ജാനകി.19 [Ibrahim] 196

Views : 8079

വീക്കെൻഡ് ആയപ്പോൾ ഞങ്ങൾ രണ്ടാളും കൂടി ഒരു സിനിമ കാണാൻ പോയി. ഒരു മിന്നായം പോലെ രാജീവിനെ ഞാൻ കണ്ടതാണ് പിന്നെ വിചാരിച്ചു തോന്നലാണെന്നു. ശ്രീ യുടെ മുഖത്ത് പ്രത്യേകം ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് ഞാൻ വിചാരിച്ചു എന്റെ തോന്നൽ ആണെന്ന്. ഇന്റർ വെൽ ആയപ്പോൾ ഞാൻ ആണ് പുറത്തിറങ്ങിയത് എന്തെങ്കിലും കൊറിക്കാൻ വാങ്ങാലോ വിചാരിച്ചു. അപ്പോൾ ഉണ്ട് അവൻ മുന്നിൽ. കയ്യിലുള്ള പോപ്‌കോൺ എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ മുഖം വെട്ടിച്ചു നടന്നു പോയി എന്നിട്ട് ഐസ് ക്രീമും ചോക്കോ ബാറും വാങ്ങി. തിരിച്ചു നടക്കുമ്പോളാണ് പിന്നെയും അത് എനിക്ക് നേരെ നീട്ടിയത്

ഇയാളോടല്ലേ വേണ്ട ന്ന് പറഞ്ഞത് എന്ന് ഞാൻ പറഞ്ഞപ്പോൾ നിനക്കല്ല ഇത് ശ്രീജക്കാണ് എന്ന് പറഞ്ഞു..

അത് ഞാൻ വാങ്ങി എന്തായാലും ശ്രീ ക്ക് വേണ്ടി വാങ്ങിയതല്ലേ….

ശ്രീ യുടെ അടുത്ത് പോയപ്പോൾ അവള് ചോദിച്ചു കഴിക്കാനായിട്ട് വന്നതാണോ അല്ലെങ്കിൽ പടം കാണാൻ വന്നതാണോ എന്ന്..

ഞാൻ ചിരിച്ചു മനസ്സിൽ അവനായിരുന്നു രാജീവ്‌.

എന്താ പറയുക അവനോട് ശ്രീ അറിഞ്ഞാലുള്ള പ്രതികരണം എന്തായിരിക്കും..

തിരിച്ചു പോകും നേരവും അവന്റെ കാൾ വന്നു രണ്ടു മൂന്നു വട്ടം വിളിച്ചു ഞാൻ അപ്പോൾ ഒക്കെയും കട്ടാക്കി. വല്ലാത്ത കുരിശ് ആണല്ലോ ഇവനെന്ന് വിചാരിച്ചപ്പോൾ ആണ് വാട്സ്ആപ്പിൽ മെസ്സേജ് വന്നത്.

എന്തിനാ ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത് തെറ്റ് ആർക്കും പറ്റില്ലെ അത് തിരുത്താനുള്ള ഒരു അവസരം തന്നൂടെ എന്നും ചോദിച്ചു കൊണ്ട്…

എന്ത് മറുപടി കൊടുക്കും ഞാൻ ആലോചിചിട്ട് അറ്റം കിട്ടിയില്ല. പിന്നെ ഞാൻ അവന് മെസ്സേജ് അയച്ചു. ഇന്നേക്ക് മൂന്നാം ദിവസം കല്യാണം രജിസ്റ്റർ ഓഫീസിൽ നിന്റെ വീട്ടുകാർക്ക് സമ്മതം ആണെങ്കിൽ അവിടെ ഒരു പ്രശ്നവും ഉണ്ടാവില്ല. സമ്മതമാണെങ്കിൽ പത്തു മണിക്ക് അവിടെ എത്തുക ഞാൻ ഉണ്ടാവും ശ്രീയെയും കൂട്ടി അവിടെ എന്ന്..

അവന്റെ മറുപടി no എന്നാവണെ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഞാൻ ഉറങ്ങാൻ കിടന്നത്..

 

 

 

 

Recent Stories

The Author

Ibrahim

16 Comments

  1. ♥♥♥♥

  2. Waiting for next part

  3. Nice

  4. Poli❤️❤️

  5. Puthiya twist kollaam
    Munpathekaal manoharamaayittundu

    1. ഇബ്രാഹിം

      🤩

  6. കൊള്ളാം

    1. ഇബ്രാഹിം

      നന്ദി 😁

  7. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    💜💜

    1. ഇബ്രാഹിം

      ♥️♥️

  8. 💕💕💕

    1. ഇബ്രാഹിം

      ♥️♥️♥️

  9. നന്നായിട്ടുണ്ട്. 💗💗💗

    1. ഇബ്രാഹിം

      😄👍

      1. Next part bro

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com