ജാനകി.23 [Ibrahim] 165

 

ജാനകി.. 23

 

എന്നെയും നോക്കുന്നത് ശ്രീ ആണ് ഏറ്റെടുത്തത്. ഏത് നേരത്തും ക്ഷീണവും തളർച്ചയും. ആദിയേട്ടന്റെ കാര്യം പോലും നോക്കാൻ പലപ്പോഴും എനിക്ക് പറ്റാറുണ്ടായിരുന്നില്ല..ഞാൻ അത് പറഞ്ഞു വിഷമിക്കുമ്പോൾ

“”എന്താ ജാനി ഇത് ഈ സമയത്തു ഇങ്ങനെ ഉള്ള വിഷമങ്ങൾ ഒന്നും പാടില്ലാട്ടോ”””
എന്നും പറഞ്ഞു ശാസിക്കും..

അമ്മ കുറച്ചു ഓക്കേ ആയിട്ടുണ്ട് അത് വലിയൊരു ആശ്വാസം ആയിരുന്നു…

രാവിലെ ഏട്ടനു ഭക്ഷണം വിളമ്പി കൊടുക്കുമ്പോൾ ആയിരുന്നു എനിക്ക് ഭക്ഷണത്തിന്റെ മണം അടിച്ചപ്പോൾ ഒക്കാനo വന്നത്. പെട്ടെന്ന് തന്നെ ബേസിന്റെ അടുത്തേക്ക് ഓടിപ്പോയി ഞാൻ പുറകിൽ വന്ന ഏട്ടനെ അവിടെ തന്നെ പിടിച്ചിരുത്തി ഭക്ഷണം വിളമ്പി കൊടുത്തത് ശ്രീ ആയിരുന്നു..

എന്നോട് റൂമിൽ പോയി റസ്റ്റ് എടുക്കാനും പറഞ്ഞു വിട്ടു..

 

ഹോസ്പിറ്റലിൽ ഇട്ട കസേരയിൽ പേരും വിളിക്കുന്നത് ഓർത്തു കൊണ്ടിരിക്കുകയാണ് ഞാൻ. രണ്ടു ദിവസം ആയിട്ട് വയറ്റിൽ ഒരു വേദന പോലെ. വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല. പറഞ്ഞാൽ ശ്രീ ഒറ്റക്ക് വിടില്ല.

പുറത്തു പോകുന്നു എന്നും പറഞ്ഞാണ് വന്നത്. കാര്യം പറഞ്ഞാൽ അവർ ആരെങ്കിലും കൂടെ വരും. ഏട്ടനോട് ഞാൻ ചോദിച്ചു ഒറ്റക്ക് പോട്ടെ എന്ന്. ഏട്ടന് കുഴപ്പം ഒന്നുമില്ലയിരുന്നു. ഡോക്ടർ പ്രത്യേകം എന്തെങ്കിലും പറഞ്ഞാൽ ഏട്ടനെ വിളിക്കാൻ പറഞ്ഞു…

 

കുറച്ചു നേരത്തെ കാത്തിരിപ്പ് പോലും വല്ലാത്ത വിരസത ആയപ്പോൾ പതിയെ ഒന്ന് നടക്കാമെന്ന് കരുതി.

നടന്നു പോകുമ്പോൾ ആയിരുന്നു സൈക്യാട്രി op യിൽ നിന്ന് എനിക്ക് പരിചയം തോന്നുന്ന മൂന്നു പേര് ഇറങ്ങി വന്നത്.

അവരെന്നെ കാണാത്തതു കൊണ്ട് തന്നെ അവരുടെ പുറകെ പോയി വിളിച്ചു നിർത്തി..

ആള് തിരിഞ്ഞു നിന്നപ്പോൾ എനിക്ക് മനസിലായി. ദേവകി യുടെ അച്ഛൻ..

അവളും അമ്മയും ആണ് മുന്നിൽ പോയത്.

അവളെ ശരിക്കും ഞാൻ കണ്ടില്ല.

