ഹരിനന്ദനം.11[Ibrahim] 200

Views : 12182

ഹരിനന്ദനം 11

Author : Ibrahim

ഇറങ്ങി പൊന്നോ മര്യാദക്ക് തിരിച്ചു പൊക്കോണം എന്നും പറഞ്ഞു കൊണ്ട് അവൾ ഹരി ക്ക് നേരെ കയ്യൊങ്ങി..

അത് പിന്നെ ഞാൻ വന്നത് മാത്രമല്ല പ്രശ്നം വേറെയും ഉണ്ട്.

വേറെ എന്ത് എന്നും ചോദിച്ചു കൊണ്ട് മേഘ നെറ്റി ചുരുക്കി. അത് അവിടെ ഉള്ള ചേച്ചി യുടെ വീട്ടിൽ വിളിച്ചിട്ട് മോളെ വേണേൽ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു.

എന്തോ വേണ്ടാത്തത് കേട്ടത് പോലെ മേഘ നിന്ന് പല്ല് കടിച്ചു..

നിനക്കെന്തിന്റെ കേടാണ് ഹരീ. ആ സ്വർണം നിന്റെ അച്ഛന്റെ കയ്യിൽ കൊടുത്തപ്പോഴുള്ള ആ മുഖത്തെ ഭാവം നീ ഒന്ന് കാണേണ്ടതാണ്. നീ അവിടെ നില്കാതെ കച്ചറ ആക്കി പിറ്റേന്ന് തന്നെ തിരിച്ചു വരുമോ എന്ന് നിന്റെ അച്ഛൻ നന്നായി ഭയന്നിരുന്നു. പക്ഷെ ഞാൻ ആണ് പറഞ്ഞത് അവൾക്ക് അച്ചനെ കടത്തിൽ ആക്കിയിട്ട് ഒരു ജീവിതം വേണ്ടെന്നു നന്ദേട്ടനോട് പറഞ്ഞപ്പോൾ ഏട്ടന്റെ കൂടി തീരുമാനത്തിലാണ് നീ സ്വർണം തിരിച്ചു തന്നതെന്ന്..

എല്ലാവർക്കും വല്ലത്ത സൂക്കേട് ആയിരുന്നു അതൊക്കെ കേട്ടിട്ട്. ഒന്നും ഇല്ലാതെ ഒരു വീട്ടിൽ ക്ക് കയറി ചെന്നാൽ എന്തായിരിക്കും മകളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞു കൊണ്ട് നിന്റെ അച്ഛനെയും അമ്മയെയും പേടിപ്പിച്ചു. എന്റെ അമ്മ ആയിരുന്നു അതിൽ മുൻകൈ എടുത്തത് എന്ന് വേണേൽ പറയാം…

ആ ദിവസം തന്നെ അവിടെ വന്നിട്ട് സ്വർണം ആ വീട്ടുകാരെ ഏൽപ്പിക്കണം എന്നായിരുന്നു എല്ലാവരുടെയും തീരുമാനം ഞാൻ ആണ് പറഞ്ഞത് സ്വർണം ഇല്ലാത്തതിന്റെ പേരിൽ ഇറക്കി വിടുകയാണെങ്കിൽ അവൾ ഇറങ്ങി പോരട്ടെ എന്ന്. അത് നിന്റെ അച്ഛനും അമ്മയുo സമ്മതിച്ചു. പിന്നീട് എനിക്ക് എന്റെ അമ്മയുടെ കയ്യിൽ നിന്നും കണക്കിന് കിട്ടി ബോധിച്ചു. കാരണം മറ്റൊന്നുമല്ല പൈസ കാര്യമായിട്ട് ചിലവാക്കാതെ നിന്നെ പോലെ ഒരുത്തിയെ നന്ദൻ ചേട്ടനെ പോലെ ഒരുത്തൻ കെട്ടിക്കൊണ്ട് പോയത് എന്റെ അമ്മക്ക് ഒട്ടും അങ്ങ് സഹിച്ചില്ല….

