ഹരിനന്ദനം.10 [Ibrahim] 238

Views : 10791

കിച്ചു വരുമ്പോൾ നീ ഇങ്ങനെ കിടക്കുകയാണോ.

കിച്ചുഏട്ടൻ വരുമോ എന്നും ചോദിച്ചു കൊണ്ട് ബെഡിൽ നിന്ന് ചാടി ഇറങ്ങി..

 

 

മകളുടെ അവനോടുള്ള ഇഷ്ടം കണ്ടിട്ട് ആ അമ്മയുടെ ഹൃദയം വല്ലാതെ നൊന്തു. ഈ അവസ്ഥയിൽ അവൻ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ലല്ലോ എന്നോർത്തു. അവളോട് മുഖമൊക്കെ ഒന്ന് കഴുകി വരാൻ പറഞ്ഞു..

അപ്പോഴേക്കും അവര് ചായ എടുത്തു വെച്ചിരുന്നു. ഉമ്മറത്തിരുന്നു ചായ കുടിക്കുന്ന മകളുടെ മുടിയിൽ തഴുകിക്കൊണ്ട് ആ അമ്മയും അടുത്തുണ്ടായിരുന്നു…

ഒരു വണ്ടി പടി കടന്നു വന്നതും അതിലുള്ള ആളെ തിരിച്ചറിഞ്ഞു കൊണ്ട് ഒരു ഓട്ടം ആയിരുന്നു അർച്ചന മുറ്റത്തേക്ക്..

മോളെ പതുക്കെ എന്ന് പറയുന്നുണ്ടെങ്കിലും അവൾക്ക് അതൊന്നും തന്നെ കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

നന്ദന്റെ പുറകിൽ ഇരിക്കുന്ന കിച്ചു വിന്റെ കാര്യം പിന്നെ പറയാനില്ലായിരുന്നു വണ്ടി നിർത്തുന്നതിന് മുമ്പ് തന്നെ ചാടി ഇറങ്ങി അർച്ചന യെ വട്ടം പിടിച്ചിരുന്നു…

എത്ര നേരം അവർ അങ്ങനെ നിന്നുവെന്ന് അവർക്ക് പോലും അറിയില്ലായിരുന്നു. ഇതിപ്പോ ഒന്നും തീരില്ല തോന്നിയത് കൊണ്ട് നന്ദൻ തിരിച്ചു പോയിരുന്നു. അമ്മയും കണ്ണുകൾ തുടച്ചു കൊണ്ട് അകത്തേക്ക് പോയി.. അവനുള്ള ചായ യും ആയിട്ട് വന്നിട്ടും അവർ അതേ നിൽപ് തന്നെ ആയിരുന്നു. സമയം നല്ലോണം ഇരുട്ടിയത് കൊണ്ട് തന്നെ അവരെ അമ്മ അകത്തേക്ക് വിളിച്ചു. അമ്മയുടെ ശബ്ദം കേട്ടപ്പോൾ നാണത്തോടെയാണ് അർച്ചന അകന്നു മാറിയത്. പക്ഷെ അവളുടെ കൈയിൽ കൈകൾ ചേർത്തു പിടിച്ചു കൊണ്ടാണ് കിച്ചു അകത്തേക്ക് കയറിയത്..

ചായ കുടിച്ചു കഴിഞ്ഞുo കിച്ചു അർച്ചന യോട് എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് അർച്ചന യുടെ അച്ഛൻ വന്നു കയറിയത്..

അവരെ കണ്ടപ്പോൾ കിച്ചു വിനു പരിഭ്രമം തോന്നാതിരുന്നില്ല…

അവൻ എഴുന്നേറ്റു നിന്നതും സോറി ഡാ മോനെ എന്നും പറഞ്ഞു കൊണ്ട് അയാൾ അവനെ കെട്ടിപ്പിടിച്ചു. ഭർത്താവിന്റെ ശബ്ദം കേട്ട് കൊണ്ട് അർച്ചന യുടെ അമ്മയും അടുത്തെത്തി..

എന്റെ മോൾക്ക് നീ ആരാണെന്നറിയാൻ എനിക്ക് ഒരു ദിവസo വേണ്ടി വന്നു..

അവർ പറഞ്ഞു നിർത്തി. എന്റെ മോളുടെ മുഖത്ത് ഈ തെളിച്ചം നിന്നെ കണ്ടതിനു ശേഷം ആണ് വന്നത്..

അവരെ തന്നെ നോക്കി നിൽക്കുന്ന അർച്ചനയോടും അമ്മയോടും അയാൾ പറഞ്ഞു ഈ പടി ചവിട്ടി പോകരുതെന്ന് പറഞ്ഞിട്ടാണ് അവൻ ഇന്നലെ വരാതിരുന്നത് എന്ന്..

മരുമകനെ കുറച്ചു മുമ്പ് വരെ കുറ്റം മാത്രം മനസ്സിൽ വിചാരിച്ച ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞു വന്നു..