അച്ഛൻ എന്തോ പറയാൻ ഒരുങ്ങുമ്പോഴേക്ക് എന്നെ അന്വേഷിച്ചു നേഴ്സ് വന്നു.

“‘ചേച്ചി ഇവിടെ നിൽക്കുകയാണോ അവിടെ വിളിക്കുന്നു “”

എന്നും പറഞ്ഞു കൊണ്ട്.

ഞാൻ അവളുടെ കൂടെ പോയി.

എന്നാലും അവരെന്താ അവിടെ എന്നുള്ളതായിരുന്നു മനസ്സിൽ നിറയെ..

 

ശരീരത്തിൽ വെള്ളത്തിന്റെ കുറവ് കൊണ്ടാണ് വയറു വേദന പറഞ്ഞു ഡോക്ടറെ കയ്യിൽ നിന്ന് വയറു നിറയെ കിട്ടിയപ്പോൾ ഞാൻ ഹാപ്പി ആയി..

ഡോക്ടറെ നോക്കി ഒരു ചിരി ചിരിച്ചിട്ട് ഞാൻ വേഗം പോയി. പിന്നെ ഒരു കാര്യം കൂടെ പറഞ്ഞു ദയവു ചെയ്തു ആദിയേട്ടനോട് ഈ കാര്യം പറയരുതെന്ന്. ഞാൻ നന്നായി വെള്ളം കുടിച്ചോളാം എന്ന്..

“””ഞാൻ ഒന്ന് ആലോചിക്കട്ടെ””” എന്നായിരുന്നു ഡോക്ടറുടെ മറുപടി
അതിൽ തന്നെ ഉറപ്പാണ് പറയുമെന്ന്…

 

വീട്ടിലേക്കുള്ള യാത്ര യിലാണ് അനിൽ പറയുന്നത് മാഡത്തിനോട് എനിക്കൊരു കാര്യം പറയാനുണ്ടെന്ന്…

ഏഹ് എന്നോടോ

ഞാൻ ആ വീട്ടിൽ വന്നത് മുതൽ ക്ക് കാണുന്നതാണ് അനിലിനെ. ഇന്നുവരെ അവനെന്നോട് സംസാരിച്ചിട്ടില്ല.

ഡോർ തുറന്നു തരും. പിന്നെ പോകാം മാഡം എന്ന് പറയും അതിൽ കൂടുതൽ ഒന്നും തന്നെയില്ല..

ഞാനും അവനോട് മിണ്ടാൻ ശ്രമിച്ചിട്ടില്ല കാരണം മറ്റൊന്നുമല്ല അതിന്റ ആവശ്യം ഉണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല…

17 Comments

  1. ♥♥♥♥♥♥

  2. Superb. ?

    1. ഇബ്രാഹിം

      Thanks?

  3. കഥ അടിപൊളി ആയിട്ടുണ്ട് ❤️❤️
    പേജ് repeat ആയി വന്നിട്ടുണ്ട് അതൊന്നു ശ്രെദ്ധികണെ

    1. ഇബ്രാഹിം

      ശ്രദ്ധിക്കാം ?

  4. ഇപ്പോൾ ആണ് കേട്ടോ ഈ കഥ വായിക്കുന്നത്… ? ആദ്യം തൊട്ട് വായിച്ചു….. നന്നായിരിക്കുന്നു ❤❤??????

    1. ഇബ്രാഹിം

      താങ്ക്സ് ?

  5. 14 പേജ് കണ്ടപ്പോൾ ആദ്യം നോക്കിയത് കഥ മാറിയോ എന്നാ? as usual superb ❤️

    1. ഇബ്രാഹിം

      എന്നാലും അങ്ങനെ പറയരുതായിരുന്നു ?

      1. ആഞ്ജനേയദാസ്

        ????????????????????????????.

        1. ഇബ്രാഹിം

          ??

  6. ❤️❤️❤️❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

  7. Page repeation vann…. Superb story as usual bro..

    1. ഇബ്രാഹിം

      Repeat ayo shradhikkanjittavum njan☹️

  8. Vaayikkatt ?‍♂️

    1. ഇബ്രാഹിം

      Vokey?

Comments are closed.