ഹരിനന്ദനം.7 [Ibrahim] 135

Views : 13774

തൊക്കെ കൊടുത്തു മാറ്റി വാങ്ങിക്കോളാം.

വില കുറവാണെങ്കിൽ പിന്നെ അത് തന്നെ മതി..

അവന് സന്തോഷം തോന്നി ഇനി അവളെ കൂടി ഒന്ന് ശരിയാക്കാനുണ്ട് എന്നാലേ എനിക്ക് മനസമാധാനം കിട്ടുള്ളൂ എന്ന് നന്ദൻ മനസ്സിലോർത്തു..

രാത്രി കിടക്കാൻ ഒരുങ്ങിയപ്പോൾ തലയിണയും ഷീറ്റും എടുത്ത് അന്നും അവൾ മറ്റേ റൂമിലേക്ക് പോകാനൊരുങ്ങി..

Ac ലോ ആണല്ലോ എന്നിട്ട് നീ എവിടെക്കാ..

അത് പിന്നെ എനിക്ക് ഫാൻ ന്റെ സൗണ്ട് ഇല്ലാതെ ഉറക്കം വരില്ല അതും പറഞ്ഞു കൊണ്ട് അവൾ അപ്പുറത്തെ റൂമിലേക്ക് പോയി..

 

 

 

ശേ ഫാനിന് ഒക്കെ ദാമ്പത്യ ജീവിതത്തിൽ ഇത്രയും പ്രാധാന്യം ഉള്ളത് അറിഞ്ഞില്ല….

കുറെ കഴിഞ്ഞുo ഉറക്കം വരാഞ്ഞത് കൊണ്ട് അവൻ വഫോൺ എടുത്തു കൂട്ടുകാരൻ വിനു വിനെ വിളിച്ചു..

“”എടാ ഒരു ഫാൻ വേണം “””

 

“”ആയിക്കോട്ടെ മോനെ ഇങ്ങോട്ട് വായോ ഞാൻ എന്റെ റൂമിലുള്ള ഫാൻ അഴിച്ചു തരാലോ “”..

നീയെന്താ പാതി രാത്രി ആളെ കളിയാക്കുകയാണോ…

“” അപ്പൊ നിനക്കറിയാം ഇത് പാതി രാത്രി ആണെന്നും എനിക്ക് പാതി രാത്രി ഫാനിന്റെ കച്ചോടം ഇല്ലെന്നും “”
..

അത് പിന്നെ

എന്ത്‌ പിന്നെ ഒന്ന് വെച്ചിട്ട് പോടാ
. ഉറക്കം മുറിഞ്ഞതിന്റെ ആണ് അവന്…
ബാക്കി ഉള്ളവന് ഉറക്കമേ വരുന്നില്ല..

ഹരിയുടെ അടുത്ത് പോയി നോക്കി അവൾ നല്ല ഉറക്കമാണ്. ഒരു അറ്റത്താണ് കിടക്കുന്നത് അത്യാവശ്യം വലിയ കട്ടിലാണ് അതുകൊണ്ട് സൈഡിൽ ആയിട് നന്ദനും കിടന്നു. ഉറക്കം എന്നിട്ടും വരാൻ മടിച്ചു തന്നെ നിന്നു. അവിടെ കിടന്നിട്ടും വലിയ കാര്യമില്ല തോന്നി റൂമിൽ തന്നെ പോയിക്കിടന്നു..

 

ഓഫീസിൽ നിന്ന് വരുന്ന വഴിക്ക് ഒരു ഫാനും വാങ്ങിയാണ് നന്ദൻ വന്നത്. ഫിറ്റ്‌ ചെയ്യാൻ ആളെ കൂടി കൊണ്ട് പോകാൻ പറഞ്ഞപ്പോൾ നന്ദന് അവൻ കളിയാക്കുകയാണെന്ന് തോന്നി. ഇത് ഫിറ്റ്‌ ആക്കാൻ അറിയില്ലെങ്കിൽ തൂങ്ങി ചാവുന്നത് അല്ലെ നല്ലതെന്നു ചോദിച്ചു കൊണ്ട് അവൻ അവിടെ നിന്ന് വീട്ടിലേക്ക് തിരിച്ചു..

ആരും കണ്ടില്ലെങ്കിൽ അത്രയും നല്ലത് എന്ന് വിചാരിച്ച് പതിയെ കോണി കയറി ചെല്ലുമ്പോൾ അവിടെയുണ്ട് കിച്ചു നിൽക്കുന്നു. ഫാൻ ഒക്കെ ആയിട്ട് എങ്ങോട്ടാ എന്ന് ഒരുമാതിരി നോട്ടത്തോടെ ആണ് ചോദിച്ചത്.. കൂടെ ഒരു മൂളലും..

Recent Stories

The Author

Ibrahim

8 Comments

  1. നിധീഷ്

    കൊള്ളാം.. ♥️

  2. നന്നായിട്ടുണ്ട്

  3. Kallanmaaordu polum ingane onnum cheyyaruth kutti avarum manushyar alle 😹😹

  4. Man with Two Hearts

    കൊള്ളാം, ആ last ഡയലോഗ് 😂

  5. Cheriya oru kuthithirip athrae a pavam udeshichullu.ayinu inganae thallanamayirunno😝😝😝

  6. °~💞അശ്വിൻ💞~°

    Pavam Krishna….😂😂😂

  7. Aduthath eppo vrum😁

  8. കൊള്ളാം❤️😂
    പേജ് കുറവല്ലേ അതോണ്ട് ഇത്ര delay ആക്കല്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com