ഹരിനന്ദനം.17 [Ibrahim] 236

Views : 6816

ഹരിനന്ദനം.17

Author :Ibrahim

 

ഓടിപ്പിടച്ചുകൊണ്ടാണ് കൃഷ്ണ വന്നത്..

നന്ദൻ കാറിൽ ചാരി നിൽപ്പുണ്ട്. ഒരു ബ്ലാക് ഷർട്ട്‌ ഇൻ ചെയ്താണ് ഇട്ടിരിക്കുന്നത് ലൈറ്റ് ബ്ലൂ ജീനും.. ഒരു കൂളിംഗ് ഗ്ലാസും ഫിറ്റ് ചെയ്തു കൊണ്ടുള്ള ആ നിർത്തത്തിൽ തന്നെ വല്ലാത്തൊരു ഭംഗി തോന്നി…

പക്ഷെ അവന്റെ നോട്ടം മുഴുവനും ഡോറിൽ ക്കാണ്…

നന്ദേട്ടാ പോകാം എന്ന് പറഞ്ഞപ്പോൾ ഉള്ളിൽ നിന്ന് വന്ന കിതപ്പ് മറച്ചു പിടിക്കാനായില്ല അവൾക്ക്….

ഹരിതയുടെ ഒരുക്കങ്ങൾ ഇതുവരെ കഴിഞ്ഞില്ലേ നന്ദേട്ടാ ഒരിത്തിരി ദേഷ്യം കലർത്തി ആണ് ചോദിച്ചത്. ഹോൺ അടിച്ചു എന്നെ ഓടിച്ചു വരുത്തിയിട്ട് കെട്ടിലമ്മ അണിഞ്ഞൊരുങ്ങി ഇതുവരെ എത്തിയിട്ടില്ല..

വല്ലാത്ത ദേഷ്യത്തോടെ ഡോർ വലിച്ചു തുറക്കുമ്പോളാണ് ദേ അവളെത്തി എന്ന് നന്ദൻ പറയുന്നത്..

ബ്ലാക്ക് കളർ സാരിയിൽ അവൾ തിളങ്ങി തന്നെ നിന്നു..

താലിയോടൊപ്പം അത്യാവശ്യം വലിയൊരു മാലയും ഒരു കയ്യിൽ രണ്ടു വളയും ഒരു കയ്യിൽ ഒരു ബ്രേസ്ലെറ്റും ഉണ്ട്. പിന്നെ കുറെ മോതിരവും..

ഒരു പാന്റും ഷർട്ടും മാത്രം ഇട്ട് കയ്യിലൊരു വാച്ച് മാത്രം കെട്ടി നടക്കുന്ന അവൾക്ക് അതൊക്കെ വലിയ അലങ്കാരം തന്നെ ആയിരുന്നു..

കഴുത്തിൽ ടോർച് അടിച്ചു നോക്കിയാൽ പോലും കാണാത്ത അത്ര നേർത്ത ചെയിനിൽ താലി കുരുക്കി ഇടുന്നവളിൽ നിന്ന് ഇന്നത്തെ ഹരിതയിലേക്ക് അവൾ മാറിയിട്ടുണ്ടെങ്കിൽ തീർച്ചയായും അത് നന്ദന്റെ സാന്നിധ്യം കൊണ്ടാണെന്നു അവൾക്ക് ഉറപ്പായിരുന്നു..

സാരിയുടെ ഞൊറിവിൽ പിടിച്ചു കൊണ്ട് പതിയെ നടന്നു വരുന്നവളെ കണ്ടപ്പോൾ വല്ലത്ത അസൂയ തോന്നിപ്പോയി
..

അതൊരിക്കലും അവളുടെ സൗന്ദര്യം കണ്ടിട്ടോ സാരി കണ്ടിട്ടോ ആഭരണങ്ങൾ കണ്ടിട്ടോ അല്ലായിരുന്നു..

അവൾ വാതിൽക്കൽ എത്തിയപ്പോൾ തന്നെ അവളുടെ അടുത്തു പോയി ആ കൈകളിൽ കൈ ചേർത്തു പിടിച്ചു കൊണ്ട് വരുന്ന അവന്റെ സ്നേഹം കണ്ടിട്ടായിരുന്നു..

നന്ദേട്ടനോട് തന്നെ ആയിരുന്നു ആദ്യം മുതൽ ക്ക് ഇഷ്ടം. പക്ഷെ നന്ദേട്ടന്റെ കണ്ണുകളിൽ ഒരിക്കലും പ്രണയം കണ്ടിരുന്നില്ല അത് കണ്ടത് നന്ദേട്ടന്റെ കൂട്ടുകാരന്റെ കണ്ണുകളിൽ ആയിരുന്നു..

പക്ഷെ തന്നെ കൂട്ടി ഒന്ന് പുറത്തു പോകാനോ ഒരുമിച്ചു ഇത്തിരി സമയം ചിലവഴിക്കാനോ അവൻ തയാറായില്ല..

