ഹരിനന്ദനം.2 [Ibrahim] 128

Views : 8429

വരുന്നത് ബന്ധുക്കൾ ആയത് കൊണ്ട് തന്നെ ഗംഗ അടുക്കളയിൽ നല്ല തിരക്കിലായിരുന്നു. വീട്ടിൽ ഉണ്ടാക്കിയത് വല്ലതും കഴിക്കാൻ കൊടുക്കേണ്ടത് കൊണ്ട്. അവളുടെ വീട്ടുകാർ ആരെങ്കിലും വന്നാൽ ഹരികൃഷ്ണന്റെയും ബന്ധുക്കൾ വരികയും ആദ്യത്തെ പെണ്ണ് കാണൽ പോലെ ചീറ്റി പോവുകയും ചെയ്യുമെന്നൊരു പേടി ഉള്ളത് കൊണ്ട് തന്നെ ആരെയും ഒന്നും അവർ അറിയിച്ചില്ല. എന്തെങ്കിലും ശരിയാവുകയാണെങ്കിൽ സമയം ഉണ്ടല്ലോ വിചാരിച്ചു. ഇടക്ക് ഹരി യോട് ഒരുങ്ങിയോ എന്ന് വിളിച്ചു ചോദിക്കാനും മറന്നില്ല. വീട് വൃത്തി ആക്കലും പലഹാരങ്ങൾ ഉണ്ടാക്കലും കൊണ്ട് മകളെ ഒന്ന് പോയി നോക്കി ഒരുക്കങ്ങൾ വിലയിരുത്തിയതുമില്ല.
ഹരികൃഷ്ണൻ വന്നപ്പോൾ തന്നെ ഹരി യെ കാണാനായി ജാനകിയും ഭദ്രനും എത്തി. അവർ ഒരുമിച്ചു തന്നെയാണ് വീട്ടിൽ കയറിയതും. ചായയും പലഹാരങ്ങളും എടുത്തു വെച്ചു വിരുന്നുകാരെ സത്കരിക്കാൻ രണ്ടു പേരും മത്സരിച്ചു..

അവർ ചായ കുടിച്ചു തുടങ്ങിയപ്പോൾ തന്നെ മോളെ ന്ന് വിളിച്ചു ഹരികൃഷ്ണൻ..

അവസാന ഒരുക്കത്തിനായി കണ്ണാടിയിൽ നോക്കിയപ്പോൾ എന്തോ ഒരു കുറവ് പോലെ. ചുണ്ടിൽ കുറച്ചു കളർ ചെയ്‌യായിരുന്നു എന്ന് തോന്നി. പക്ഷെ കയ്യിൽ അങ്ങനെ ഉള്ള ഒന്നും തന്നെയില്ല. തപ്പി തിരിഞ്ഞു നോക്കിയപ്പോൾ അടുത്ത വീട്ടിൽ ഉള്ള ചിക്കു മോള് കളർ ചെയ്യാൻ വന്നപ്പോൾ മറന്നു വെച്ചു പോയ കളർ പെൻസിൽ കണ്ടു അതിൽ നിന്ന് ഗ്രേയ് കളർ എടുത്തു ചുണ്ടിൽ പതിയെ ഒന്നെഴുതി..

 

ആഹാ ആര് കണ്ടാലും കഞ്ചാവ് അടിച്ചു കിറുങ്ങിയ ലുക്ക്‌ ഉണ്ട്. സ്മെല് നായി എന്തെങ്കിലും ഒക്കെ ആവമായിരുന്നു. പക്ഷെ അതും അന്വേഷിച്ചു നടന്നാൽ അമ്മ വന്നു ആകെ കുളമാകും അതുകൊണ്ട് അടുത്ത വിളി വരുന്നതിന് മുന്നേ അവൾ താഴേക്ക് പോയി…

 

സ്റ്റെപ് ഇറങ്ങി വരുന്ന ശബ്ദം കേട്ടാണ് ഭദ്രനും ജാനകി യും തിരിഞ്ഞു നോക്കിയത്..

ചുണ്ടിൽ ഇരുന്ന പഴം പൊരി മൊത്തത്തിൽ വായിലേക്ക് വെക്കാൻ മറന്നു പോയി അയാൾ. ഹരി അവരുടെ അടുത്തേക്ക് വരുന്നതിനനുസരിച് രണ്ടു പേരും ഇരുന്നിടത്തു നിന്ന് പതിയെ എഴുന്നേറ്റു നിന്നു…

 

തുടരും

ആദ്യം തന്നെ ഞാൻ സോറി പറയുന്നു. സ്റ്റോറി പബ്ലിഷ് ആയി വന്നത്  അറിഞ്ഞില്ല അതുകൊണ്ടാണ്…

അഭിപ്രായം പറഞ്ഞതിനൊക്കെ നന്ദി വേഗത്തിൽ പേജ് കൂട്ടി പോസ്റ്റുന്നതാണ് ഈ ഭാഗം പോസ്റ്റ്‌ ചെയ്തോ എന്ന് ഇടക്ക് നോക്കുകയും cheyyam👍

Recent Stories

The Author

Ibrahim

4 Comments

  1. ❤️😂

    1. ഇബ്രാഹിം

      😁

  2. °~💞അശ്വിൻ💞~°

    😂😂😂

    1. ഇബ്രാഹിം

      😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com