അവൻ വന്നില്ലായിരുന്നെങ്കിൽ മോളുടെ അവസ്ഥ അവർക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല…

 

നന്ദൻ സമയം ഇത്രയും ആയ സ്ഥിതിക്ക് ഹരി യുടെ വീട്ടിൽ പോകണമോ വേണ്ടയോ എന്നുള്ള ചിന്തയിൽ ആയിരുന്നു…

അവർ ഉറങ്ങീട്ട് ഉണ്ടാകുമോ എന്ന് വിചാരിച്ചു. പിന്നെ എന്തായാലും പോയി വേഗം തന്നെ തിരിച്ചു വരാലോ എന്ന് തീരുമാനം എടുത്തു

ഉച്ചക്ക് എന്തൊക്കെയൊ കൊത്തി പെറുക്കി ഇരുന്നു എന്നല്ലാതെ ഒന്നും കഴിച്ചില്ല പറഞ്ഞിട്ടാണ് ഹരി യുടെ അച്ഛൻ കുറച്ചു ഫ്രൂട്സ് ഒക്കെ വാങ്ങി വന്നത്. അവൾ അത് കഴിച്ചില്ല എന്ന് മാത്രമല്ല ഡോർ തുറക്കാൻ പോലും തയാറായില്ല.

കുറെ നേരം വിളിച്ചു ഭക്ഷണം വേണ്ടെങ്കിൽ എന്തെങ്കിലും കഴിക്കാൻ പറഞ്ഞിട്ട് ഒന്നും വേണ്ട ഒന്ന് ഉറങ്ങിയാൽ മതിയെന്ന് പറഞ്ഞു അവൾ..

 

അച്ഛനും അമ്മയും സങ്കടത്തോടെ ഇരിക്കുമ്പോഴാണ് നന്ദൻ വന്നത്. സ്വന്തം ഇഷ്ട പ്രകാരം മകൾ ഇറങ്ങി വന്നത് കൊണ്ട് തന്നെ അവനെ വിളിക്കാൻ അയാൾക്ക് മടി ഉണ്ടായിരുന്നു. നാളെ ഒന്ന് നേരിൽ കാണാമെന്നു വിളിച്ചതായിരുന്നു..

നന്ദൻ അവർക്ക് നേരെ തെളിഞ്ഞ പുഞ്ചിരി തന്നെ കൊടുത്തു. കാരണം അവരുടെ മുഖത്ത് ഉണ്ടായിരുന്ന വിഷമം താൻ കാരണം കൂടരുതെന്ന് അയാൾക് നിർബന്ധം ഉണ്ടായിരുന്നു..

Recent Stories

The Author

Ibrahim

22 Comments

  1. നിധീഷ്

    ഇത്രയും സിമ്പിൾ ആയി പ്രോബ്ലം സോൾവ് ചെയ്ത ആളെ കുറിച്ച് ഞാൻ ഇതിന് മുൻപ് കേട്ടിട്ടില്ല… 😂😂😂

  2. സൂര്യൻ

    😄😄

    1. ഇബ്രാഹിം

      😄😄

  3. ഭാര്യക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കണം അല്ലെങ്കിൽ അവൾ ഭദ്രകാളി ആകും. പിന്നെ ജീവിതം കോഞ്ഞാട്ട ആകും. അതു സാമ്പത്തികമായാലും സ്നേഹം ആയാലും അവർക്കു കിട്ടുന്നതിന് കണക്കു അവർ വയ്ക്കും. കൊടുക്കുന്ന നമ്മളുടെ കയ്യിൽ ഒരു കണക്കും കാണുകയും ഇല്ല. അവസാനം നിങ്ങൾ എന്ത് തന്നു എന്ന ചോദ്യവും വരും.

    1. ഇബ്രാഹിം

      😆😆👍

  4. ഭാര്യ യെയും കെട്ടിപ്പിടിച്ചു കൊണ്ട് കൊതി തീരെ കിടക്കാൻ പറ്റുന്നത് ഭാര്യവീട്ടിൽ വരുമ്പോൾ മാത്രമാണല്ലോ…
    100% ശെരിയാണ് 😂😂

    1. ഇബ്രാഹിം

      👍

  5. ഇബ്രാഹിം

    😄👍👍

  6. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  7. Bro nannayitt und punne imotanal okk nannayi ❣️❣️❣️❣️

    1. ഇബ്രാഹിം

      Thanks😊

  8. Man with Two Hearts

    അത്രെയേ ഉള്ളു. അടുത്ത ആളെ ഒന്ന് മനസിലാക്കാൻ ശ്രമിച്ചാൽ നമ്മുടെ ഒക്കെ ഇടയിലുള്ള ഒരുമാതിരി പ്രശ്നങ്ങൾ ഒക്കെ ഇല്ലാതാക്കാം 😉
    എന്തായാലും ഈ പാർട്ടും കൊള്ളാമായിരുന്നു bro

    എല്ലാ പ്രാവശ്യത്തെയും പോലെ വീണ്ടും waiting for അടുത്ത ഭാഗം 😍

    1. ഇബ്രാഹിം

      പിന്നല്ല 😁

  9. വ്യത്യസ്ത രീതിയിൽ ഉള്ളൊരു problem solving 😂❤️

    1. ഇബ്രാഹിം

      Ya ya 😄

  10. Kollam nannayittund

    1. ഇബ്രാഹിം

      Thanks😊

  11. °~💞അശ്വിൻ💞~°

    ❤️❤️❤️

    1. °~💞അശ്വിൻ💞~°

      Waiting aarunnu

      1. ഇബ്രാഹിം

        Thanks 😊😊

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com