അതിന് തയാറായവന്റെ കൂടെ രാത്രി ഇത്തിരി നേരം സംസാരിച്ചു എന്നുള്ള ഒറ്റ തെറ്റിനാണ് എന്റെ സ്നേഹം നന്ദേട്ടന്റെ അമ്മ മനസിലാക്കാതെ പോകുന്നത്.. നേരിട്ട് പറയാൻ പേടി ആയിട്ടൊന്നുമല്ല അന്നത്തെ കാര്യങ്ങൾ ചിലപ്പോൾ ആ മനസ്സിൽ ഉണ്ടെങ്കിലോ എന്ന് വിചാരിച്ചാണ്..

ഒരു പൊട്ടിച്ചിരി കേട്ടാണ് കൃഷ്ണ ക്ക് ബോധം വന്നത്..

നിങ്ങൾ ഇവിടെ ചിരിച്ചു കൊണ്ടിരിക്കുകയാണോ..

മുഹൂർത്തത്തിനു എത്താൻ ആയില്ലെങ്കിൽ എന്നെ പറയരുത്…

അതൊക്കെ എത്തും നീ പേടിക്കണ്ട അതും പറഞ്ഞു കൊണ്ട് നന്ദൻ വണ്ടി എടുത്തു…

 

കല്യാണ വീട്ടിൽ എത്തിയപ്പോൾ എല്ലാവരും ശ്രദ്ധിച്ചത് കൃഷ്ണ യെ ആയിരുന്നു..

അവർ വരുന്നത് കണ്ട് ഓടി വന്നവരുടെ മുഖത്ത് കണ്ടത് പുച്ഛഭാവം ആയിരുന്നു…

ഹരി യെയും നന്ദനെയും എല്ലാവരും ഹൃദ്യമായി തന്നെ സ്വീകരിച്ചു..

അവരുടെ ഡ്രസ്സ്‌ നെ പറ്റിയും അഭിപ്രായങ്ങൾ വന്നു..

കസിൻസ് ന്റെ കൂട്ടത്തിൽ ഒരാളായി ഹരി യെയും അവരെല്ലാം കൂട്ടി..

അവർ വന്നെന്നു അറിഞ്ഞു കൊണ്ട് കൃഷ്ണ യുടെ അമ്മയും നന്ദന്റെ അമ്മയും അവരുടെ അടുത്തെത്തി…

കൃഷ്ണ യെ കണ്ട് അവർ രണ്ടാളും ഒരുപോലെ അവളെ അടിമുടി നോക്കി..

നിന്റെ സാരി എവിടെ..

Recent Stories

The Author

Ibrahim

22 Comments

  1. ഓഹ് പൊളിച്ചു ബ്രോ നന്നായിട്ടുണ്ട് കുറച്ചു കൂടി പേജ് കൂട്ടി എഴുതിയെങ്കിൽ നന്നായിരുന്നു സാരമില്ല അടുത്ത കഥയിൽ ആവട്ടെ, ഇതിന്റെ ഒരു ടെയിൽ എൻഡ് എഴുതാൻ ശ്രെമിച്ചു കൂടെ അതും കൂടിയായാൽ നന്നായിരിക്കും

  2. ❤️❤️❤️

  3. HI BRO..
    INNALE AANU VAYICHU THUDANGIYATHU
    ORU SIMPLE KADHA ADHIKAM VALICHU NEETTATHE THEERTHU..
    ENJOYED N LOVED UR WRITING..
    ADUTHA STORY KU AAYI WAITTING..

    1. ഇബ്രാഹിം

      😄👍

    1. ഇബ്രാഹിം

      🥰🥰

  4. ♥️♥️♥️♥️

    1. ഇബ്രാഹിം

      ♥️♥️♥️

  5. കാർത്തിക

    വളരെ നന്നായിരുന്നു ബ്രോ ഞാൻ ഒരുപാട് ചിരിച്ചു ഇത് വായിച്ച്…..നമുക്ക് ചുറ്റുപാടും കാണുന്ന ഒരു ഫാമിലി അങ്ങിനെ ആണ് എനിക്ക് തോന്നിയത്….anyway thanks for……..😂😂😂🤣🤣🤣💓💓❤️💖❤️💓💖😘

    1. ഇബ്രാഹിം

      Thanks😁😁

    1. ഇബ്രാഹിം

      👍👍👍

  6. °~💞അശ്വിൻ💞~°

    Adipwoli….❤️

    1. ഇബ്രാഹിം

      👍👍

  7. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️♥️

  8. ഒരു സിമ്പിൾ സൂപ്പർ സ്റ്റോറി ♥️

    1. ഇബ്രാഹിം

      Thanks ♥️

  9. വഷളൻ ഇത്ര പിടീന്ന് തീർന്നു? വ

    1. ഇബ്രാഹിം

      എത്രയും പെട്ടെന്ന് വേറെ ഒരു സ്റ്റോറി ആയിട്ട് വരാം ♥️

  10. Vallathe speed ayipoyi..
    Ezhuthukaran vere entho nedan orungunna pole..
    Enthayalum kollam ♥️♥️

    1. ഇബ്രാഹിം

      😄😄😄♥️👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com