ നന്നായി ഇഷ്ടപ്പെട്ടു. നീയായിട്ട് കുറ്റം കണ്ടു പിടിച്ചു ഇത് ഒഴിവാക്കാമെന്ന് വിചാരിക്കേണ്ട എന്ന് അവന്റെ ചെവിയിൽ പറഞ്ഞു.

അകത്തു കയറിയ ആളുകൾക്ക് കുടിക്കാൻ ഉള്ളതുമായിട്ട് വരുന്ന ഹരിയുടെ അമ്മ കാണുന്നത് ഹരിയുടെ ഫോട്ടോയിൽ നോക്കി നിൽക്കുന്നവരെയാണ്.

“””മോളെ ഞങ്ങൾക്ക് ഇഷ്ടായി അവളെ ഞങ്ങൾക്ക് തരുന്നോ “”‘എന്നുള്ള നന്ദന്റെ അമ്മയുടെ വാക്കുകൾ കേട്ട് ഗംഗ ഞെട്ടിപോയി.

Recent Stories

The Author

Ibrahim

4 Comments

  1. ❤️😂

    1. ഇബ്രാഹിം

      😁

  2. °~💞അശ്വിൻ💞~°

    😂😂😂

    1. ഇബ്രാഹിം

      😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com