എനിക്കെന്താ ഡി ഒരു കുഴപ്പം. ഒന്നുല്ലേലും ഫോട്ടോ യിൽ കാണുന്ന ഒരാള് നേരിൽ അപ്രതീക്ഷിതമായി കണ്ടാലും ഞാൻ ഞാൻ ആണെന്ന് പറയും അല്ലാതെ നിന്നെ കണ്ടാൽ ഇതാരാ എന്ന് കണ്ണുകൾ ഒരുട്ടി ചോദിക്കുന്ന പോലെ ഒന്നും ചോദിക്കില്ല കേട്ടോടി പട്ടി..

പട്ടീ ന്നോ 🙄

എടീ നാറി അന്ന് രാത്രി തന്നെ നിന്റ അച്ഛനും അമ്മയും വന്നിരുന്നേൽ ഇതൊന്നും ആയിരിക്കില്ലായിരുന്നു നടക്കുക. ഞാൻ ആണ് അവരെ പറഞ്ഞു നിർത്തിയത് എന്നിട്ട് അവൾ എനിക്കിട്ട് തന്നെ പണിയുന്നു നന്ദി വേണമെടീ നന്ദി നന്ദി ഇല്ലാത്തവളെ അതും പറഞ്ഞു കൊണ്ട് മേഘ തിരിഞ്ഞു നിന്നു..

അവളുമാർ രണ്ടും കൂടി ഇച്ചിരി നേരം സംസാരിച്ചോട്ടെ വിചാരിച്ചു മാറി നിന്നപ്പോൾ അവരുടെ സംസാരം ഇപ്പോൾ ഒന്നും തീരില്ല വിചാരിച്ചു നന്ദൻ മൂന്നു കോൺ ഐസ് ക്രീംമായി അവരുടെ അടുത്തേക്ക് ചെന്നു..

ആഹാ എന്തുപറ്റി രണ്ടാളും കൂടി പിണങ്ങിയോ എന്നു ചോദിച്ചുകൊണ്ട് കയ്യിലുണ്ടായിരുന്ന ഐസ്ക്രീം അവർക്ക് നേരെ നീട്ടി നന്ദൻ..

പിണങ്ങി ഒന്നുമില്ല നന്ദൻ ഇവൾ എന്റെ ചങ്കല്ലേ എന്നും പറഞ്ഞു കൊണ്ട് മേഖലയെ ഹരി തിരിച്ചു നിർത്തി ഐസ്ക്രീം അവളുടെ കയ്യിൽ കൊടുത്തു..

ഇനിപ്പോ ഒന്നും തന്നില്ല എന്ന് വേണ്ട ഇത് തിന്നോ ട്ടോ…

അതും പറഞ്ഞു കൊണ്ട് ഹരി മേഘ യുടെ കവിളിൽ ഉമ്മ വെച്ചു…

Recent Stories

The Author

Ibrahim

14 Comments

  1. നിധീഷ്

    ഇനിമുതൽ വീട്ടിൽ കഞ്ഞിയും ചമ്മന്തിയും ഫിക്സ്ഡ്….

  2. കണ്ണുകൊണ്ടുള്ള നോക്കൽ നൈസ് ആണ് പിന്നെ polichu❣️

    1. ഇബ്രാഹിം

      😄😄♥️

  3. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️♥️

  4. ഹോസ്പിറ്റലിലെ കണ്ണ് കൊണ്ടുള്ള നോക്കൽ ഏതായാലും പൊളിച്ച് 😂🤣
    ഇനി food ൻ്റെ കാര്യം എന്താവുമൊ എന്തൊ🌝❤️

    1. ഇബ്രാഹിം

      കാത്തിരുന്നു കാണാലോ

  5. ❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. Ella kadhayilum nayakan, nayika, anu onnipikuka..ennal ivide ammayammayeyum marumaklem engne onnipikamennu kanunnu..enthayalum kollam nalloru flow und vayikan..

    1. ഇബ്രാഹിം

      Veruthe oru veriety kk 😁

  7. സൂര്യൻ

    കൊള്ളാം.ബാക്കി പോരട്ട്

    1. ഇബ്രാഹിം

      വേഗത്തിൽ എത്തും 😄👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com